'റോബിന്റെ അച്ഛന്റെ തെറിവിളിയും ഭീഷണിയും': ഇടഞ്ഞ് റോബിന്‍ അനുകൂലികളും, പ്രതികരിച്ച് ആരതി പൊടി
റോബിൻ അല്ല റോബിന്റെ അച്ഛൻ. ഏതു അച്ഛൻ രും ചെയുന്ന കാര്യമേ ചെയുള്ളുവെന്നാണ് ആരാധകർ പറയുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങളാണ് അടുത്തിടെ ഉയർന്ന് വന്നിട്ടുള്ളത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് എന്നിവർ ഉയർത്തിയ ആരോപണങ്ങളാണ്. ഇതിന് പിന്നാലെയാണ് റോബിന്റെ അച്ഛന്റേതെന്ന പേരില്‍ ഒരു ഓഡിയോയും യൂട്യൂബിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. ഒരു വ്ളോഗറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോ.
ആരവ് ഉള്‍പ്പടേയുള്ളവർ ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ റോബിനെ ഇതുവരെ പിന്തുണച്ചിരുന്നവർ തന്നെ ഇത്തരം രീതികളെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് സമ്മർ മീഡിയ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന വ്ളോഗർ അഖില്‍.

റോബിന് വലിയ പിന്തുണ നല്‍കിയ വ്യക്തി
നേരത്തെ പല വിവാദങ്ങള്‍ ഉണ്ടായിരുന്നപ്പോഴും റോബിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു അഖില്‍. എന്നാല്‍ ഈ പുതിയ വിവാദത്തില്‍ അദ്ദേഹം റോബിന്‍ ആരാധകർക്ക് ആശ്വസിക്കാന്‍ കഴിയുന്ന പ്രതികരണമല്ല നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. റോബിന്റെ അച്ഛന്റെ ഓഡിയോ ക്ലിപ്പ് കുറച്ച് മുമ്പ് കേട്ടുവെന്നും അത് വളരെ ഡിസ്റ്റർബിങ്ങായിട്ടാണ് തോന്നിയതെന്നുമാണ് വ്ളോഗർ വ്യക്തമാക്കുന്നത്.

പല വിഷയങ്ങളിലും റോബിന്റെ ഭാഗത്ത് ശരിയുണ്ടെന്ന് തോന്നിയതുകൊണ്ട് തന്നെ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് വീഡിയോ ചെയ്തിട്ടുണ്ട്. ശക്തമായ പ്രതികരണങ്ങളും അഭിപ്രായങ്ങളും നടത്തി. റോബിന് വേണ്ടി തുടങ്ങിയ ചാനലൊന്നും അല്ല ഇത്. എങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നിയപ്പോഴൊക്കെ ഞാന്‍ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിയിട്ടുണ്ട്.

റോബിനുള്ള പിന്തുണ പെയിന്റടിച്ചതായിരുന്നില്ല.
റോബിനുള്ള പിന്തുണ പെയിന്റടിച്ചതായിരുന്നില്ല. എനിക്കറിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതേക്കുറിച്ച് എനിക്ക് പറയാന്‍ സാധിക്കില്ല. ബിഗ് ബോസിലും കണ്ടതിനെക്കുറിച്ച് തന്നെയാണ് പറയുന്നത്. ഗുണ്ടായിസത്തിന്റെ ഭാഷയിലാണ് റോബിന്റെ അച്ഛന്‍ സംസാരിക്കുന്നത്. അതിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. നീ അത് ഡീലിറ്റ് ചെയ്യടായെന്ന് തെറിവിളിച്ചുകൊണ്ടാണ് സംസാരിക്കുന്നതെന്നും അഖില്‍ പറയുന്നത്.

വളരെ നല്ല കുടുംബം എന്ന് പറഞ്ഞ് നേരത്തെ വീഡിയോ ചെയ്ത ഒരാള്‍ എന്ന നിലയില്‍ ഇത്തരമൊരു തെറി വാക്ക് കേള്‍ക്കേണ്ടി വന്നതില്‍ നല്ല വിഷമം ഉണ്ട്. വേറെ ചാനലൊന്നും ചെയ്യുന്നില്ലല്ലോ, നിങ്ങള്‍ മാത്രം എന്തിന് ചെയ്തു എന്നൊക്കെയാണ് ചോദിക്കുന്നത്. കേരളത്തിലെ യൂട്യൂബ് ചാനലുകളൊക്കെ താങ്കളുടേയോ റോബിന്റെയോ കൈപ്പിടിയിലുള്ളതാണെന്ന് കരുതരുത്. അത്തരമൊരു ഭാഷയാണ് താങ്കള്‍ ഉപയോഗിച്ചത്. അത് ഒരിക്കലും ശരിയല്ല.
വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കണ്ടേ: ഇതാ വീട്ടില്‍ തയ്യാറാക്കാവുന്ന 3 ഫേസ് മാസ്കുക്കള്‍

നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍
നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് നിയമപരമായി നേരിടാം. അല്ലാതെ ഈ രീതിയല്ല ശരി. തെറിവിളിയും ഭീഷണിയും റോബിന്റെ അച്ഛനല്ല, റോബിന്‍ ചെയ്താലും അംഗീകരിക്കാന്‍ സാധിക്കില്ല. റോബിനുമായി ഇപ്പോഴും നല്ല സൌഹൃദം ഉണ്ടെങ്കിലും റോബിന്റെ അച്ഛന്‍ ചെയ്തതിനോട് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഈ വിഷയത്തിലും റോബിനേയും അച്ഛനേയും പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടേയും രംഗത്ത് വരുന്നത്. 'താങ്കൾ റോബിന്റെ പിആർ അല്ലെന്ന് തെളിയിക്കാൻ പറ്റിയ വീഡിയോ. പക്ഷേ , എനിക്ക് യോജിക്കാൻ കഴിയുന്നില്ല , തന്റെ മകന്റെ കൂടെ നടന്ന് കാഷ് മേടിച്ച് (ഇത് ഞാന്‍ പറഞ്ഞതല്ല , അവര്‍ നാലുപേരും കൂടെനിന്നത് കാഷ് മേടിച്ചിട്ടാണെന്ന് അവരിൽ ഒരാൾ തന്നെ പറഞ്ഞതാണ് )ഫെയിം നേടി , എന്നിട്ടും , കൂടെ നിന്ന് ചതിക്കുന്നത് കാണുമ്പോൾ , മക്കളോട് സ്നേഹമുള്ള ഏതൊരു അച്ഛനും ചെയ്യുന്നതേ അദ്ദേഹം ചെയ്തിട്ടൊള്ളു , പറഞ്ഞിട്ടൊള്ളൂ .....ഇത്രയും നാൾ റോബിന് വേണ്ടി സംസാരിക്കാൻ സ്വന്തം വീട്ടുകാർ പോലും ഇല്ലെന്നായിരുന്നു പ്രശ്നം .....ഇപ്പോൾ ഇങ്ങനെ ആയി'- എന്നാണ് ഒരാള്‍ കമന്റ് ബോക്സില്‍ കുറിക്കുന്നത്.

ഒരാൾ ദേഷ്യപ്പെട്ട് അങ്ങനെ പറയണമെങ്കിൽ
'ഒരാൾ ദേഷ്യപ്പെട്ട് അങ്ങനെ പറയണമെങ്കിൽ അതിന് പിന്നിൽ കാരണമുണ്ടാവുമല്ലോ . ചാരിറ്റി നല്ല കാര്യമാണ് , പക്ഷെ പാവപ്പെട്ടവന് കൊടുക്കാൻ വേണ്ടി വാങ്ങിക്കുന്ന പണത്തിൽ കയ്യിട്ട് വാരരുത് . ചാരിറ്റി എന്ന് പറയുന്നത് തൊട്ടാൽ പൊള്ളുന്നതാണെന്ന് പറയുന്നത് വെറുതെയല്ല . ബിഗ് ബോസ് 5 ന് തൊട്ട് മുമ്പ് തന്നെ പണ്ടത്തെ കേസുകെട്ടുകൾ വരണമെങ്കിൽ അതിലെന്തെക്കെയോ ഉണ്ട് . എന്തായാലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടട്ടെ'- എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.

സ്വന്തം മകനെതിരെയാണ് വീഡിയോ ചെയ്തത് അത് അച്ഛൻ എന്ന നിലയിൽ ചോദ്യം ചെയ്തതിൽ തെറ്റു കാണുന്നില്ല .റോബിൻ അല്ല റോബിന്റെ അച്ഛൻ .ഏതു അച്ഛൻമാരും ചെയുന്ന കാര്യമേ ചെയുള്ളു .ഇവർക്കെതിരെയുള്ള തെളിവുകൾ റോബിൻ പുറത്തു വിട്ടു കൊണ്ടിരിക്കുന്നു .4 the people പുണ്യാളൻ അല്ല ഫ്രോഡുകളാണ്. റോബിന്റെ പേര് പറഞ്ഞു പൈസ തട്ടിപ്പ് നടത്തി തെളിവുകൾ പുറത്തു വിടുമെന്ന് ഒരു ചാനല്‍ പറഞ്ഞിട്ടുണ്ടെന്ന് മറ്റൊരാളും കമന്റായി രേഖപ്പെടുത്തുന്നു. അതേസമയം, റോബിന്റെ അച്ഛനെ പിന്തുണച്ച് ആരതി പൊടിയും രംഗത്ത് വന്നു. ഇപ്പോള്‍ അച്ഛന്‍ ഡ്രെന്‍ഡ് ആണെന്നാണ് റോബിന്റേയും അച്ഛന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ച് ആരതി കുറിച്ചത്.












Click it and Unblock the Notifications