Get Updates
Get notified of breaking news, exclusive insights, and must-see stories!

'അബദ്ധം ചെയ്തത് ഷിയാസ് കരീം: എവിടെയോ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ കയറ്റി, റോബിന്‍ ഹീറോ'

'പോയി തരത്തില്‍ പോയി കളിക്കെടാ' എന്നായിരുന്ന ഷിയസ് കരീമിന് മറുപടിയായി റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

robin

ബിഗ് ബോസ് മലയാളം സീസണ്‍ 1 താരം ഷിയാസ് കരീമും സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണനും തമ്മിലുള്ള വാക് പോരാണ് ഇപ്പോല്‍ ബിഗ് ബോസുമായി ബന്ധപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയ രംഗത്ത് നടക്കുന്ന പ്രധാന ചർച്ചാ വിഷയം. റോബിനെ പരോക്ഷമായി ചൊറിഞ്ഞുകൊണ്ട് ഷിയാസ് കരീമാണ് ആദ്യ തുടങ്ങിയതെങ്കിലും ശക്തമായ മറുപടിയുമായി റോബിന്‍ കൂടി രംഗത്ത് എത്തിയതോടെ ഇരുവരുടെ ആരാധകരും വിഷയം ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് സിനിമ തിരക്കഥാകൃത്തും സംഗീതസംവിധായകയുമായ ലേഖ അംബുജാക്ഷന്‍. അവരുടെ വാക്കുകളിലേക്ക്.

റോബിന്‍ ഷിയാസ് വിവാദത്തില്‍

റോബിന്‍ ഷിയാസ് വിവാദത്തില്‍ ആരാണ് കേമന്‍ എന്ന തരത്തിലാണ് സോഷ്യല്‍ മീഡയയില്‍ ചർച്ച നടക്കുന്നത്. വലിയൊരു വിഭാഗം റോബിനെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ ചെറിയൊരു വിഭാഗം ഷിയാസ് കരീമിനിനേയും അനുകൂലിച്ച് സംസാരിക്കുന്നു. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളത്ത് ഇടുക. എന്നിട്ട് അതിന്റെ കടി വാങ്ങുക. പിന്നീട് അതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുക എന്ന് പറയുന്നത് പോലെയുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ലേഖ പറയുന്നു.

അബദ്ധം ചെയ്തത് ഷിയാസ് കരീം

അബദ്ധം ചെയ്തത് ഷിയാസ് കരീം

തീർച്ചയായും ഇവിടെ അങ്ങനെ ഒരു അബദ്ധം ചെയ്തത് ഷിയാസ് കരീം തന്നെയാണ്. എവിടെയോ കിടക്കുന്ന, ഏതോ ഒരു ലക്ഷ്യ സ്ഥാനം മുന്നില്‍ കണ്ട് പോവുന്ന ഒരു പാമ്പിനെ വാ മോനെ എന്ന് പറഞ്ഞ് ഷിയാസ് തോളില്‍ കയറ്റുകയായിരുന്നു. അപ്പോള്‍ പാമ്പ് അങ്ങ് കടിക്കുകയും ചെയ്തു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും അധികമായി നടന്നുകൊണ്ടിരിക്കുന്ന ഒരു ചർച്ച. ഇത് കണ്ടപ്പോള്‍ എനിക്കും ചിലത് പറയാനുണ്ടെന്ന് തോന്നി.

ഷിയാസ് കരീം ആയാലും

ഷിയാസ് കരീം ആയാലും റോബിനായാലും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വന്ന ആളുകളാണ്. ഷിയാസിനെ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍ താല്‍പര്യമേ ഉണ്ടായിരുന്നില്ല. ഞാന്‍ വോട്ട് കൊടുത്തില്ലെന്നത് പരാമർത്ഥമാണ്. പേർളിയുടെ സുഹൃത്തായപ്പോള്‍ മുതലാണ് ഇഷ്ടപ്പെട്ട് തുടങ്ങിയത്. അതേസമയം തന്നെ പേർളിയും ശ്രീനിഷും സംസാരിക്കുമ്പോള്‍ അതിന് ഇടയ്ക്ക് പോയി നില്‍ക്കുന്നത് ശരിയായ രീതിയല്ലെന്നും തോന്നി.

Hair Care: മുടികൊഴിച്ചലും താരനും അലട്ടുന്നുണ്ടോ: എങ്കില്‍ കാപ്പിയിലിലുണ്ട് പരിഹാരം

റോബിന്‍ ഹീറോയാണ്

റോബിന്‍ ഹീറോയാണ്

ഒരു പക്ഷെ അവനൊരു സമാധാനം അവരുടെ കൂടെ ഇരിക്കുമ്പോഴായിരിക്കണം. കാരണം അവനെ കുറ്റം പറയാത്ത രണ്ട് വ്യക്തികള്‍ അവരാണല്ലോ. ഒരുവിഭാഗം പ്രേക്ഷകർക്ക് ഷിയാസിനെ ഇഷ്ടമായിരുന്നു. റോബിനെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തെ ഫോർത്ത് സീസണിലെ ഹീറോ എന്ന് തന്നെ പറയാം. ഹീറോയാണ്. 99 ശതമാനം പ്രേക്ഷകരേയും നന്നായി എന്‍റ്ർടെയിന്‍ ചെയ്യിച്ച വ്യക്തിയാണ് റോബിന്‍.

ബിഗ് ബോസിനുള്ളില്‍ റൊമാന്‍സ്

ബിഗ് ബോസിനുള്ളില്‍ റൊമാന്‍സ്

ബിഗ് ബോസിനുള്ളില്‍ റൊമാന്‍സ് ആണെങ്കിലും ഫൈറ്റാണെങ്കിലും സാഹോദര്യമാണെങ്കിലും എല്ലാം ഒരു സിനിമ എന്ന രീതിയില്‍ ആസ്വദിപ്പിച്ച വ്യക്തിയാണ് റോബിന്‍. ഫാന്‍ ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഷിയാസും ഓട്ടും മോശമല്ല. ബിഗ് ബോസിനുള്ളില്‍ അത്രയും ബുദ്ധിമുട്ട് അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാവരും പോവുന്നത്.

ആദ്യമൊക്കെ പിടിച്ച് നിന്നാലും

ആദ്യമൊക്കെ പിടിച്ച് നിന്നാലും ഒരു പരിധി കഴിയുമ്പോള്‍ യഥാർത്ഥ സ്വഭാവം പുറത്ത് വരും. ചില സെലിബ്രിറ്റികള്‍ക്കൊക്കെ ഇത് ബുദ്ധിമുട്ടായിരിക്കും. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പറഞ്ഞ് വരുന്നത് റോബിനായാലും ഷിയാസായാലും ആരായാലും ഫെയിമും സമ്പാദ്യവുമൊക്കെ ലക്ഷ്യം വെച്ചാണ് ബിഗ് ബോസിലേക്ക് പോവുന്നത്. ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് റോബിനാണെങ്കിലും ഷിയാസും ഇക്കാര്യങ്ങളെല്ലാം ഉണ്ടാക്കിയിട്ടുണ്ടെന്നും ലേഖ അംബുജാക്ഷന്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+