Get Updates
Get notified of breaking news, exclusive insights, and must-see stories!

'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും അന്നും ഇന്നും ഒരുപോലെ ആരാധക പിന്തുണയുള്ള താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. എവിടെപോയാലും താരത്തെ കാണാനായി ആളുകളുണ്ട്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ റോബിന്‍ എന്ന പേര് തന്റെ കയ്യില്‍ പച്ചകുത്തിയ ചേച്ചിയേ വരെ താരം നേരിട്ട് കട്ടിരുന്നു.

ഇപ്പോഴിതാ കേരളപ്പിറവി ദിനത്തില്‍ കേരള വിഷന്‍ ന്യൂസ് ചാനലിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ പനി ഇപ്പോഴും പൂർണ്ണമായി വിട്ടുമാറിയിട്ടില്ലെന്നും റോബിന്‍ പറയുന്നു.

റോബിന്‍റെ പതിവ് ശൈലിയിലുള്ള അലർച്ചയില്‍

റോബിന്‍റെ പതിവ് ശൈലിയിലുള്ള അലർച്ചയില്‍ തുടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു അവതാരക പറഞ്ഞത്. എന്നാല്‍ ഇതിന് താരം തയ്യാറായില്ല. പനിയായത് കൊണ്ടായിരുന്നു താരം അതിന് തയ്യാറാവാതിരുന്നത്. ശരിക്കും ഈ ഒരു വേദിയിലേക്ക് വരാന്‍ സാധിക്കുമെന്ന് കരുതിയില്ല. ഡ്രിപ്പിട്ട് കിടപ്പിലായിരുന്നുവെന്നും താരം പറയുന്നു.

കേരള വിഷന്‍ ന്യൂസ് ചാനലിന്റെ

ഏറ്റകാര്യമായതുകൊണ്ട് എന്തായാലും വന്നേ സാധിക്കുകയുള്ളു. കേരള വിഷന്‍ ന്യൂസ് ചാനലിന്റെ ലോഞ്ചിന് വേണ്ടി എന്നെ ക്ഷണിച്ചതിലും നിങ്ങളെയൊക്കെ കാണാന്‍ സാധിച്ചതിലും എനിക്ക് വലിയ സന്തോഷമുണ്ട്. എന്നെപ്പോലെയുള്ള സാധാരണക്കാർ ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും വാർത്തയിലൂടെയാണ് അറിയുന്നത്.

മുഴുവന്‍ സമയ വാർത്താ ചാനല്‍

മുഴുവന്‍ സമയ വാർത്താ ചാനല്‍ എന്ന് പറയുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. അത് വളരെ ബുദ്ധിമുട്ടേറിയതാണ്. അതിന് പിന്നില്‍ ഒരുപാട് ആളുകളെ കഠിനപ്രയത്നമുണ്ട്. ആയിരക്കണക്കിന് റിപ്പോർട്ടർമാരുടേയും സാങ്കേതിക വിദഗ്ധരുടേയും പിന്തുണ ഇതിന് പിന്നില്‍ ആവശ്യമാണ്. സത്യസന്ധമായ വാർത്തകള്‍ നമുക്ക് എല്ലാവർക്കും ലഭിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും റോബിന്‍ പറയുന്നു.

vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

നമ്മള്‍ ആരും എല്ലാം തികഞ്ഞവർ അല്ല.

നമ്മള്‍ ആരും എല്ലാം തികഞ്ഞവർ അല്ല. ആർക്കായാലും തെറ്റുകള്‍ പറ്റാം. നമ്മള്‍ കൊടുക്കുന്ന വാർത്തകളില്‍ എന്തെങ്കിലും തെറ്റോ മറ്റോ വരികയാണെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോവണം. പറ്റിയ തെറ്റ് എന്താണെന്നു കൂടി ജനങ്ങളില്‍ എത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഈ ന്യൂസിന് എല്ലാവിധ ആശംസകളെന്നും താരം വ്യക്തമാക്കുന്നു.

ആരതി പൊടിയും താനും തമ്മിലുള്ള വിവാഹം

തുടർന്ന് താരം അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ആരതി പൊടിയും താനും തമ്മിലുള്ള വിവാഹം ഫെബ്രുവരിയിലായിരിക്കുമെന്നും പറയുന്നു. സിനിമകളുടെ പ്രീപൊഡക്ഷന്‍ വർക്കൊക്കെ നടക്കുകയാണ്. രണ്ട് നല്ല ബാനറുകളാണ് ഉള്ളത്. എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവുകയാണ് അപ്ഡേഷന്‍സൊക്കെ ഞാന്‍ എല്ലാവർക്കും തരുമെന്നും റോബിന്‍ പറഞ്ഞു.

പിന്നീട് അവതാരക ഒരു പാട്ട് പാടാന്‍

പിന്നീട് അവതാരക ഒരു പാട്ട് പാടാന്‍ നിർബന്ധിച്ചപ്പോള്‍ 101 ഡിഗ്രി പനിയുണ്ട് ഈ അവസ്ഥയിലാണോ ഞാന്‍ പാടേണ്ടതെന്നായിരുന്നു റോബിന്റെ മറുപടി. കോവിഡൊന്നും അല്ല, വൈറല്‍ പനിയാണെന്നും താരം പറഞ്ഞു. തുടർന്ന് വേദിയിലിക്കുന്ന ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യറുടെ അടുത്ത് പോയും താരം വിശേഷങ്ങള്‍ പങ്കിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+