Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവളുടെ കയ്യില്‍ കാശും കോപ്പും ഒന്നുമില്ല'; ദില്‍ഷയെക്കുറിച്ച് റോബിന്‍ തന്നോട് പറഞ്ഞത്: ശാലു പേയാട്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഇന്ന് ആരംഭിക്കുമെങ്കിലും സീസണ്‍ 4 മായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും സജീവ ചർച്ചാ വിഷയമായി നില്‍ക്കുകയാണ്. പ്രത്യേകിച്ച് റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പാതിവഴിയില്‍ പുറത്തായെങ്കിലും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാനുള്ള മാർഗ്ഗങ്ങള്‍ കണ്ട് പിടിച്ച വ്യക്തിയായിരുന്നു റോബിന്‍.

കൃത്യമായ ഇടവേളകളില്‍ യൂടൂബ് ചാനലുകള്‍ക്കും ആരാധകർക്കും കണ്ടന്റുകള്‍ നല്‍കിയും മറ്റും ആക്ടീവായി നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. റോബിനെ എതിർക്കുന്നവർ മറുവശത്ത് ഉണ്ടായിരുന്നെങ്കിലും അതിന് വലിയ പ്രാധ്യനം ലഭിച്ചിരുന്നില്ല. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ നേരെ റോബിന് എതിരായി മാറുന്നതാണ് കാണാന്‍ സാധിച്ചത്.

 robin

സംവിധായകന്‍ അഖില്‍ മാരാറുമായുള്ള ഏറ്റുമുട്ടല്‍ മുതലാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ റോബിനെതിരായ വികാരം ശക്തിപ്പെടാന്‍ തുടങ്ങിയത്. കോഴിക്കോട് വെച്ച് നടന്ന ഒരു പാരിപാടിക്കിടെ ഉണ്ണി മുകുന്ദനെ കൂവിക്കാന്‍ റോബിന്‍ രാധാകൃഷ്ണന്‍ ആരാധകർക്ക് പണം നല്‍കിയെന്ന അഖിലിന്റെ ആരോപണം വലിയ രീതിയില്‍ ചർച്ചയായി.

റോബിന്റെ മുന്‍ സുഹൃത്തും സിനിമാ രംഗത്തെ സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ശാലു പേയാടായിരുന്നു അഖില്‍ മാരാർക്ക് റോബിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയത്. ഇത് പിന്നീട് ശാലു പേയാട് തന്നെ അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല, റോബിനുമായി തെറ്റിയ ശാലു ബിഗ് ബോസ് താരത്തിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നിയിച്ചുകൊണ്ടിരിക്കുന്നത്.

robinradhakrishnan

ശാലു പേയാടിന് പുറമെ റോബിന്റെ മറ്റൊരു സുഹൃത്തായിരുന്ന ആരവും ആരോപണങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ദില്‍ഷ വിഷയത്തില്‍ അടക്കം റോബിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ തീർക്കുകയാണ് ശാലു പേയാട്. ദില്‍ഷയും റോബിനുമായി തെറ്റാനുണ്ടായ കാരണങ്ങളാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാലു പേയാട് പറയുന്നത്.

ബിഗ് ബോസിലെ കാര്യങ്ങളോ, പുറത്ത് വന്നതിന് ശേഷം ദില്‍ഷ റോബിന്റെ അടുത്തേക്ക് കപ്പുമായി വന്നതോ ഒന്നും എനിക്ക് അറിയാവുന്ന കാര്യമല്ല. അതുകൊണ്ടാണ് അതേക്കുറിച്ചൊന്നും എനിക്ക് പറയാന്‍ ഇല്ലാത്തത്. പക്ഷെ ആ കുട്ടിയെ റോബിന്‍ എന്തുകൊണ്ട് ഒഴിവാക്കി എന്നുള്ളത് എനിക്ക് അറിയാം. അത് അവരുടെ കയ്യില്‍ കാശില്ലാത്തത് കൊണ്ടാണ്.

അവളുടെ കയ്യില്‍ കാശും കോപ്പും ഒന്നുമില്ല, ദാരിദ്ര സെറ്റപ്പാണെന്ന് എന്നോട് തന്നെ അവന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അവളെ കെട്ടിക്കഴിഞ്ഞാല്‍ ബാധ്യതയാവും എന്ന് പറഞ്ഞ് നൈസായി ഒഴിവാക്കാം എന്ന് പറഞ്ഞാണ് ഗോകുലത്തില്‍ വെച്ച് സ്കൂട്ടാക്കിയത്. അതിന് ശേഷമാണ് അഭുമുഖത്തിനായി വന്ന കുട്ടിയുമായി റിലേഷനിലാവുന്നത്.

ദില്‍ഷയ്ക്ക് അത് എന്തുകൊണ്ടും നല്ലതായി. ഇത് ഇപ്പോള്‍ റോബിനും ആരതിയുമായി ചേർന്നു. അവർ തമ്മില്‍ ചേരും. അവരുടെ പേര് പറയണമെന്ന താല്‍പര്യമേ എനിക്കില്ല. അതുമായി ബന്ധപ്പെട്ട കാര്യം ഞാന്‍ പറയുന്നില്ല. ഇപ്പോള്‍ തന്നെ ചിലരൊക്കെ പറയുന്നത് ഞാനാണ് അവരുടെ കല്യാണം മുടക്കാന്‍ നടക്കുന്നതെന്നാണ്. അവരുടെ കല്യാണം നടക്കണമെന്ന് കൂടുതല്‍ ആഗ്രഹിക്കുന്നത് ഞാനാണ്.

അത് അങ്ങനെയെ വരാവു. അവർ രണ്ട് പേരും ചേരണം. അനുഭവിക്കാനുള്ളത് എല്ലാവരും അനുഭവിക്കണം. എന്‍ഗേജ്മെന്റിനെ എന്നെ വിളിച്ചിട്ടില്ല. വിളിച്ചാലും പോവില്ല. അതിന് മുമ്പ് തന്നെ ഞാന്‍ അത് വിട്ടിരുന്നു. എന്നെ കൊണ്ട് ആ വീഡിയോ ഇടീപ്പിച്ചതിന് മുന്ന് തന്നെ പോവാന്‍ ഒരുങ്ങിയിരുന്നു. അതിന് മുന്ന് തന്നേ അതിനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നുവെന്നും ശാലുപേയാട് കൂട്ടിച്ചേർക്കുന്നു.

Dandruff-താരനെ തുരത്തൽ ഇനി എളുപ്പം, വേപ്പെണ്ണ മാത്രം മതി, അറിയാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+