ആരതിയുടെ സുഹൃത്തുക്കളില്‍ പലരും ശത്രുക്കള്‍, ഞാന്‍ ടോക്സിക്കെന്ന് പറഞ്ഞു, എന്നിട്ടും.. : റോബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞതിന് പിന്നാലെ ആരാധകർ ഏറ്റവും ആകാംക്ഷയോടെ നോക്കിയത് റോബിന്‍-ദില്‍ഷ ബന്ധത്തിലേക്കായിരുന്നു. ദില്‍ഷയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞെങ്കിലും അതിനൊരു ഉത്തരം നല്‍കാന്‍ രണ്ട് വർഷം വേണമെന്ന മറുപടിയാണ് ദില്‍ഷ നല്‍കിയതെന്നാണ് റോബിന്‍ പറഞ്ഞത്. ഇതോടെ ഈ ബന്ധം അവിടെ വെച്ച് അവസാനിച്ചു. ഇതിന് പിന്നാലെയാണ് ആരതി പൊടി റോബിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.
ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വർഷം നടക്കാന്‍ പോവുകയുമാണ്. ഇപ്പോഴിതാ ആരതിയെക്കുറിച്ച് കൂടുതല്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റോബിന്‍. ഒരു യൂട്യൂബ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ആ അഭിമുഖത്തിന് ശേഷം പുള്ളിക്കാരിക്ക് എന്നെ ഇഷ്ടമുണ്ടോ ഇല്ലയോ എന്ന് അറിയലായിരുന്നു ഏറ്റവും പ്രധാനം. ബിഗ് ബോസൊന്നും വലുതായി കാണുന്ന ആളായിരുന്നില്ല ആരതി. പുള്ളിക്കാരിയുടെ സുഹൃത്തുക്കളെല്ലാവരും എന്റെ ശത്രുക്കളാണ്. ബിഗ് ബോസിലെ എന്നെ ഇഷ്ടമല്ലാത്തവരാണ്. അതൊന്നും വേണ്ട, പുള്ളിക്കാരന്‍ ഭയങ്കര ടോക്സിക്കാണെന്നായിരുന്നു ചിലരൊക്കെ പറഞ്ഞതെന്നും റോബിന്‍ പറയുന്നു.

എന്നാല്‍ ഞാനുമായി സംസാരിച്ചപ്പോള്‍ അങ്ങനെയൊന്നും അല്ലല്ലോയെന്ന ചിന്ത പുള്ളിക്കാരിയുടെ മനസ്സില്‍ വന്നു. മറ്റുള്ളവരുടെ സ്വാധീനത്തിന് ആരതി വഴങ്ങില്ല. അവർ തന്നെ കണ്ടും അറിഞ്ഞ് മനസ്സിലാക്കിയേ പെരുമാറുകയുള്ളു. അല്ലാത്ത ഒരാളാണെങ്കില്‍ ഇഷ്ടപ്പെടേണ്ട കാര്യമില്ല. കല്യാണം വരെ ആ ബന്ധം എത്തിയെങ്കില്‍ എന്നില്‍ എന്തെങ്കിലും നല്ലത് കണ്ടിട്ടായിരിക്കുമല്ലോ.

പിന്നീടുള്ളത് ഘട്ടം ഘട്ടമായ കാര്യമായിരുന്നു. രണ്ട് വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു. രണ്ട് വീട്ടുകാർക്കും ഇഷ്ടമായി. 32 വയസ്സായി കല്യാണമൊക്കെ നോക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അവള്‍ക്കും കല്യാണ പ്രായമായി. ഞങ്ങള്‍ സംസാരിച്ചതിന് ശേഷം, വീട്ടില്‍ പറഞ്ഞതിന് ശേഷം മറുപടി നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഇതൊന്നും തുടക്കം അല്ല, കുറേനാള്‍ കഴിഞ്ഞതിന് ശേഷമായിരുന്നു.
Hair Care-മുടി കൊഴിച്ചലിന് വെളുത്തുള്ളിയോ? ഒപ്പം തേനും..മുടി വളർച്ച വേഗത്തിൽ

അവളെടുക്കുന്ന തീരുമാനങ്ങളിലൊക്കെ വീട്ടുകാർക്ക് തൃപ്തിയായിരുന്നു. മകള്‍ക്ക് ശരിയെന്ന തീരുമാനം എടുക്കാന്‍ പറഞ്ഞു. അങ്ങനെ എല്ലാവർക്കും ഇഷ്ടമായി. വളരെ സീരിയസായി തന്നെയാണ് ഈ ആലോചന മുന്നോട്ട് കൊണ്ടുപോയത്, അല്ലാതെ കുട്ടിക്കളിയായിട്ടല്ല. സിനിമയുടേത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ തീർക്കുന്നതിന് വേണ്ടി ആറ് മാസത്തോളം സമയം വേണമെന്ന് ആവശ്യപ്പെട്ടു. ആ സമയം നല്‍കി. അതിനിടയില്‍ എന്‍ഗേജ്മെന്റും അതിന് ശേഷം രണ്ടോ മൂന്നോ മാസം കഴിഞ്ഞ് കല്യാണം എന്നായിരുന്നു തീരുമാനം.

പുള്ളിക്കാരിയോട് ചോദിച്ചിട്ടായിരുന്നു വിവാഹം സംബന്ധിച്ച പ്രഖ്യാപനം പരസ്യമായി നടത്തിയത്. എനിക്ക് ശരിയെന്ന തോന്നുന്ന കാര്യങ്ങളൊക്കെ അലറി വിളിച്ച് പറയുന്ന ആളാണ് ഞാന്‍. എനിക്ക് വേണമെങ്കില്‍ ബിഗ് ബോസില്‍ ഫേക്ക് ആയി നല്ലവനായ ഉണ്ണിയായി തകർത്ത് അഭിനയിക്കാമായിരുന്നു. പക്ഷെ ഞാന്‍ അങ്ങനെ ആയിരുന്നില്ലെന്നും റോബിന്‍ പറയുന്നു.

ഇനി ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ മൂന്നല്ല, നൂറ് വട്ടം ആലോചിക്കും. സാധാരണ രീതിയില്‍ പ്രശ്നങ്ങള്‍ അവോയിഡ് ചെയ്ത് മുന്നോട്ട് പോവുന്ന ആളാണ് ഞാന്‍. പ്രശ്നങ്ങള്‍ വന്നതിന് ശേഷം ഫെയിസ് ചെയ്യുന്നതിനേക്കാള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ആളാണ്. അത് കുറച്ചുകൂടെ ഒന്ന് സ്ട്രോങ് ആക്കും. വളരെ സെലക്ടീവായി ഒന്ന് രണ്ട് പേരെ മാത്രമേ കൂടെ നിർത്തുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications