Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷിയാസിനെ കിഴങ്ങനെന്ന് വിളിച്ചത് ശരിയോ': കെട്ടാന്‍ പോവുന്ന പെണ്ണിനെ പറഞ്ഞാല്‍ സഹിക്കില്ല: റോബിന്‍

ഷിയാസ് കരീം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നതോടെ അദ്ദേഹത്തിന് മറുപടിയുമായി റോബിനും നേരത്തെ രംഗത്ത് വന്നിരുന്നു

 shiyasr

ബിഗ് ബോസ് കഴിഞ്ഞ് നാളുകള്‍ ഏറെയായെങ്കിലും ഇപ്പോഴും ഫെയിമില്‍ നില്‍ക്കാന്‍ കഴിയുന്നത് ആളുകളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണെന്ന് ആവർത്തിച്ച് സീസണ്‍ ഫോർ ഫെയിം റോബിന്‍. നെഗറ്റീവ് പറയുന്ന ആളുകളും എനിക്ക് ഫെയിം തരികയാണ് ചെയ്യുന്നത്. എനിക്ക് വേണമെങ്കില്‍ എല്ലാവരുടേയും മുന്നില്‍ അഭിനയിച്ച് ഫേക്ക് ആയിട്ട് നില്‍ക്കാന്‍ സാധിക്കും. പക്ഷെ ഞാന്‍ അങ്ങനെ ചെയ്യില്ലെന്നും റോബിന്‍ വ്യക്തമാക്കുന്നു.

അങ്ങനെ ഫേക്ക് ആവുകയാണെങ്കില്‍ എനിക്ക് ജനുവിനായി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം വരും. വിമർശകരുടെ കാര്യം നോക്കുകയാണെങ്കില്‍ എന്ത് ചെയ്താലും അവർ നമ്മളെ വിമർശിക്കുമെന്നും . വളരാന്‍ വേണ്ടി പോസിറ്റീവും നെഗറ്റിവൂം ഒരുപോലെ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാനെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍ പറയുന്നു.

എങ്ങനെ ലൈം ലൈറ്റില്‍ നില്‍ക്കാമെന്ന് റോബിന്‍

എങ്ങനെ ലൈം ലൈറ്റില്‍ നില്‍ക്കാമെന്ന് റോബിന്‍

നല്ല കാര്യം മാത്രം ചെയ്തുകൊണ്ടിരുന്നാലും നമുക്ക് ലൈം ലൈറ്റില്‍ നില്‍ക്കാന്‍ സാധിക്കും. ഞാനായിട്ട് ഒരു വിവാദത്തിലേക്കും ചെന്ന് ചാടാന്‍ നില്‍ക്കാറില്ല. എന്നാല്‍ ദൈവം സഹായിച്ച് കുറേയാളുകള്‍ ഇങ്ങോട്ട് വരാറുണ്ട്. അങ്ങനെ വരുന്നത് കൂടിയാണ് അവിടെ ഒരു ചർച്ച ഉണ്ടാവുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും നാളായിട്ടും ഇതെല്ലാം മുന്നോട്ട് പോവുന്നതിന്റെ പ്രധാന ഘടകം ഇവരൊക്കെ തന്നെയാണെന്നും റോബിന്‍ പറയുന്നു.

ആരതി പൊടിയോട് പറയുന്നത്

ആരതി പൊടിയോട് പറയുന്നത്

ഡെങ്കിപ്പനിയൊക്കെ പിടിച്ച് തീരെ വയ്യാത്ത അവസ്ഥയിലിരിക്കുകയാണ്. എന്നെ ഭയങ്കര തലകറക്കവും തളർച്ചയുമൊക്കെയുണ്ട്. അത് റിക്കവർ ചെയ്ത് വരാന്‍ കുറച്ച് സമയം എടുക്കും. ആ സാഹചര്യത്തിലാണ് മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നും എന്‍ഗേജ്മെന്റിന്റെ കാര്യങ്ങള്‍ നോക്കാമെന്നും ആരതി പൊടിയോട് പറയുന്നത്. എത്രയുമൊക്കെ സ്വന്തം കാര്യം നോക്കി പോവണമെന്ന് വിചാരിച്ചാലും വെറുതെ ഇങ്ങോട്ട് വന്ന് ചിലർ വിവാദമുണ്ടക്കുകയാണ്.

