Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ പാവം; ഈ കാണിക്കുന്ന ബഹളവും മറ്റും വെച്ച് അവളെ വിലയിരുത്തരുത്; റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തരായ രണ്ട് മത്സരാർത്ഥികളായിരുന്നു റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയും. ശക്തരായ മത്സരാർത്ഥികള്‍ എന്നതിനപ്പുറം പല വിഷയങ്ങളിലും വ്യത്യസ്തമായ നിലപാടുകളുള്ള താരങ്ങള്‍ ഷോയില്‍ പലപ്പോഴും പരസ്പരം ഏറ്റമുട്ടുകയും ചെയ്തു. ഒടുവില്‍ റിയാസിനെ റോബിന്‍ കായികമായി നേരിട്ട സംഭവത്തെ തുടർന്ന് ആദ്യം ജാസ്മിനും പിന്നാലെ റോബിനും ബിഗ് ബോസിന് പുറത്തേക്കെത്തി.

ഷോയ്ക്ക് ശേഷം ഇരുവരും തങ്ങളുടേതായ വഴികളിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുയമാണ്. ഇപ്പോഴിതാ ജാസ്മിനെ കുറിച്ചും ബിഗ് ബോസിനെക്കുറിച്ചും കൂടുതല്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റോബിന്‍. ഒരു യൂട്യൂബിന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാസ്മിനുമായി സ്ഥിരമായി കോണ്ടാക്ട് ഇല്ലെങ്കിലും

ജാസ്മിനുമായി സ്ഥിരമായി കോണ്ടാക്ട് ഇല്ലെങ്കിലും അവളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. നല്ല സൌഹൃദപരമായി തന്നെയാണ് സംസാരിച്ചത്. ഞാന്‍ ബിഗ് ബോസില്‍ വെച്ച് തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്, ജാസ്മിന്‍ അടിസ്ഥാനപരമായി പാവമാണ്. ഈ കാണിക്കുന്ന ബഹളവും വെച്ച് കാണരുത്. ഒരു മനുഷ്യനില്‍ പോസിറ്റീവും നെഗറ്റീവും കാണും. രണ്ട് പകുതിയാണെങ്കില്‍ ഞാന്‍ അതിലെ പോസ്റ്റീവ് മാത്രമേ ഉള്‍ക്കൊള്ളുകയുള്ളു. അത് മനസ്സിലാക്കിയിട്ടാണ് ഞാന്‍ ആ ഒരു മനുഷ്യനെ ഇഷ്ടപ്പെടുന്നത്.

എല്ലാ മനുഷ്യരിലേയും പോസിറ്റീവ് കാണാന്‍

എല്ലാ മനുഷ്യരിലേയും പോസിറ്റീവ് കാണാന്‍ ശ്രമിച്ചുകഴിഞ്ഞാല്‍ എല്ലാവരും നന്നായിട്ടേ ഇരിക്കുകയുള്ളു. ഒരാളെ തകർക്കണമെന്ന് വിചാരിച്ച് കഴിഞ്ഞാല്‍ സ്വന്തമായി നശിക്കത്തേയുള്ളു. ബിഗ് ബോസ് എന്ന് പറയുന്നത് ഒരു മൈന്‍ഡ് ഗെയിം ഷോ ആണെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതില്‍ നമ്മള്‍ കാണിച്ചിട്ടുള്ളതില്‍ 75 ശതമാനവും ലൈവില്‍ പോലും പുറത്ത് കാണിക്കണമെന്നില്ല. അതുവെച്ച് ഒരു ക്യാരക്ടറെ ജഡ്ജ് ചെയ്യരുത്.

എന്നെ അറിഞ്ഞുകൂടാത്ത പലരും ചിന്തിക്കുന്നത്

എന്നെ അറിഞ്ഞുകൂടാത്ത പലരും ചിന്തിക്കുന്നത്, ഞാന്‍ ഒരു ടോക്സിക്കാണെന്നൊക്കെയാണ്. സത്യത്തില്‍ ഞാന്‍ എന്താണെന്നുള്ളത് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ അടുത്ത് പോയി ചോദിച്ച് നോക്കുക. ഒരു ഷോ അടിസ്ഥാനമാക്കി ആളുകളെ അളക്കുന്നതിനെ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ബിഗ് ബോസ് കഴിഞ്ഞിട്ട് ഏഴ് മാസമായല്ലോ, പുറത്ത് എവിടെയങ്കിലും ഞാന്‍ ദേഷ്യപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ.

Health tips: പല്ലിന് തിളക്കം മാത്രം മതിയോ, ആരോഗ്യവും വേണ്ടെ: അല്‍പം കാര്യം സൂക്ഷിച്ചാല്‍ വേദനയേ വരില്ല

ബിഗ് ബോസില്‍ പലയിടത്തും ഞാന്‍ ദേഷ്യപ്പെട്ടിട്ടുണ്ട്

ബിഗ് ബോസില്‍ പലയിടത്തും ഞാന്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. പക്ഷെ പുറത്ത് അങ്ങനെയല്ല, എന്നുവെച്ച് ഇനിയുള്ള ഒരുകാലത്തും ദേഷ്യപ്പെടില്ലെന്നല്ല. വേണ്ട സ്ഥലത്ത് ദേഷ്യപ്പെടണമെങ്കില്‍ ദേഷ്യപ്പെടും. ഒഴിവാക്കാന്‍ പറ്റുന്നതൊക്കെ ഒഴിവാക്കും. എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഓരോ വ്യക്തികളും എനിക്കും പോസിറ്റീവ് പാഠങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ്.

സിനിമയ്ക്ക് പുറമേ ഗോകുലം പിക്ച്ചേഴ്സുമായി

സ്വന്തം സിനിമയ്ക്ക് പുറമേ ഗോകുലം പിക്ച്ചേഴ്സുമായി സംസാരിച്ചിരുന്നു. അവർ എപ്പോള്‍ വേണമെങ്കിലും റെഡിയാണ്. സൂപ്പർ സ്റ്റാർസിനെ വെച്ച് മാത്രം പടമെടുക്കുന്നവരാണ് അവരാണ്. ഗോകുലം ആശുപത്രിയിലാണ് ജനിച്ചതും വർക്കും ചെയ്യുന്നതുമെല്ലാം. ഗോകുലം ഗോപാലന്‍ സാറിനെ അവിടെ അഡ്മിറ്റ് ചെയ്യുമ്പോള്‍ ഞാനായിരുന്നു രാത്രി പോയി നോക്കാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പുള്ളിക്കാരന് എന്നെ അറിയാം.

ഞാന്‍ ബിഗ് ബോസില്‍ പോയതൊന്നും

ഞാന്‍ ബിഗ് ബോസില്‍ പോയതൊന്നും ഗോപാലകൃഷ്ണന്‍ സാറിന് അറിയില്ല. പക്ഷെ അദ്ദേഹം ഹാപ്പിയാണ്. അതാണ് ആ മൂവി പ്രഖ്യാപിക്കാനുള്ള കാരണം. കുറച്ച് സമയമെടുക്കും. സിനിമക്ക് വേണ്ടി വെയിറ്റ് കൂട്ടിയിരുന്നു. ഇപ്പോള്‍ എന്‍ഗേജ്മെന്റിന്റെ ആവശ്യത്തിന് വേണ്ടി അത് കുറച്ചിരിക്കുകയാണെന്നും അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് റോബിന്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+