Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്വിന് റോബിന്റെ വക ബിരിയാണി ഉറപ്പായി: അവരെ മാറ്റി നിർത്തിയത് മനഃപൂർവ്വമെന്നും റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ രണ്ട് പ്രധാന മത്സരാർത്ഥികളായിരുന്നു അശ്വിനും റോബിനും. ഒരു വ്യക്തിയെന്ന നിലയില്‍ ആർക്കും വലിയ പരാതികളില്ലാത്തതും അതുപോലെ വിമർശനങ്ങള്‍ അധികം ഏറ്റ് വാങ്ങാത്തതുമായ ആളായിരുന്നു അശ്വിന്‍. എന്നാല്‍ ഒരു ബിഗ് ബോസ് മത്സരാർത്ഥിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച നിരവധി പേരുണ്ട്.

എന്നാല്‍ ഇതിന് നേരെ വിപരീതമായ വ്യക്തിയാണ് റോബിന്‍. മികച്ച മത്സരാർത്ഥിയായ റോബിനെ അനുകൂലിക്കുന്നുവരും വിമർശിക്കുന്നവരും നിരവധിയാണ്. ബിഗ് ബോസിന് ശേഷം രണ്ട് താരങ്ങളും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിച്ചുകൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ബിഹൈന്‍ഡ് വുഡ്സിന് റോബിനും ഭാവി വധു ആരതിയും നല്‍കിയ അഭിമുഖത്തിനിടെ ഒരു ചോദ്യവുമായി അശ്വിനും വന്നിരിക്കുന്നത്.

റോബിന്‍ സന്തോഷത്തോടെ ഇരിക്കുന്നു

റോബിന്‍ സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. വിവരങ്ങളെല്ലാം അപ്ഡേറ്റ് ചെയ്ത് കാണുന്നുണ്ട്. രണ്ട് ചോദ്യങ്ങളാണ് എനിക്ക് ചോദിക്കാനുള്ളത്. ബിഗ് ബോസ് ഹൌസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ആ ഒരു സുഹൃത്ത് ബന്ധം ഇപ്പോഴും നിലനിർത്തണമെന്ന് ഡോക്ടർ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നാണ് എനിക്ക് അറിയേണ്ട കാര്യമെന്നാണ് അശ്വിന്‍ ആദ്യമായി ചോദിക്കുന്നത്.

ബിഗ് ബോസിന് ശേഷം റോബിന്‍

ബിഗ് ബോസിന് ശേഷം റോബിനെ ഇന്‍സ്റ്റഗ്രാം വഴിയും മറ്റും ഒരുപാട് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വാട്സാപ്പില്‍ നമ്പറുകള്‍ മാറുന്നത് കൊണ്ടായിരിക്കും ബന്ധപ്പെടാന്‍ സാധിക്കാത്തത്. തിരക്കായത് കൊണ്ടായിരിക്കും ബ്രോ ഒന്നും നോക്കാറില്ല. പിറന്നാളിന് സ്റ്റോറിയിട്ടപ്പോള്‍ എന്നെ മെന്‍ഷന്‍ ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ട്. അന്നത്തെ ബന്ധങ്ങള്‍ എല്ലാവരുമായി തുടരാന്‍ താല്‍പര്യമുണ്ടോയെന്നാണ് എന്റെ ചോദ്യം.

തക്കാരത്തില്‍ പോയി ബിരിയാണി കഴിക്കും

തക്കാരത്തില്‍ പോയി ബിരിയാണി കഴിക്കും എന്നുള്ളത് അന്ന് റോബിന്‍ എനിക്ക് തന്ന വാക്കായിരുന്നു. അത് നടക്കുമോ എന്നുള്ളതാണ് എനിക്ക് രണ്ടാമതായി അറിയാനുള്ളതെന്നും അശ്വിന്‍ പറയുന്നു. ബിരിയാണി വാങ്ങിച്ച് കൊടുത്തിരിക്കും എന്നായിരുന്നു ഇതിന് റോബിന്റെ മറുപടി. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. ബിരിയാണി വരുമെന്നും റോബിന്‍ പറയുന്നു.

എല്ലാവരേയും ഞാന്‍ പോയി കാണും

എല്ലാവരേയും ഞാന്‍ പോയി കാണും. വേണം എന്ന് വെച്ച് തന്നെ ഒരു ഗ്യാപ്പ് എടുത്തതാണ്. പലരും ആ ഗെയിമില്‍ തന്നെയായിരുന്നു നിന്നിരുന്നത്. അതില്‍ നിന്നെല്ലാം എല്ലാവരും പുറത്ത് വന്ന്, അവരുടെ ലൈഫുമായി മുന്നോട്ട് പോവുമ്പോള്‍ ഞാന്‍ എല്ലാവരുടെ അടുത്തും പോവും. ധന്യ വീട്ടില്‍ ചെന്നാല്‍ റാവുത്തർ ബിരിയാണി ഉണ്ടാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. ലക്ഷ്മി ചേച്ചിയുമായി ബന്ധമുണ്ട്. അവരേയും കാണും.

Hair Care: അല്‍പം ഉള്ളി നീരുണ്ടോ? എങ്കില്‍ മുടികൊഴിച്ചിലും താരനും ഒരു പ്രശ്നമല്ല

 ജാസ്മിന്‍ എന്റെ അടുത്ത് ബാംഗ്ലൂരില്‍

ഒരോരുത്തരേയും വ്യക്തിപരമായി കാണണമെന്നുണ്ട്. ജാസ്മിന്‍ എന്റെ അടുത്ത് ബാംഗ്ലൂരില്‍ വരുന്ന കാര്യം പറഞ്ഞിട്ടുണ്ട്. നിമിഷ ഇപ്പോള്‍ ദുബൈയിലാണ്. എപ്പോഴാണ് ദുബൈക്ക് വരുന്നതെന്ന് നിമിഷ മെസേജ് അയച്ച് ചോദിച്ചിരുന്നു. അതുപോലെ എല്ലാവരേയും എനിക്ക് ഓർമ്മയുണ്ട്. എന്നാല്‍ എല്ലാവരില്‍ നിന്നും ഞാന്‍ മനപ്പൂർവ്വം ബ്രേക്ക് എടുത്തിരിക്കുകയാണെന്നും റോബിന്‍ പറയുന്നു.

ആരതിയെ കാണുമെന്ന് ഒരിക്കലും ഞാന്‍

അതേസമയം, ആരതിയെ കാണുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ലെന്നും റോബിന്‍ അഭിമുഖത്തില്‍ പറയുന്നു. അതിന് മുമ്പ് എന്നെ ഇന്റർവ്യൂ ചെയ്ത ഒരുപാട് പെണ്‍കുട്ടികളുണ്ടായിരുന്നു. അവരുടെ ആരുടെ അടുത്തും തോന്നാത്ത ഒരു ഫീലിങ്ങാണ് അരതിയുടെ അടുത്ത് ഉണ്ടായത്. അത് ദൈവം തന്നെ നിശ്ചയിച്ച് വെച്ച കാര്യമായിട്ടാണെന്നാണ് എനിക്ക് തോന്നുന്നതും റോബിന്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+