ഷിയാസിന്റെ പ്രശ്നം എന്താണെന്ന് ഞാന്‍

ഷിയാസിന്റെ പ്രശ്നം എന്താണെന്ന് ഞാന്‍

ഷിയാസിന്റെ പ്രശ്നം എന്താണെന്ന് ഞാന്‍ പ്രേക്ഷകരോടാണ് ചോദിക്കുന്നത്. ഞാന്‍ ആശുപത്രിയില്‍ വയ്യാതെ കിടക്കുന്ന സമയത്താണ് എന്നെ കുറിച്ച് ഒരോന്ന് പറയുന്നത്. ഒരുകാര്യവും ഇല്ലാതെ ഒരുത്തന്‍ വന്ന് നമ്മളെ തള്ളി താഴെ ഇടാന്‍ നോക്കിയാല്‍ നമ്മള്‍ ചോദിക്കുമല്ലോ. അത് തന്നെയാണ് ഞാന്‍ ചെയ്തത്. ഞാന്‍ ഒരിടത്തും ഷിയാസ് കരീം എന്ന വാക്ക് ഉപോയഗിച്ചിട്ടില്ല. നേരത്തെ ഞാന്‍ ഇറങ്ങിയ സമയത്തും അദ്ദേഹം എന്തൊക്കെയോ പറഞ്ഞെന്ന് അറിഞ്ഞെന്നും റോബിന്‍ വ്യക്തമാക്കുന്നു.

ഇഷ്ടമുള്ള ഒരാളായിരുന്നു ഷിയാസ്

ഇഷ്ടമുള്ള ഒരാളായിരുന്നു ഷിയാസ്

സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമുള്ള ഒരാളായിരുന്നു ഷിയാസ് കരീം. എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. അയാളുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെടാന്‍ പോവുന്നില്ല. ആദ്യ സീസണില്‍ പുള്ളിയെ പിന്തുണച്ച് വ്യക്തിയാണ്. ഷിയാസിന്റെ നേട്ടത്തില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങുമ്പോഴാണ് ഇദ്ദേഹം എനിക്കെതിരെ പറയുന്നതായി അറിഞ്ഞ്.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

മെസേജ് ഷിയാസിന്റെ ചാറ്റില്‍

മെസേജ് ഷിയാസിന്റെ ചാറ്റില്‍

എല്ലാം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ പറഞ്ഞ് വന്നത്. എന്താണ് ഞാന്‍ ഷിയാസിനെ പറഞ്ഞതെന്ന് അദ്ദേഹത്തെ വിളിച്ച് ഇരുത്തി ചോദിക്കണം. അദ്ദേഹവുമായി ഒരു പ്രശ്നമില്ലെന്ന് വീണ്ടും ആവർത്തിക്കുന്നു. നിങ്ങള്‍ ഒരു പ്രചോദനമാണെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അയച്ചൊരു മെസേജ് ഷിയാസിന്റെ ചാറ്റില്‍ ഇപ്പോഴും കാണും.

വെറുതെ ചൊറിയാന്‍ വേണ്ടി

വെറുതെ ചൊറിയാന്‍ വേണ്ടി

വെറുതെ ചൊറിയാന്‍ വേണ്ടി വരുന്നതായിരിക്കും. നല്ല രീതിയില്‍ പോവുന്ന ഷിയാസിനെ പോയി ഞാനെന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ ആള്‍ക്കാർ വിചാരിക്കുക എനിക്കെന്താണ് പ്രശ്നമെന്നാണ്. എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാർ എന്നെ വെറുക്കുകയാണ് ചെയ്യുകയെന്നും റോബിന്‍ വ്യക്തമാക്കുന്നു. അതേസമയം ഷിയാസിനെ കിഴങ്ങന്‍ എന്ന് വിളിക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിനും റോബിന്‍ ഉത്തരം പറയുന്നു.

ആരതിയെ പറഞ്ഞാല്‍ ചോദിക്കും

ആരതിയെ പറഞ്ഞാല്‍ ചോദിക്കും

എന്നെ പറഞ്ഞാല്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കും. എന്നാല്‍ ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞാല്‍ ആരാണ് കേട്ടുകൊണ്ടിരിക്കുക. ഞാന്‍ ഷിയാസിനെയോ അദ്ദേഹത്തിന്റെ വീട്ടുകാരെയോ പറയാന്‍ പോയോ. ഞാന്‍ പെണ്‍കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു. അതിലേക്ക് ആരെങ്കിലും ചോദ്യവുമായി വരുമ്പോള്‍ ഞാനും തിരികെ ചോദിക്കും. ഷിയാസ് പറഞ്ഞു, അതിന് ഞാന്‍ മറുപടി പറഞ്ഞു. അതോടെ ആ വിഷയം അവിടെ തീർന്നെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+