ആരതി പൊടി ആളെങ്ങനെ: മനസ്സ് തുറന്ന് റോബിന്‍, അക്കാര്യത്തില്‍ അവള്‍ മികച്ച ഉദാഹരണമാണ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ താരം റോബിന്‍ രാധാകൃഷ്ണനും ആരതിയുമായുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും ആരാധകർ. അടുത്ത വർഷം ഫെബ്രുവരിയോടെ വിവാഹം ഉണ്ടാവുമെന്നാണ് റോബിന്‍ നേരത്തെ വ്യക്തമാക്കിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ റോബിന്‍ സീസണിലെ വിജയി ദില്‍ഷ പ്രസന്നനോട് വിവാഹ അഭ്യർത്ഥ നടത്തിയതും പിന്നീട് ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതുമൊക്കെ എല്ലവാർക്കും അറിയാവുന്ന കാര്യമാണ്.
പിന്നീടാണ് താരം അപ്രതീക്ഷിതമായി ഒരു അഭിമുഖത്തില്‍ വെച്ച് ആരതിയെ കണ്ടുമുണ്ടുന്നതും ഇഷ്ടത്തിലാവുന്നതും വിവാഹം ഉറപ്പിക്കുന്നത്. ഇപ്പോഴിതാ ആരതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടും വ്യക്തമാക്കുകയാണ് താരം. ഒരു വനിത കോളേജിലെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരം..

നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ് ആരതി. രാത്രി രണ്ട് മൂന്നും മണിക്കുമൊക്കെ യൂണിറ്റിലിരുന്ന് വസ്ത്രങ്ങളും മറ്റും ഡിസൈന്‍ ചെയ്ത്, എറണാകുളത്തും തൃശൂരും ഇടുക്കിയിലുമൊക്കെ അത് കൊണ്ടുപോയി ശ്രമിക്കാറുണ്ട്. ചില സമയത്ത് ഞാനും പുള്ളിക്കാരിയെ സഹായിക്കാറുണ്ട്. കഠിനാധ്വാനത്തിന് ഒരു മികച്ച ഉദാഹരണമാണ് ആരതി. ചുരുക്കി പറഞ്ഞാല്‍ നല്ല കുട്ടിയാണെന്നും ചിരിച്ചുകൊണ്ട് റോബിന്‍ മറുപടി പറയുന്നു.

സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വരുന്ന ആളാണ് ഞാന്‍. കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നു. അതിന് ബിഗ് ബോസ് എനിക്കായി ഒരുക്കിയത് വലിയൊരു പ്ലാറ്റ് ഫോം ആണ്. അവർ കാരണം എനിക്ക് സിനിമയില്‍ അവസരം ലഭിച്ചു. ഗോകുലത്തിന്റേയും സന്തോഷ് ടി കുരുവിളയുടേയും ബാനറിലുള്ള രണ്ട് സിനിമകളില്‍ ഏർപ്പെട്ടിട്ടുണ്ട്. നിങ്ങളുടെയൊക്കെ പിന്തുണയാണ് എനിക്ക് കരുത്ത്.

വലിയ താരങ്ങളെ വെച്ചാണ് അവർ സിനിമ ചെയ്യാറുള്ളതെങ്കിലും എന്നേ പോലെയുള്ള ഒരു തുടക്കക്കാരന് ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. വലിയ നടനൊന്നുമല്ലെങ്കിലും അതിന് വേണ്ടി ശ്രമിക്കും. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്തിക്കൊണ്ട് മുന്നോട്ട് പോവുമെന്നും റോബിന്‍ പറയുന്നു.

ബിഗ് ബോസ് എന്ന ഷോയിലൂടെ കേരളത്തിനും രാജ്യത്തിനും പുറത്തുള്ള മലയാളികളിലേക്ക് എനിക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടുണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമുള്ളവർ വരെ എന്നെ സ്നേഹിക്കുന്നു. എനിക്ക് എല്ലാവരേയും കാണണം, സമയം ചിലവഴിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ എല്ലാവരിലേക്കും എത്താന്‍ സാധ്യമല്ലല്ലോ, എങ്കിലും പറ്റാവുന്നിടത്തൊക്കെ ഞാന്‍ പോവുന്നുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു.

സ്ത്രീകള്‍ എന്ന് പറയുന്നത് വീട്ടുജോലികള്‍ മാത്രം നോക്കിയിരിക്കേണ്ടവരാണെന്ന ചിന്താഗതി പണ്ട് മുതല്‍ തന്നേയുള്ള കാര്യമാണ്. വളരെ കുറച്ച് പേർ മാത്രമായിരുന്നു അവരുടെ ലക്ഷ്യങ്ങള്‍ക്ക് പുറമെ പോയിരുന്നത്. എന്നാല്‍ വീട്ടുജോലി എന്ന് പറയുന്നത് സ്ത്രീകള്‍ക്ക് മാത്രമായി ഉള്ളതല്ല. അത് പുരുഷന്മാർക്കും കൂടിയുള്ളതാണ്.

വീട്ടു ജോലി എല്ലാവർക്കും ഉള്ളതാണെന്ന് വ്യക്തമാക്കുന്ന ഒരു സ്ഥലമായിരുന്നു ബിഗ് ബോസ് എന്ന് പറയുന്നത്. എന്റെ ഫ്ലാറ്റിലെ ബാത്ത്റൂം കഴുകുന്നതും തറ തൂക്കുന്നതുമൊക്കെ ഞാന്‍ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. സ്ത്രീകള്‍ മാത്രം ചെയ്യേണ്ട ജോലി, പുരുഷന്മാർ മാത്രം ചെയ്യേണ്ട ജോലി അങ്ങനേയുള്ള വ്യത്യാസം ഒന്നും എവിടേയും ഇല്ല. എല്ലാ ജോലിയും എല്ലാവർക്കും തുല്യമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എല്ലാവരും ധൈര്യപൂർവ്വം ലക്ഷ്യബോധത്തോടെ മുന്നോട്ട് പോവണമെന്നും റോബിന്‍ പറയുന്നു.

എല്ലാവർക്കും ജീവിതത്തില്‍ ഒരു ലക്ഷ്യം വേണം. ആ ലക്ഷ്യത്തിന് വേണ്ടി കഷ്ടപെടണം. ആളുകളുടെ ഇഷ്ടങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിലർക്ക് മടിയുണ്ടാവും. മടി പിടിക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ല. നമുക്ക് വിശ്രമിക്കണമെന്ന് തോന്നുന്ന സമയത്ത് നമുക്ക് വിശ്രമിക്കം. പക്ഷെ ജീവിതത്തില്‍ കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി സമയം മാറ്റി വെക്കുകയും അതിന് വേണ്ട് കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ അതെല്ലാം സാധ്യമാവുകയും ചെയ്യുമെന്നും റോബിന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications