റോബിന്‍ എഫക്ടോ.. റിയാസ് എഫക്ടോ, ജാസ്മിന്‍ എഫക്ടോ..? സീസണ്‍ 4 ന് അപൂര്‍വ നേട്ടം, സര്‍വെ പുറത്ത്
ബിഗ് ബോസ് മലയാളത്തിന്റെ എല്ലാ സീസണുകളും മലയാളി പ്രേക്ഷകര്‍ അത്യാവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. അതിനാല്‍ തന്നെ ബിഗ് ബോസ് മലയാളം ഇപ്പോള്‍ അഞ്ചാം സീസണിലേക്ക് കടക്കാനിരിക്കുകയാണ്. മാര്‍ച്ച് 26 ന് ആയിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുക. സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയായിരിക്കും ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്റെ അവതാരകന്‍ എന്ന് ഉറപ്പായിട്ടുണ്ട്.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണുകളില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീസണ്‍ ഏതായിരുന്നു എന്നത് സംബന്ധിച്ച ഒരു സര്‍വെ ഫലം പുറത്ത് വന്നിരിക്കുകയാണ്. എന്റര്‍ടൈംസ് ടിവിയാണ് ഇത് സംബന്ധിച്ച ഒരു സര്‍വെ നടത്തി ഫലം പുറത്ത് വിട്ടിരിക്കുകയാണ്. ഇതുവരെ നാല് സീസണുകളാണ് ബിഗ് ബോസ് മലയാളത്തില്‍ സംപ്രേഷണം ചെയ്തത്. ഇതില്‍ രണ്ടാമത്തെ ബിഗ് ബോസ് സീസണ്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് മലയാളം കിരീടം ചൂടുകയായിരുന്നു. രണ്ടാമത്തെ സീസണ്‍ ഏറെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു. രജത് കുമാറും ജസ്ല മാടശ്ശേരിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെ കൊവിഡ് വന്നതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 2 പാതിവഴിയില്‍ ഉപേക്ഷിച്ചു. ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ നടന്‍ മണിക്കുട്ടനാണ് കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷം നടന്ന ബിഗ് ബോസ് സീസണ്‍ 4 ഉം പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. നിരവധി സംഭവങ്ങള്‍ക്ക് വേദിയായ സീസണ്‍ 4 ല്‍ ദില്‍ഷ പ്രസന്നന്‍ ആണ് കിരീടം നേടിയത്. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ആദ്യമായി ഒരു വനിത കിരീടം നേടുന്നു എന്ന പ്രത്യേകതയും കഴിഞ്ഞ സീസണിന് ഉണ്ടായിരുന്നു. ഇത് കൂടാതെ മത്സരാര്‍ത്ഥികളാലും ഏറെ ശ്രദ്ധിക്കപ്പെട്ട സീസണ്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4.
അതിനാല്‍ തന്നെ എന്റര്‍ടൈംസ് ടിവി നടത്തിയ അഭിപ്രായ സര്‍വെയില്‍ ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും മികച്ച സീസണ്‍ എന്ന് പ്രേക്ഷകര്‍ വിലയിരുത്തിയിരിക്കുന്നത് സീസണ്‍ 4 നെ ആണ്. സര്‍വെയില്‍ പങ്കെടുത്ത 50 ശതമാനം പേരും സീസണ്‍ 4 ആണ് മികച്ചത് എന്നാണ് അഭിപ്രായപ്പെട്ടു. സീസണ്‍ ഒന്നിന് വോട്ട് ചെയ്തവര്‍ 17 ശതമാനം പേരും സീസണ്‍ മൂന്ന് വോട്ട് ചെയ്തവര്‍ 17 ശതമാനം പേരുമാണ്.
Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?
റോബിന്‍ രാധാകൃഷ്ണന്‍, ജാസ്മിന്‍ മൂസ, ദില്‍ഷ പ്രസന്നന്‍, റോണ്‍സണ്‍, സൂരജ്, ലക്ഷ്മിപ്രിയ, നിമിഷ സുനില്‍, റിയാസ് സലീം, സുചിത്ര നായര്‍, ബ്ലെസ്ലി തുടങ്ങിയവരായിരുന്നു സീസണ്‍ 4 ലെ മത്സരാര്‍ത്ഥികള്‍. ഇതില്‍ റോബിന്‍ രാധാകൃഷ്ണന്‍ - ജാസ്മിന്‍, റോബിന്‍ രാധാകൃഷ്ണന്‍ - റിയാസ് സലീം, റിയാസ് സലീം - ലക്ഷ്മിപ്രിയ തുടങ്ങിയവര്‍ തമ്മിലുള്ള പോര് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാധകരും ഇവരുടെ പോരിനൊപ്പം കൂടിയിരുന്നു.
മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ആക്രമിച്ചതിന് മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്ണന്‍ പുറത്താക്കിയതും ജാസ്മിന്‍ മൂസ ഷോയില്‍ നിന്ന് പുറത്ത് പോയതും എല്ലാം സീസണ്‍ 4 ലെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് നാളേറെയായിട്ടും ഇതിലെ മത്സരാര്‍ത്ഥികള്‍ ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെ നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്












Click it and Unblock the Notifications