Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഹോദരിയുടെ കല്യാണത്തിനും റോബിന്‍ ആ തിരക്കില്‍, ഫുള്‍ അഭിനയം': പുതിയ വെളിപ്പെടുത്തലുമായി ശാലു പേയാട്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷണനെതിരെ വലിയ ആരോപണങ്ങളായിരുന്നു മുന്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ശാലുപേയാട് നടത്തിയത്. ഇരുപക്ഷവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ സോഷ്യല്‍ മീഡിയയും കടന്ന് പൊലീസില്‍ പരാതി നല്‍കുന്നതിലേക്കും എത്തിയിരിക്കുകയാണ്. ഇതിന് ശേഷവും റോബിനെതിരെ വലിയ ആരോപണമാണ് ശാലു പേയാട് നടത്തുന്നത്. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റോബിന്‍റെ സഹോദരിയുടെ വിവാഹ സമയത്തെ കാര്യങ്ങളാണ് ശാലുപേയാട് വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് നമ്മുടെ ജീവിതം ഇങ്ങനെ ആയത്. ഞാന്‍ കാരണം പലർക്കും വള്ളിക്കെട്ടായി. എനിക്ക് അതിനേക്കാളും വലിയ വള്ളിക്കെട്ടായി. നമ്മുടെ നല്ല പ്രതിച്ഛായ കൊണ്ടുവന്ന് പണയം വെക്കേണ്ടി വന്നു. ഈ വള്ളിക്കെട്ടിനെ എടുത്ത് തലയില്‍ വെച്ചല്ലോ എന്നായിപ്പോയി. കർമ ഈസ് എ ബുറാങ് എന്ന് പറയുന്നത് പോലെയാണ് ഇത്. നമ്മള്‍ ആരോടെങ്കിലും എന്തെങ്കിലും ചെയ്താല്‍ അത് കറങ്ങിത്തിരിഞ്ഞ് നമ്മുടെ നേർക്ക് തന്നെ വരും.

robin

റോബിന്റെ സഹോദരിയുടെ കല്യാണം

ഈ വിഷയത്തില്‍ ആദ്യമായി ഒരു പ്രശ്നം ഉണ്ടാക്കിയത് ഞാനല്ല. റോബിന്റെ സഹേദരിയുടെ കല്യാണത്തിന് ഞാനാണ് ഫോട്ടോയും വീഡിയോയും എടുത്തത്. അന്ന് റോബിനെ കളത്തില്‍ ഉണ്ടായിരുന്നില്ല. പുള്ളിക്ക് സോഷ്യല്‍ മീഡിയ വേണം. അതില്ലാത്ത സ്ഥലത്ത റോബിന്‍ വരില്ല. കല്യാണ ദിവസം ഇവിടെ യൂട്യൂബ് ചാനലുകളോ മറ്റോ ആരും വരരുതെന്ന് അനിയത്തി പറഞ്ഞു. അവർക്ക് അതൊന്നും ഇഷ്ടമില്ല. അവർ ആ വിഷയത്തില്‍ കൃത്യമായ നിലപാട് എടുത്തു.

റോബിന്റെ സുഹൃത്തുക്കളായ സോഷ്യല്‍ മീഡിയ ചാനലുകാരെ വിളിക്കാത്തതുകൊണ്ട് അവന്‍ കല്യാണത്തിന് വരില്ലെന്ന് പറഞ്ഞു. രാവിലെ ഏഴ് മണിക്ക് ഗുരുവായൂർ അമ്പലത്തിലേക്ക് ഒടുവില്‍ വന്നു. വന്നതിന് ശേഷം വന്‍ ഷോ ആയിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ആളുകള്‍ വിചാരിക്കുമല്ലോ വലിയ സ്നേഹമാണെന്ന്. കല്യാണത്തിന്റെ പ്രധാന പരിപാടികള്‍ നടക്കുന്ന സമയത്തും ആളുകളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും യൂട്യൂബ് ചാനലുകള്‍ക്ക് കണ്ടന്റ് കൊടുക്കുകയുമാണ്.

അഞ്ച് പൈസ വാങ്ങിക്കാതെ

അഞ്ച് പൈസ മേടിക്കാതെയാണ് ആ കല്യാണത്തിന്റെ വീഡിയോയും ഫോട്ടോയും എടുത്ത് നല്‍കിയത്. ഒന്നര ലക്ഷം രൂപയാണ് എന്റെ ചാർജെങ്കിലും ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഫ്രീയായും കുറഞ്ഞ് പൈസക്കും ചെയ്ത് നല്‍കാറുണ്ട്. പിന്നെ ആർക്കേലും കല്യാണത്തിന് ഫോട്ടോയും വീഡിയോയും എടുക്കാന്‍ നിവൃത്തിയില്ലെന്നുണ്ടെങ്കില്‍ എന്നെ ബന്ധപ്പെട്ടാല്‍ മതി. ഞാന്‍ വന്നില്ലെങ്കില്‍ എന്റെ സുഹൃത്തുക്കളായ പയ്യന്മാർ വന്ന് ഫ്രീയായി ആല്‍ബവും വീഡിയോയും ചെയ്ത് തരും.

bigg boss malayalam dr robin

റോബിനെ വിറ്റ് ശാലുപേയാട് ജീവിക്കുന്നുവെന്ന് പറയുന്നവർ അറിയാന്‍ വേണ്ടിയാണ് ഇത്. ഇവനെ വിറ്റ് ജീവിക്കേണ്ട കാര്യം എനിക്കില്ല. നമ്മള്‍ കണ്ടന്റിന് വേണ്ടി ജീവിക്കുന്നയാളല്ല. ഇതെല്ലാം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി മൂന്ന് ദിവസം മുമ്പ് ഞാന്‍ ഒരു സ്റ്റോറി ഇട്ടിരുന്നു. അതിന് പിന്നാലെ വെയിറ്റ് ആന്‍ഡ് സീ എന്നും പറഞ്ഞ് ആരതി പൊടി എനിക്കൊരു മെസേജ് അയച്ചു. ജോലികളുടെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്.

ശാലുപേയാടിന്റെ മാപ്പ്

മൂന്ന് പടങ്ങളാണ് നടക്കുന്നത്. ചെറിയ വിഷയങ്ങളാണെങ്കിലും ഈ പ്രശ്നങ്ങള്‍ മാനസികമായി ബുദ്ധിമുട്ടിക്കുമല്ലോ. തന്നന്താന്‍ താഴ്ത്തുന്നവരെല്ലാം താഴ്ത്തപ്പെടും. നമ്മള്‍ ആർക്കെങ്കിലും ഉപദ്രവം ചെയ്യുകയാണെങ്കില്‍ അവർ രക്ഷപ്പെട്ടുപോവുകയും നമ്മള്‍ വീണുപോവകയും ചെയ്യും. റോബിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അവന്‍ എന്നെ വലിച്ചിറക്കി താഴെ ഇടാന്‍ നോക്കി. അപ്പോഴാണ് എനിക്ക് ഇതൊക്കെ ചെയ്യേണ്ടി വന്നത്.

അവന്‍ ഒരു ആവശ്യവും ഇല്ലാതെ എന്നെക്കൊണ്ട് മാപ്പ് പറയിച്ച് ഒരു വീഡിയോ ചെയ്യിക്കുകയായിരുന്നു. ചിലരൊക്കെ വന്ന് എനിക്കെതിരെ വലിയ പ്രാക്കാണ്. നീ മുടിഞ്ഞ് പോവുമെടാ... വണ്ടിയിടിച്ച് തട്ടിപ്പോവുമെടാ എന്നൊക്കെയാണ് പറയുന്നത്. അതൊന്നും എന്നെ ബാധിക്കാന്‍ പോവുന്നില്ല. പറയുന്നവർക്ക് തന്നെയാണ് അത് ബാധിക്കുകയെന്നും ശാലുപേയാട് വ്യക്തമാക്കുന്നു.

Dandruff-താരനെ തുരത്തൽ ഇനി എളുപ്പം, വേപ്പെണ്ണ മാത്രം മതി, അറിയാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+