Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെ: ഓഡീഷനില്‍ നടക്കുന്നത്, അനുഭവങ്ങളുമായി ശാലിനി

മാർച്ച് മാസത്തോടെ ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ മത്സരാർത്ഥികളായി എത്തുന്നവർക്കുള്‍പ്പടെ ഉപകാരപ്പെടുന്ന ടിപ്സുകളാണ് താരം പരിചയപ്പെടുത്തുന്നത്

shalini-

ബിഗ് ബോസ് മലയാളം സീസണ്‍ ഫെവിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ച് കഴിഞ്ഞു. വൈല്‍ഡ് കാർഡ് എന്‍ട്രിയടക്കമുള്ള താരങ്ങളുടെ ഓഡീഷന്‍ ഏകദേശം പൂർത്തിയായെന്നാണ് ലഭിക്കുന്ന വിവരം. പുതിയ സീസണിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള പ്രമോഷനും ഉടന്‍ തന്നെ പുറത്തിറങ്ങും.

ഈ സാഹചര്യത്തിലാണ് ബിഗ് ബോസിലേക്ക് ഇപ്പോള്‍ ഓഡീഷന്‍ നടക്കുന്നവർക്കും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർക്കുമുള്ള ടിപ്സുകളുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ താരം ശാലിനി മുന്നോട്ട് വരുന്നത്. പുതുതായി ആരംഭിച്ച സ്വന്തം യൂട്യൂബ് ചാനലായ തത്സമയം ശാലിനിയിലൂടെ താരം വ്യക്തമാക്കുന്ന കാര്യങ്ങളിങ്ങനെ..

ബിഗ് ബോസ് സീസണ്‍ ഫൈവ്

ബിഗ് ബോസ് സീസണ്‍ ഫൈവ്

ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ ഫൈന്‍ റൌണ്ട് ഓഡീഷന്‍സ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഓഡീഷന്‍ കഴിഞ്ഞ് മൂന്നാം ഓഡീഷനിലേക്ക് കടക്കുന്നുവർക്ക് ഉപകാരപ്പെടുന്ന ചെറിയ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോവുന്നത്. ഓഡീഷനില്‍ നമ്മുടെ ആത്മിവിശ്വാസം, നമ്മളില്‍ അവർക്ക് ആത്മവിശ്വാസം ഉണ്ടോയെന്നാണ് പ്രധാനമായും നോക്കേണ്ടതെന്നും ശാലിനി പറയുന്നു.

ബിഗ് ബോസ് എന്ന ഷോയ്ക്ക്

ബിഗ് ബോസ് എന്ന ഷോയ്ക്ക്

ബിഗ് ബോസ് എന്ന ഷോയ്ക്ക് നമ്മളെകൊണ്ട് എത്രമാത്രം ഉപകാരം ഉണ്ടാവും എന്നാണ് അവർ നോക്കുന്നത്. എങ്ങനെയൊക്കെ നമ്മളെ ഉപയോഗിക്കാന്‍ പറ്റും എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഒട്ടും ടെന്‍ഷനില്ലാതെ വളരെ ആത്മവിശ്വാസത്തോടെ തന്നെ കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടതാണ്. എന്റെ കാര്യത്തില്‍ ആദ്യത്തെ ഓഡീഷന്‍ വളരെ നല്ല രീതിയില്‍ കഴിഞ്ഞിരുന്നു.

സൂം ലിങ്ക് അയക്കുമെന്ന്

രണ്ടാമത്തെ ഓഡീഷന്‍ എപ്പോഴായിരിക്കും, എന്നെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് കുറച്ച് ദിവസത്തേക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മൂന്നാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഓഡീഷിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അഭിമുഖത്തിനായി സൂം ലിങ്ക് അയക്കുമെന്ന് അവർ പറഞ്ഞ നിമിഷം മുതല്‍ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാനെന്നും ശാലിനി വ്യക്തമാക്കുന്നു.

Ahaana: ഗോവയില്‍ തിമിർത്താടി അഹാന കൃഷ്ണ: പതിവ് മുടക്കാതെ കമന്റ് ബോക്സില്‍ 'ചൊറിച്ചില്‍'

അവർ നല്‍കിയ ഊർജ്ജം

എന്നെ വളരെ കംഫർട്ടബിളാക്കിയാണ് അവർ സംസാരം ആരംഭിച്ചതെങ്കിലും എനിക്കൊരു പതർച്ചയുണ്ടായിരുന്നു. ആ സമയത്ത് അവരാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. മൂന്ന് തവണ ഡ്രസ് ചെയിഞ്ച് വരുത്തിയും ഹെയർ സ്റ്റൈല്‍ മാറ്റിയുമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നതെന്നാണ് ആദ്യം പറഞ്ഞത്. ടെന്‍ഷനുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ അവർ നല്‍കിയ ഊർജ്ജം പറഞ്ഞറിയിക്കാനാവാത്തതാണ്.

ബിഗ് ബോസ് സീസണ്‍ ഫോറിലെ

ബിഗ് ബോസ് സീസണ്‍ ഫോറിലെ

ബിഗ് ബോസ് സീസണ്‍ ഫോറിലെ ആദ്യത്തെ ഓഡീഷന്‍ എന്റേതായിരുന്നു. ആ ഓഡീഷനില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. ആ കുറച്ച് നിമിഷത്തിലെ പെർഫോമന്‍സിലാണ് ഞാന്‍ സീസണ്‍ ഫോറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ആത്മവിശ്വാസമാണ് നിങ്ങള്‍ ആദ്യം തന്നെ മനസ്സില്‍ ഉറപ്പിക്കേണ്ടതെന്നും ശാലിനി വ്യക്തമാക്കുന്നു.

വനിത മത്സരാർത്ഥികളുടെ കാര്യം

വനിത മത്സരാർത്ഥികളുടെ കാര്യം


കഴിഞ്ഞ വിഡിയോയില്‍ വനിത മത്സരാർത്ഥികളുടെ കാര്യം മാത്രമായിരുന്നു പറഞ്ഞത്. അപ്പോള്‍ ചിലർ ചോദിച്ചു, എന്താ ആണുങ്ങളൊന്നും മത്സരത്തിനില്ലേയെന്ന്. പേരൊന്നും ഇപ്പോള്‍ പറയുന്നില്ലെങ്കിലും 'എന്റെ ഗെയിം ബിഗ് ബോസ് മത്സരാർത്ഥികളോടല്ലല്ലോ, ബിഗ് ബോസിനോട് തന്നേയല്ലേ' എന്ന് പറഞ്ഞ ഒരു മത്സരാർത്ഥി വരാന്‍ പോവുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ വളരെ മികച്ച മത്സരാർത്ഥികളാണ് വരാന്‍ പോവുന്നതെന്നും ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ താരം കൂട്ടിച്ചേർക്കുന്നു.

നന്ദി ഞാന്‍ അറിയിക്കുകയാണ്

നന്ദി ഞാന്‍ അറിയിക്കുകയാണ്

ഇന്‍സ്റ്റഗ്രാം അക്കൌണ്ട് കുറുച്ചുകൂടെ നന്നായി ഹാന്‍ഡില്‍ ചെയ്യുന്നത് നന്നായിരിക്കുമെന്ന് രണ്ടാമത്തെ ഓഡീഷനില്‍ എന്നോട് ബിഗ് ബോസ് അധികൃതൃ പറഞ്ഞിരുന്നു. നേരത്തെ 1500 ഫോളോവേഴ്സ് മാത്രമുള്ള ആളായിരുന്നു ഞാന്‍. അങ്ങനെയുള്ള ഒരാളെ ഈ ഷോയില്‍ ഉള്‍പ്പെടുത്തിയതിനുള്ള നന്ദി ഞാന്‍ അറിയിക്കുകയാണ്.

കഴിഞ്ഞ തവണ വന്നവരില്‍

കഴിഞ്ഞ തവണ വന്നവരില്‍

കഴിഞ്ഞ തവണ വന്നവരില്‍ ബഹുഭൂരിപക്ഷവും ഇന്‍ഫ്ലൂവേഴ്സും സെലിബ്രിറ്റികളുമായിരുന്നു. അവരെല്ലാം നല്ല രീതിയില്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്ത് പോയിരുന്നു. അതൊന്നും ഇല്ലെങ്കിലും ഒരു സാധാരണക്കാരനും ഇവിടം വരെ എത്താന്‍ സാധിക്കും. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഞാന്‍. ആത്മവിശ്വാസമാണ് പ്രധാനമെന്നും ശാലിനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+