Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷ യെസ് പറയും എന്ന പ്രതീക്ഷയിലായിരുന്നു റോബിന്‍: പക്ഷെ ആരതി കടന്ന് വന്നത് ഇങ്ങനെ; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ അവസാന നാളുകള്‍ മുതലുള്ള പ്രധാന ചർച്ച ദില്‍ഷ റോബിനെ കല്യാണം കഴിക്കുമോയെന്നുള്ളതായിരുന്നു. ദില്‍ഷയെ കല്യാണം കഴിക്കാനുള്ള ആഗ്രഹം പലതവണയായി റോബിന്‍ പരസ്യമായി വ്യക്തമാക്കുകയും ഗ്രാന്‍ഡ് ഫിനാലെയില്‍ അവർക്ക് വേണ്ടി വോട്ട് പിടിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നുള്ള വിവാഹത്തിന് ദില്‍ഷ തയ്യാറല്ലെന്ന് അറിയിച്ചതോടെ റോബിന്‍ മറ്റൊരു ബന്ധത്തിലേക്ക് പോവുന്നതാണ് പിന്നീട് കണ്ടത്. അങ്ങനെ റോബിന്‍ കണ്ടെത്തിയ പെണ്‍കുട്ടിയാണ് ആരതി.

അടുത്ത വർഷം ഫെബ്രുവരിയില്‍ ഇരുവരും തമ്മിലുള്ള വിവാഹം ഉണ്ടാവുമെന്നാണ് റോബിന്‍ തന്നെ അറിയിച്ചിരിക്കുന്നത്. അതേസമയം വിവാഹത്തിനായി ദില്‍ഷ യെസ് പറയും എന്ന പ്രതീക്ഷയിലായിരുന്നു റോബിനെന്നാണ് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെ ഒരു ആരാധകന്‍ വ്യക്തമാക്കുന്നത്. ആരതി ആകസ്മികമായി കടന്ന് വരികയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഡോക്ടറുടെ ആരതിയുമായുള്ള ബന്ധം വളരെ ആകസ്മികമായി

ഡോക്ടറുടെ ആരതിയുമായുള്ള ബന്ധം വളരെ ആകസ്മികമായി സംഭവിച്ചതാണ്. ദിൽഷ യെസ് പറയും എന്ന് പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അതിനിടയിൽ ഒരു സിനിമാ ചർച്ചക്ക് വേണ്ടി ബാദുഷ റോബിനെ വിളിപ്പിക്കുന്നു. അവരുടെ ചർച്ച കഴിഞ്ഞ ശേഷം റോബിനെ തന്റെ ചാനലായ മാറ്റിനിയിൽ ഒന്ന് ഇന്റർവ്യൂ ചെയ്യാൻ അദ്ദേഹം ആലോചിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ സ്ഥിരം ഇന്റർവ്യൂ ചെയ്യുന്ന സ്റ്റാഫ് ആരും സ്ഥലത്തില്ലായിരുന്നു. ഉടൻ സംവിധായകനായ ടോം ഇമ്മട്ടിയെ വിളിച്ച് കാര്യം പറഞ്ഞു. ഇന്ന് റോബിനുമായി ഒരു ഇന്റർവ്യൂ ചെയ്യണം.

അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍, വൈറലായി ചിത്രങ്ങള്‍

പക്ഷേ ടോമിന് ഒരു മുൻപരിചയമോ, ബിഗ് ബോസ് അധികം

പക്ഷേ ടോമിന് ഒരു മുൻപരിചയമോ, ബിഗ് ബോസ് അധികം കണ്ട അനുഭവമോ ഇല്ല. അത് കൊണ്ട് അദ്ദേഹം സഹായത്തിന് വേണ്ടി അടുത്ത് തന്നെ താമസിക്കുന്ന തന്റെ കൂട്ടുകാരിയെ വിളിച്ചു. അതായത് ആരതിയെ. ആരതിയുടെ അമ്മ സീരിയൽ കാണാറുള്ള ആളാണ്. ബിഗ് ബോസ് കാണാറുണ്ടോ എന്ന് ചോദിച്ചു. അമ്മ ബിഗ് ബോസ് കാണാറില്ലെങ്കിലും താൻ ബിഗ് ബോസിന്റെ യൂറ്റൂബ് റിവ്യൂകളും കട്ടിംഗുകളും കാണാറുണ്ടെന്ന് ആരതി പറഞ്ഞു.

എന്നാലും അത്ര അധികമൊന്നും കണ്ടിട്ടില്ല

എന്നാലും അത്ര അധികമൊന്നും കണ്ടിട്ടില്ല. ടോം പറഞ്ഞു. അത്ര മതി, അത് വെച്ച് നമുക്ക് ചോദ്യങ്ങൾ തയ്യാറാക്കാം. അങ്ങനെ ആണ് ഇന്റർവ്യൂവിൽ പൊടിയും വന്നിരിക്കുന്നത്. ആരംഭത്തിൽ തന്നെ ഇവർ ബിഗ് ബോസ് കാണാറില്ല എന്ന് ഡോക്ടർക്ക് തോന്നി. അത് അദ്ദേഹം പരീക്ഷിച്ചു നോക്കി. എത്ര പേർ ഈ വർഷം ബിഗ് ബോസിൽ പങ്കെടുത്തു എന്ന ചോദ്യം അങ്ങോട്ട് ചോദിച്ചു. അതിലവർ പതറി. അത് കഴിഞ്ഞ് റോബിൻ മച്ചാൻ തന്നെ ഇന്റർവ്യൂ നന്നായി കൈകാര്യം ചെയ്തു. ഇന്റർവ്യൂവിൽ ചോദ്യങ്ങൾ ചോദിക്കാതെ റോബിന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്ന ആരതിയെ ഡോക്ടർ കളിയാക്കി.

സത്യത്തിൽ ആ ഒറ്റ നോട്ടത്തിൽ തന്നെ ആരതിക്ക്

സത്യത്തിൽ ആ ഒറ്റ നോട്ടത്തിൽ തന്നെ ആരതിക്ക് ഡോക്ടറോട് ആരാധനയിൽ കലർന്ന ഒരു ക്രഷ് തോന്നിയിരുന്നു. എന്നാൽ ഡോക്ടർക്ക് അന്ന് ഒന്നും തോന്നിയിരുന്നില്ല. എന്നാൽ ഇന്റർവ്യൂവിന്റെ ഫോട്ടോ ഇന്സ്റ്റഗ്രാമിൽ ഇട്ടു. അപ്പോൾ തന്നെ പല ഫാൻസ്കാരും ഈ കുട്ടി തരക്കേടില്ലല്ലോ, ഒട്ടും ജാഡയില്ല. ജാഡ കാണിക്കുന്ന ദിൽഷയേക്കാൾ ഡോക്ടർക്ക് ചേരും എന്ന നിലയിൽ അഭിപ്രായം പ്രകടിപ്പിച്ചു. അടുത്ത ദിവസം തന്നെ ഇന്റർവ്യൂ ആദ്യഭാഗം റിലീസ് ആയി. അത് വലിയ വിജയമായി. അതോടെ പലരും ദിൽഷയോട് നേരിട്ട് തന്നെ ഇത്തരം കമന്റുകൾ ചെയ്തു കൊണ്ടിരുന്നു. ടോം അടുത്ത ഇന്റർവ്യൂവിന് ദിൽഷയെ വിളിച്ചു. അവള്‍ വന്നു.

തനിക്ക് ഇത് വരേ ആരോടും പ്രണയം തോന്നിയിട്ടില്ല

തനിക്ക് ഇത് വരേ ആരോടും പ്രണയം തോന്നിയിട്ടില്ല എന്ന് അവൾ അറുത്തു മുറിച്ച് പറഞ്ഞു. പിന്നെന്ത് കൊണ്ട് ഡോക്ടറോട് നോ പറഞ്ഞില്ല എന്ന് ഇമ്മട്ടി തിരിച്ചു ചോദിച്ചു. ഡോക്ടർക്ക് തന്നോട് പ്രണയം ഉണ്ടെന്ന് പുറത്തിറങ്ങിയ ശേഷമാണ് താൻ അറിയുന്നത് എന്ന് അവൾ മറുപടി പറഞ്ഞു. എന്നാൽ ഡോക്ടർ ഇപ്പോൾ ഭയങ്കര ബിസി ആയത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കാൻ പോലും നേരം കിട്ടിയില്ല എന്ന് അവൾ പറഞ്ഞു. ആ ഇന്റർവ്യൂ പുറത്തിറങ്ങിയ അടുത്ത ദിവസമാണ് അവൾ ആദ്യമായി വയനാട്ടിൽ ഉദ്ഘാടനത്തിന് വരുന്നത്. അതിന്റെ തൊട്ടടുത്ത ദിവസം മുതൽ റോബിന് മൂന്ന് ഉദ്ഘാടനങ്ങൾ മലപ്പുറത്ത് ഉണ്ടായിരുന്നു.

ദിൽഷയുമായി സംസാരിക്കാൻ വേണ്ടി റോബിൻ ഒരു ദിവസം

ദിൽഷയുമായി സംസാരിക്കാൻ വേണ്ടി റോബിൻ ഒരു ദിവസം മുമ്പ് തന്നെ കാലിക്കറ്റ് എയർപോർട്ടിൽ വന്നിറങ്ങി ദിൽഷയെ വിളിച്ചു. അവൾ പക്ഷേ വന്നില്ല. അവൾക്ക് ഉടനെ ഇടുക്കിയിലെ റിസോർട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് അവൾ വിസമ്മതിച്ചു. വെറും ഒരു മണിക്കൂർ നേരം കടവ് റിസോർട്ടിൽ വന്ന് ചർച്ച ചെയ്യാൻ വേണ്ടി റോബിൻ ക്ഷണിച്ചിട്ടും അവൾ സമ്മതിച്ചില്ല. അവൾ തന്നെ പറ്റിക്കുകയാണെന്ന് തോന്നിയ റോബിൻ ഇങ്ങനെ നീട്ടി കൊണ്ട് പോവാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. അടുത്ത ദിവസം റോബിൻ വളരെ സീരിയസ് ആയി അവളെ ഫോൺ ചെയ്ത് സംസാരിച്ചു. പ്രേമിച്ചു നടക്കാൻ തനിക്ക് സമയമില്ല.

ഇഷ്ടമുണ്ടെങ്കിൽ ഉടൻ മാര്യേജ് ഫിക്സ് ചെയ്യണം

ഇഷ്ടമുണ്ടെങ്കിൽ ഉടൻ മാര്യേജ് ഫിക്സ് ചെയ്യണം. അല്ലാതെ വെറുതെ നീട്ടി കൊണ്ട് പോവാൻ വീട്ടുകാർക്കും തീരേ താൽപര്യമില്ല എന്ന് അറിയിച്ചു. അതിന് ശേഷമാണ് ദിൽഷ ലൈവിൽ വന്ന് ഡോക്ടറുമായുള്ള എല്ലാ പേർസണൽ റിലേഷൻഷിപ്പും അവസാനിപ്പിച്ചതായി അറിയിച്ചത്. കുറച്ച് കരഞ്ഞ് ഷോ ഓഫ് കാണിച്ചാൽ എല്ലാവരും അവളെ സപ്പോർട്ട് ചെയ്യും എന്നവൾ കരുതി. പക്ഷേ വിപരീതമായിരുന്നു അവസ്ഥ. ജനങ്ങളെല്ലാം റോബിനെ നെഞ്ചോട് ചേർത്തു പിടിച്ച രംഗങ്ങളായിരുന്നു മലപ്പുറത്ത് കണ്ടത്. അത് കഴിഞ്ഞ് റോബിൻ നാട്ടിൽ മടങ്ങിയെത്തി. ഒന്ന് രണ്ട് പ്രോഗ്രാം കഴിഞ്ഞ് പനി പിടിച്ചു കിടന്നു. തനിയെ ആയപ്പോഴാണ് റോബിൻ വിഷമിച്ചു പോയത്.

അപ്പോഴേക്കും ചില സിനിമാ ചർച്ചക്ക് വേണ്ടി ആരതിയും

അപ്പോഴേക്കും ചില സിനിമാ ചർച്ചക്ക് വേണ്ടി ആരതിയും ടോമും റോബിനെ എറണാകുളത്തേക്ക് വിളിച്ചു. വീണ്ടും അവിടെ, വന്ന ശേഷം റോബിനും പൊടിയും ഒന്നിച്ച് സിനിമാ പ്രൊമോഷന് വേണ്ടി ചില വീഡിയോകൾ ഷൂട്ട് ചെയ്തു. അതിനിടയിൽ റോബിന് ആരതിയോടും ഇഷ്ടം തോന്നി. അങ്ങനെ ആണ് റോബിൻ ടോമിനോട് ഈ വിഷയത്തിൽ അഭിപ്രായം തേടിയത്. ടോമും കൺഫ്യൂഷനിലായി. ടോം ആദ്യം ദിൽഷയേയും റോബിനേയും യോജിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു.

 ഇപ്പോൾ ആരതിയും റോബിനും ഇഷ്ടത്തിലുമാണ്

ഇപ്പോൾ ആരതിയും റോബിനും ഇഷ്ടത്തിലുമാണ്. ഇതാണ് കൺഫ്യൂഷൻ. വിശ്വാസിയായ ടോം കണ്ണടച്ച് ബൈബിൾ തുറന്ന് ഒരു പേജിൽ കൈവിരൽ തൊട്ടു. കണ്ണ് തുറന്നപ്പോൾ കണ്ട വചനം ഇതായിരുന്നു. ""....അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു...."(മത്താ. 19:6 ). വളരെ യാദൃച്ഛികമായി കണ്ടുമുട്ടിയ ആരതിയും റോബിനും ഒന്നിച്ച് ചേരുന്നത് ദൈവനിശ്ചയമാണെന്ന് മനസ്സിലാക്കിയ ടോം അവർക്ക് പച്ചക്കൊടി കാണിച്ചു. ആരതിയുടെ വീട്ടുകാർക്കും സമ്മതം. ഇതാണ് ആരതി-റോബിൻ ബന്ധത്തിന്റെ ആരംഭം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+