ബിഗ് ബോസില്‍ പ്രെഗ്നന്‍സി ടെസ്റ്റ് നിർബന്ധം, ഹിന്ദിയില്‍ സംഭവിച്ചത്; കാര്യങ്ങള്‍ വിശദീകരിച്ച് ശാലിനി
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആരംഭിക്കാനിരിക്കെ പുതിയ മത്സരാർത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന ടിപ്സുകളാണ് ശാലിനി പറയുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് മത്സരാർത്ഥികളായി എത്തുന്നുവർക്ക് സഹായകമാവുന്ന വിവരങ്ങളുമായി സീസണ്‍ ഫോർ താരം ശാലിനി. ആത്മവിശ്വാസം മാത്രമാണ് ഏറ്റവും പ്രധാനം. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കണമെന്നാണ് ശാലിനി പറയുന്നത്.
നിങ്ങളുടെ കുറച്ച് വീഡിയോകള്‍ എടുത്ത് വെച്ചിട്ടുണ്ടെങ്കില്‍ ഷോയ്ക്ക് അകത്തേക്ക് പോയി കഴിഞ്ഞാല്‍ മറ്റുള്ളവരെ കൊണ്ട് ആ വീഡിയോ അപ്ലോഡ് ചെയ്യിക്കാം. നമ്മുടെ പിആർ നമുക്ക് തന്നെ ഏറ്റെടുക്കാന്‍ സാധിക്കുമെന്നും ശാലിനി തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

എന്റെ സഹോദരന്‍ ജോലിക്ക് വേണ്ടി ദുബായിലേക്ക് പോയ സമയത്തായിരുന്നു ഞാന്‍ ബിഗ് ബോസിലേക്ക് എത്തിയത്. അവന്‍ ജോലിയുടെ തിരക്കിലായതിനാല്‍ പേജ് മാനേജ് ചെയ്യാന്‍ അനിയനും സാധിച്ചില്ല. അതുകൊണ്ട് തന്നെ ആ ഭാഗത്ത് നിന്നുള്ള എന്റെ മാർക്കറ്റിങ് താണ് പോയി. അത് നിങ്ങള്‍ക്ക് പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്യാന്‍ ആരെയെങ്കിലും ഏല്‍പ്പിക്കുന്നത് നല്ലതാണ്.

ലാലേട്ടന്‍ വരുന്ന എപ്പിസോഡിലേക്കായി നല്ല ഡ്രസ്സുകള്‍ സെലക്ട് ചെയ്ത് വെക്കുന്നത് നല്ലതാണ്. കുറച്ച് ഡ്രസ്സുകള്‍ കൊണ്ടുപോയി ബാക്കി വരുന്നത് ഇവിടെ ബാക്ക് ചെയ്ത് കൊറിയർ സെറ്റാക്കി വെക്കണം. സോപ്പ്, ഷാംപൂ, ഷവർ ജെല്‍ എന്നിവയൊന്നും അങ്ങോട്ട് കൊണ്ടുപോവേണ്ടതില്ല. എല്ലാ അവിടെ ലഭ്യമാവുമെന്നും ശാലിനി വ്യക്തമാക്കുന്നു.

ഹെയർ ഡ്രയറും അവിടെ ഉണ്ട്. നിങ്ങള്‍ക്ക് സ്വന്തമായി കൊണ്ടുപോവണമെങ്കില്‍ അധികം ശബ്ദം ഉണ്ടാക്കാത്തത് കൊണ്ടുപോവാം. മേക്കപ്പ് വസ്തുകളും ഇവിടെ ലഭ്യമാവും. കുളിക്കാനുള്ള ടവല്‍ ഉള്‍പ്പടെ അവിടെ ലഭ്യമാവും. അധികം സാധനങ്ങള്‍ കൊണ്ടുപോവേണ്ട കാര്യമില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
Ahaana: ഗോവയില്‍ തിമിർത്താടി അഹാന കൃഷ്ണ: പതിവ് മുടക്കാതെ കമന്റ് ബോക്സില്‍ 'ചൊറിച്ചില്‍'

ഓഡീഷന്‍സ് കഴിഞ്ഞാലുള്ള പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഹെല്‍ത്ത് ചെക്കപ്പാണ്. ഇപ്പോള്‍ സാധാരണയായി കോവിഡ് ചെക്കപ്പുണ്ട്. അതിന് പുറമെ എല്ലാകാര്യങ്ങളും ശ്രദ്ധിക്കണം. ആരോഗ്യം പ്രധാനമാണ്. നന്നായി വെള്ളം കുടിച്ച് ബോഡി ഹൈഡ്രേറ്റഡായിട്ട് വെക്കുക. എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ നേരത്തെ തന്നെ പോയി മരുന്നൊക്കെ കഴിച്ച് ബോഡി സെറ്റാക്കി വെക്കണമെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.

ഡോക്ടറുടെ നിർദേശ പ്രകാരം വേണം ഈ ടെസ്റ്റുകളെന്ന് മെയിലില്‍ പ്രത്യേകം പറയും. വനിതാ മത്സരാർത്ഥികള്‍ നിർബന്ധമായും പ്രെഗ്നന്‍സി ടെസ്റ്റ് ചെയ്തിരിക്കണം. അത് ചെയ്തിട്ടുണ്ടോയെന്ന ലാബ് റിപ്പോർട്ട് ഉറപ്പായും വേണം. ഞാന്‍ എല്ലാ ടെസ്റ്റിനും കൊടുത്തിരുന്നെങ്കിലും ക്വാറന്റൈനിയായി മുംബൈയില്‍ എത്തിയപ്പോഴാണ് ലാബുകാർ പ്രെഗ്നന്‍സി ടെസ്റ്റ് നടത്തിയിട്ടില്ലെന്ന കാര്യം വ്യക്തമാവുന്നത്. പിന്നീട് അവിടുന്നാണ് ആ ടെസ്റ്റ് ചെയ്തത്.

എല്ലാ ടെസ്റ്റും ചെയ്തുവെന്ന് ഉറപ്പ് വരുത്തിയിട്ട് വേണം മുന്നോട്ട് പോവാന്‍. സീസണ്‍ നാലില്‍ ഒരു മത്സരാർത്ഥിക്ക് തലകറക്കം വന്നപ്പോള്‍ പ്രെഗ്നന്‍സി ടെസ്റ്റ് ചെയ്തിട്ടില്ലേയെന്ന ഒരു ചോദ്യം അവിടെ വന്നിരുന്നു. സേഫ്റ്റിക്ക് വേണ്ടിയാണ് അവർ ഇതെല്ലാം നോക്കുന്നത്. മത്സരാർത്ഥിയുടെ പേര് എടുത്ത് പറയാന്‍ പറ്റില്ലെങ്കിലും ഹിന്ദി ബിഗ് ബോസില്‍ അത്തരമൊരു കാര്യമുണ്ടായിട്ടുണ്ട്.

ഒരു മത്സരാർത്ഥി പ്രഗ്നന്റ് ആയിട്ടായിരുന്നു ബിഗ് ബോസിലേക്ക് വന്നത്. ഒരു മാസത്തിന് ശേഷം അവർക്ക് തുടരാന്‍ സാധിച്ചില്ല. വിവരം ബിഗ് ബോസ് അധികൃതർ അറിഞ്ഞതോടെ അവരെ പുറത്താക്കുകയുമായിരുന്നു. നമ്മുടെ സേഫ്റ്റിക്ക് വേണ്ടിയാണ് എന്നതിനാല്‍ തന്നെ അവർ തരുന്ന എല്ലാ ടെസ്റ്റുകള്‍ നല്ല രീതിയില്‍ ചെയ്ത് പൂർത്തിയാക്കണം.












Click it and Unblock the Notifications