ബിഗ് ബോസില്‍ 70 ദിവസം പിടിച്ച് നില്‍ക്കാന്‍ സാധിച്ചത് അത് ഒന്നുകൊണ്ട് മാത്രം; ലൈം ലൈറ്റ് പ്രധാനം: റോബിന്‍
ലെംലൈറ്റില്‍ നിന്നു പോവാന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണന്‍. ലൈം ലൈറ്റ് എന്ന് പറയുന്നത് ഒരു ഫാക്ടർ തന്നെയാണ്. ബിഗ് ബോസിലെ ലൈം ലൈറ്റ് എന്ന് പറയുന്നത് ഒരാഴ്ച മുതല്‍ ഒരുമാസം വരെയാണ്. അത് ഇത്രയും നാള്‍ കൊണ്ടുപോവുക എന്ന് പറയുന്നത് വലിയ പാട് തന്നെയാണ്. അതിന് ഞാന്‍ നന്നായി കഷ്ടപ്പെടുന്നുണ്ട്. ചുമ്മാ, വെറുതെ ഇരുന്നാല്‍ ഇതൊന്നും സാധ്യമാവില്ലെന്നും റോബിന്‍ പറയുന്നു. സീ മലയാളം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഒരാഴ്ച മിണ്ടാതിരുന്നാല്‍ എന്റെ ഈ ലൈം ലൈറ്റ് തീരും. ഈ അഭിമുഖം തന്നെ പലരീതിയില്‍ ചർച്ചയാവും. നെഗറ്റീവ് കാര്യങ്ങളും പോസിറ്റീവ് കാര്യങ്ങളും എടുക്കുന്നവരുണ്ടാവും. ഇതിലുള്ള നെഗറ്റീവ് കാര്യങ്ങളൊക്കെ എടുത്ത് ചർച്ചയാക്കുമ്പോഴാണ് ഞാനിങ്ങനെ ലൈം ലൈറ്റിലൊക്കെ കത്തിക്കത്തി നില്‍ക്കുന്നതെന്നാണ് അത്തരം ആളുകളോട് പറയാനുള്ളതെന്നും റോബിന്‍ പറയുന്നത്.

ഞാന്‍ ഒരു വലിയ സക്സസ് ആണെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നില്ല. ഇതില്‍ സംതൃപ്രതനായാല്‍ അടുത്തൊരു ഘട്ടത്തിലേക്ക് പോവാന്‍ എനിക്ക് സാധിക്കില്ല. എന്റെ ലക്ഷ്യമെന്ന് പറയുന്നത് ഇതൊന്നും അല്ല. ഇതൊക്കെ ഒരു തുടക്കം മാത്രം. ബിഗ് ബോസ് എന്ന് പറയുന്ന ഒരു ഷോയില്‍ അത്രയും ദിവസം എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റിയത് ആ ഒരു ഷോയിലെ 70 ദിവസം കൊണ്ട് മാത്രമല്ല. 32 വർഷത്തെ എന്റെ ജീവിതത്തിലെ സ്ട്രഗിളും ഞാന്‍ നേരിട്ടിട്ടുള്ള പാഠങ്ങളുമാണ് ആ ഷോയില്‍ എനിക്ക് ഇത്രയധികം ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചത്. അത് മുന്നോട്ട് കൊണ്ടുപോവുക എന്നുള്ളതാണ് പ്രധാന ഉത്തരവാദിത്തമെന്നും താരം വ്യക്തമാക്കുന്നു.

കോളേജില്‍ പഠിക്കുന്നത് വരെ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ആളാണ് ഞാന്‍. പിന്നീടാണ് ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ എത്തണമെന്ന തോന്നലുണ്ടാവുന്നത്. ഞാന്‍ ഇങ്ങനെയല്ലല്ലോ, എനിക്ക് കൂറേക്കൂടി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമല്ലോയെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. പണ്ട് മുതല്‍ തന്നെ കൂറേ ആഗ്രഹങ്ങളുള്ള ആളായിരുന്നു ഞാന്‍.

വലിയ ജനക്കൂട്ടത്തെ അബിസംബോധന ചെയ്യുന്നത്, ഇപ്പോഴത്തെ കൈ പൊക്കിയുള്ള ആ വിളിയൊക്കെ ഞാന്‍ 2011-12 ലൊക്കെ ഞാന്‍ എന്റെ വീടിന്റെ ബാല്‍ക്കണിയിലിരുന്ന് രാത്രി 12 മണിക്കൊക്കെ ഒറ്റക്ക് ചെയ്യുമായിരുന്നു. ആ ഞാനാണ് ഇപ്പോള്‍ വണ്ടിയുടെ മുകളില്‍ കയറി ഇരുന്ന്, ഇത്രയും ജനങ്ങളുടെ മുമ്പാകെ കാണിക്കുന്നത്. എന്നുവെച്ചാല്‍ പത്ത് പന്ത്രണ്ട് വർഷം മുമ്പ് ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇതുപോലെ തന്നെ പത്ത് വർഷം കഴിഞ്ഞിട്ടുള്ള കാര്യങ്ങളും ഞാന്‍ ആലോചിച്ച് വെച്ചിട്ടുണ്ട്. 32 വർഷത്തേക്കുള്ള കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്ത് വെച്ചിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. നടക്കുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷെ അത് വലിയ കാര്യമാണ്. 32 വർഷം കൊണ്ട് ഇവിടെ വന്നിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതും സാധിക്കുമെന്നാണ് കരുതുന്നത്. ഇതിനിടക്ക് ഞാന്‍ ചിലപ്പോള്‍ വീണുപോവാം, തളർന്ന് പോവാം. എപ്പോഴും ഉയർച്ച വേണമെന്നില്ല, വീഴ്ചകളും ഉണ്ടാവാം. ഒരു ഇടവേള എടുത്തതിന് ശേഷമാവും നമ്മള്‍ പിന്നീട് ഉയർന്ന് വരികയെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications