Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 4 വർഷത്തെ ചരിത്രത്തിനിടയില്‍ ഷോയിലൂടെ വന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് അത്ര അധികമൊന്നും ആളുകള്‍ക്ക് അറിയാത്ത ഒരു വ്യക്തിയായിരുന്നു റോബിനെങ്കില്‍ ഇന്നത്തെ സാഹചര്യം നേരെ മറിച്ചാണ്. നിരവധിയാളുകളാണ് ആരാധകരായി താരത്തിനുള്ളത്.

അതില്‍ യുവതി-യുവാക്കള്‍ മുതല്‍ കൊച്ചുകുട്ടികളും പ്രായമായവർ വരേയുണ്ട്. ഷോയില്‍ നിന്നും പാതിവഴിയില്‍ പുറത്ത് പോരേണ്ടി വന്ന ഒരു താരത്തിനാണ് ഇത്തരമൊരു പിന്തുണയെന്നുള്ളതാണ് പ്രത്യേക. അതേസമയം നിരവധി വിമർശകരും താരത്തിനുണ്ടെന്നുള്ളതാണ് പ്രത്യേകത. ഇപ്പോഴിതാ ഈ വിമർശകർക്കെല്ലാമുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റോബിന്‍.

തിരക്കഥാകൃത്തും സംഗീത സംവിധായകയുമായ ലേഖ

തിരക്കഥാകൃത്തും സംഗീത സംവിധായകയുമായ ലേഖ അംബുജാക്ഷനെ കാണാനായി ഭാവി വധു ആരതി പൊടിക്കൊപ്പമായിരുന്നു റോബിനെത്തിയത്. റോബിന്‍ ആദ്യമായി അഭിനയിച്ച പരസ്യചിത്രം സംവിധാനം ചെയ്തത് ലേഖയുടെ ഭർത്താവായ അംബുജാക്ഷനായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ സംവിധാനത്തില്‍ റോബിനെ വെച്ച് പുതിയ സിനിമ പുറത്തിറക്കുന്നതിനെ കുറിച്ച് ലേഖ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലേഖയുടെ വീട്ടില്‍ വെച്ച് റോബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ

ലേഖയുടെ വീട്ടില്‍ വെച്ച് റോബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട ലൈവിലാണ് വിമർശകർക്കുള്ള മറുപടി നല്‍കുത്. വിരളിലെണ്ണാന്‍ പറ്റുന്ന എതിരാളികളോട് എന്താണ് പറയാനുള്ളതെന്ന ലേഖയുടെ ചോദ്യത്തിനോടായിരുന്നു ലൈവിലുള്ള റോബിന്റെ മറുപടി. മീന്‍ കഴിക്കുന്നതുമായി താരതമ്യപ്പെടുത്തിയാണ് ഇിനോട് താരം പ്രതികരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

നമുക്ക് ഇഷ്ടമുള്ള ഒരു മീന്‍ നെയ്മീനാണെന്ന്

'നമുക്ക് ഇഷ്ടമുള്ള ഒരു മീന്‍ നെയ്മീനാണെന്ന് വിചാരിക്കുക. ഒരുപാട് മാംസമുള്ള മീനാണ് അത്. ആ മാംസം നമ്മള്‍ കഴിച്ചിട്ട് ബാക്കി വരുന്ന മുള്ളങ്ങ് കളയുക, അത്രയേയുള്ളു' എന്നായിരുന്നു വിമർശകരോടുള്ള റോബിന്‍റെ മറുപടി റോബിന്റെ കൂടെയുണ്ടായിരുന്നു ആരതി പൊടിയും അനുകൂലിച്ചു. വെരിഗുഡ് എന്നായിരുന്നു ആരതിയുടെ പ്രതികരണം.

Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല

പിന്നീട് ഈ പ്രചരണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി

എന്നാല്‍ പിന്നീട് ഈ പ്രചരണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി സിനിമയുമായി ബന്ധപ്പെട്ടവർ രംഗത്തെത്തുകയായിരുന്നു. ഇതോടൊപ്പം തന്നെ മറ്റ് ചില സിനിമകളും റോബിന് നഷ്ടമായതായി അഭ്യൂഹമുണ്ടായി. ഇത് സംബന്ധിച്ച സൂചനകള്‍ റോബിന്‍ തന്നെ നല്‍കുകയും ചെയ്തു. എത്രയൊക്കെ പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും തളരില്ലെന്ന് വ്യക്തമാക്കിയ താരം സ്വന്തമായി ഒരു സിനിമ ചെയ്യുമെന്നും പ്രഖ്യാപിച്ചു.

സിനിമയില്‍ അഭിനയിക്കണം എന്നുള്ളത്

സിനിമയില്‍ അഭിനയിക്കണം എന്നുള്ളത് കുട്ടിക്കാലം മുതലുള്ള എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിന് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ട്. ഒരുപാട് പേർ എതിരായിട്ടും ഒരുപാടുപേർ പിന്തുണയ്ക്കുന്നുമുണ്ട്. എന്തെങ്കിലും കാരണത്താല്‍ സിനിമയില്‍ എത്താതെ പോയേക്കാം. ഇപ്പോള്‍ ഞാന്‍ തന്നെ ഒരു സിനിമ ചെയ്യുകയാണ്. തിരക്കഥയും സംവിധാനവും സ്വയം ചെയ്യുന്ന ചിത്രത്തിലെ നായകനും ഞാന്‍ തന്നെയാണെന്നുമായിരുന്നു റോബിന്റെ പ്രഖ്യാപനം.

ആളുകള്‍ വന്ന് റോബിനെ പൊക്കി പറയലും

സിനിമയില്‍ പലരും പിന്നില്‍ നിന്നും കുത്തുന്നതായി റോബിന്‍ പറഞ്ഞതായി ലേഖ അംബുജാക്ഷകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ കുറെ ആളുകള്‍ വന്ന് റോബിനെ പൊക്കി പറയലും മറ്റുമൊക്കെയായിരുന്നു. അതൊക്കെ റോബിന്റെ പ്രശസ്തി കണ്ട് തോളോട് തോള്‍ ഉരുമി നിന്ന് ആളാവാന്‍ വേണ്ടി വന്നതായിരിക്കും. അതുകൊണ്ടായിരിക്കുമല്ലോ അവരൊക്കെ പിന്നീട് ഉള്‍വലിഞ്ഞതെന്നും ലേഖ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+