റോബിന് അത് നല്ലകാര്യം; ഞാന്‍ ശ്രദ്ധിക്കാറില്ല, എന്തേലും പ്രതികരിച്ചാല്‍ ഈഗോയെന്ന് പറയും: ഫുക്രു
ടിക് ടോക്കിലെ സ്റ്റാർ പരിവേഷത്തില്‍ നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമായിരുന്നു ഫുക്രു. സീസണ്‍ രണ്ടിലായിരുന്നു അദ്ദേഹം റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയത്. ആരാധകർക്കൊപ്പം വിമർശകരും ഏറെയുണ്ടായിരുന്നെങ്കിലും തന്റേതായ ശൈലിയില്‍ കളിച്ച് മുന്നേറാന്‍ അദ്ദേഹത്തിന് സാധിച്ചു. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്ന ശേഷം ഫുക്രു ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വീണ്ടും ഒരിക്കല്‍ കൂടി തന്റെ വിശേഷങ്ങളും ബിഗ് ബോസ് സീസണ്‍ ഫോറിലെ പ്രധാന താരമായ റോബിന്‍ രാധാകൃഷ്ണന്റെ ആരാധകരെക്കുറിച്ചുമെല്ലാം പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഫുക്രു എന്ന കൃഷ്ണ രാജീവ്. ഫില്‍മിബീറ്റ് മലയാളത്തിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസ് വളരെ ഇഷ്ടമാണ്. വീണ്ടും വിളിച്ചാല്‍ പോവും. ആള്‍ക്കാർ എന്ത് പറയുന്നു എന്ന് ഞാന്‍ നോക്കാറില്ല, അത് അവരുടെ കാഴ്ചപ്പാടാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെറുക്കാം, അതിന് ഒരു നല്ല കാരണമുണ്ടെങ്കില്‍ നിങ്ങളെ ഞാന്‍ ബഹുമാനിക്കും. അല്ലാതെ ഒരു ഫേക്ക് ഐഡിയില്‍ വന്നിട്ട് ഇവന്‍ എന്ത് തേങ്ങയാണ് കാണിക്കുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോവാറില്ലെന്നും ഫുക്രു പറയുന്നു.
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ

ഒരാള്‍ക്ക് മറ്റൊരാളെ ഇഷ്ടമല്ല എന്ന് പറയുന്നതില്‍ ഒരു പ്രശ്നവുമില്ല. എനിക്ക് ഇഷ്ടമില്ലാത്ത ആളുകളും ഉണ്ടാവും. നമ്മള്‍ അതൊന്നും നോക്കേണ്ട ആവശ്യം ഇല്ല. എല്ലാം ശരിയാക്കിയൊന്നും നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്ന ഫുക്രു ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണന്റ ഫാന്‍ ബേസിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുന്നു.

അതിനെക്കുറിച്ച് ഞാന്‍ നോക്കാറില്ലെന്നാണ് റോബിന്റെ ഫാന്‍ ബേസിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോള്‍ ഫുക്രു പ്രതികരിക്കുന്നത്. ഞാനും ഇത് കുറേ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് കാര്യമാക്കാറില്ലാത്തത്. ഒരോരുത്തരുടെ ലൈഫ് അവർ എന്‍ജോയ് ചെയ്യണ്ടെ. ഇപ്പോഴും ലൈവ് ആയി നില്‍ക്കാന്‍ കഴിയുന്നത് റോബിന് എന്ന വ്യക്തിയെ സംബന്ധിച്ച് അത് നല്ല കാര്യമാണെന്നും ഫുക്രു പറയുന്നു.

ഞാന്‍ ഇതൊന്നും നിരീക്ഷിക്കാന്‍ പോവാറില്ല. എന്തേലും പറഞ്ഞാല്‍ ആള്‍ക്കാർ പറയും അവന് ഈഗോയാണ്... അവനില്ലലോയെന്ന്. അതുകൊണ്ട് കൂടി ഇതൊന്നും എന്റെ പരിഗണന വിഷയങ്ങളല്ല. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളിലാണ് നമ്മള്‍ കൂടുതല്‍ ഇടപെടുന്നത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ് തനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും ഫുക്രു പ്രതികരിക്കുന്നുണ്ട്. വിവാഹ പ്രായം ആവാത്തതിനാലാണ് അതിനെക്കുറിച്ച് ചിന്തിക്കാത്തത്. എനിക്ക് 26 വയസ് എന്ന് പറയുന്നത് ചെറിയ പ്രായമുണ്ട്. അങ്ങനെ പ്രപ്പോസലെന്നും വരാറില്ലെന്നും ജോഷ് ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ അതിഥിയായി എത്തിയ ഫുക്രു വ്യക്തമാക്കുന്നു.

രണ്ട് വർഷത്തോളമായി ജോഷില്‍ ഉണ്ട്. അടിപൊളിയാണ്, നല്ല അപ്ഡേഷനുള്ള ആപ്പാണ്. അതുകൊണ്ട് തന്നെ മറ്റ് ഷോട്ട് വീഡിയോ ആപ്പിനേക്കാള്‍ ജോഷിനെ കൂടുതല്‍ ഇഷ്ടമാണ്. സ്ഥിരമായി ജോഷില്‍ വീഡിയോ ചെയ്യാറുണ്ട്. ഞാന്‍ അതില്‍ പണിയെടുക്കുന്നുണ്ടെന്നും ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications