'എനിക്ക് റോബിനെ ഇഷ്ടമല്ല,ഞാൻ ലെസ്ബിയനായതാണോ നിങ്ങളുടെ പ്രശ്നം';ജാസ്മിന് പറയാനുള്ളത്..വൈറലായി കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തരായ മത്സാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ മൂസ. എന്നാൽ ജാസ്മിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. താരം അനാവശ്യമായി തെറി പറയുന്നുവെന്നൊക്കെയുള്ള ആക്ഷേപങ്ങളാണ് ഇതിൽ കൂടുതൽ. എന്നാൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് ജാസ്മിന് എന്താകും പറയാൻ ഉണ്ടാകുക? ജാസ്മിന്റെ ചിന്തകൾ ഇപ്പോൾ എന്തായിരിക്കുമെന്ന കുറിപ്പ് പങ്കിട്ടിയിരിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധിക. വൈറൽ കുറിപ്പ് വായിക്കാം
'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ

ഞാൻ ഇങ്ങനെയൊക്കെയായിരുന്നു, അത് ഞാൻ ജീവിച്ച് വളർന്ന സാഹചര്യം അങ്ങനെയൊക്കെ ആയത് കൊണ്ട് മാത്രമാണ്,ഏറെ കാലം എന്റെ ജീവിതം ചുരുക്കം ചിലരിൽ മാത്രം ഒതിങ്ങിയതായിരുന്നു, ഇന്നെനിക്കൊരു നല്ല കുടുംബം കിട്ടി ആദ്യകാലാങ്ങളിൾ എനിക്ക് എല്ലാവരോടും വെറുപ്പായിരുന്നു, ലക്ഷ്മിച്ചേച്ചി എന്നെ മോളെ എന്ന് വിളിച്ച് കൊഞ്ചിക്കുമ്പോൾ പോലും എനിക്ക് കലിപ്പായിരുന്നു,
അവർ സ്നേഹം കാണിച്ച് എന്നെ ക്രൂശിക്കിമൊ എന്ന ഭയം എന്റെ ഉള്ളിൽ ഉള്ളത് കൊണ്ടാവാം,

നിങ്ങൾ നോക്കൂ അറുപത് ദിവസങ്ങൾക്ക് മുൻപുള്ള ഞാനാണൊ ഇന്ന്.? വാ തുറന്നാൽ തെറി മാത്രം പറയുന്ന ഞാനിന്ന് എത്ര നന്നായാണ് എന്റെ കൂട്ടുകുടുംബത്തെ കെയർ ചെയ്യുന്നതും അവർക്ക് നല്ല കരുതൽ കൊടുക്കുന്നതും,
അതേപടി എന്റെ കണ്ണൊന്ന് നിറഞ്ഞാൽ അവർക്ക് പോലും എത്ര സങ്കടമുണ്ട് ഇപ്പോൾ.?ശരിയാണ് എനിക്ക് ഇഷ്ടമല്ല #DrRobinനെ, റോബിനെ എന്നല്ല കാപട്ട്യം കാണിക്കുന്ന ആരെയും എനികിഷ്ടമല്ല,

ഞാൻ നിങ്ങളോട് ചോദിക്കട്ടെ, ഡോക്ടർ റോബിന് നിങ്ങൾ എന്ത് ഗുണം ആണ് കാണുന്നത്.? അവന്റെ കുരുട്ട് ചിന്തകളാണൊ.?
അതൊ അവന്റെ മുടന്തൻ ന്യായങ്ങളൊ.?അതുമെല്ലെങ്കിൽ തോൽവ്വിയിൽ മാത്രം ആനന്തം കണ്ട് സ്വന്തം കഴിവില്ലാഴ്മയെ ന്യായീകരിക്കുന്നതാണൊ.?റോബിൻ ആഗ്രഹിക്കുന്നത് പബ്ലിസിറ്റിയാണ്, അവൻ കേരളത്തിൽ പോപ്പുലർ ആകുന്നതിൽ എനിക്കും സന്തോഷമാണ് പക്ഷെ അത് അവന്റെ അദ്വാനം കൊണ്ട് ആവണ്ടെ.?അവനിൽ എന്ത് ക്വാളിറ്റിയാണ് ഉള്ളത് എന്ന് ഞാൻ നിങ്ങളോട് ചോദിച്ചാൽ നിങ്ങൾക്ക് പറയാൻ എന്തേലും ഉത്തരമുണ്ടൊ.?
Recommended Video

എന്നെ വച്ച് കമ്പേർ ചെയ്ത് നിങ്ങൾ അവനെ വിലയിരുത്തുമ്പോൾ നിങ്ങൾക്ക് അവനിൽ പല നല്ല ക്വാളിറ്റിയും കാണും, പക്ഷെ എനിക്കങ്ങനെ അഭിനയം കൊണ്ട് ജീവിക്കാൻ പറ്റില്ലെന്ന് നിങ്ങൾക്കും അറിയില്ലെ.?
അവന്റെ 80% ശതമാനവും അഭിനയം മാത്രമാണെന്ന് നിങ്ങൾക്കും മനസ്സിലായതല്ലെ.?ഒരു മനുശ്യൻ ഉള്ളിലെ എല്ലാ വൃത്തികെട്ട വികാരങ്ങളും പുറത്തെടുക്കുന്നത് വെറുപ്പ് കൂടുമ്പോളല്ലെ.?അവന് വെറുപ്പ് കൂടുമ്പോൾ അവനൊരു മൃഗമല്ലെ.? നിങ്ങളുടെ വിലയിരുത്തലിൽ ഞാനൊരു വൃത്തികെട്ടവളാണ് പക്ഷെ എന്റെ മാക്സിമം വെറുപ്പ് നിങ്ങളും കണ്ടതല്ലെ, ഞാൻ സഹജീവികളോട് ഇഷ്ടം എന്ന വികാരമെല്ലാതെ ഒരു മൃഗമായി പെരുമാറാറുണ്ടൊ.?

ഇനി ഇത് പറയാൻ ജാസ്മിൻ ആരാണെന്നല്ലെ നിങ്ങളുടെ ചോദ്യം, എങ്കിൽ കേൾക്കൂ എന്നെ നിങ്ങൾക്ക് അറിയണമെങ്കിൽ ഡോക്ടർ റോബിൻ നിഴമിച്ച ഓൺലൈൻ പോരാളികളുടെ ഓൺലൈൻ പോസ്റ്റുകൾ കണ്ടല്ല പകരം ഈ അറുപത് ദിവസത്തോളം ഞാനെങ്ങനെയാണൊ ആ വീട്ടിൽ വീട്ടിൽ ജീവിച്ചത് എന്നത് നോക്കിയാവണം,
നിങ്ങൾ എന്നെ വിലയിരുത്തുമ്പോൾ ഈ ഒരു കാര്യം ഓർക്കാൻ മറക്കരുത് ഞാനൊരു തന്റേടിയായ ലെസ്ബ്യൻ സ്ത്രീയാണെന്ന്, ഞാനൊരു ലസ്ബ്യനായതും എന്റെ തെറ്റാണൊ.?ഓരൊ ശരീരത്തിലും ചില ഹോർമ്മോൺ ചേഞ്ചസില്ലെ, ഞാനും അതിലൊരു ഇരയായയതല്ലെ.?

പക്ഷെ ഇതൊക്കെയും ദൈവത്തിന്റെ ഒരു വികൃതികളാണെന്ന് ഞാൻ സ്വയം വിശ്വസിച്ച് ആ വികൃതിളെയെല്ലാം അതിജീവിക്കുകയല്ലെ ഞാൻ ചെയ്തത്.?
ഇനിയും നിങ്ങൾക്ക് എന്നെ ഇഷ്ടമാകുന്നില്ലെങ്കിൽ നിങ്ങൾക്കറിയുന്ന ചിലരവച്ച് എന്നെ വിലയിരുത്തണം, അവർ ആരൊക്കെയെന്നല്ലെ.? ഇവരൊക്കെത്തന്നെ ഡേസി, നിമിഷ, "ഓഹ്" അത് ഞാനത് മറന്നു ഇവരും നമ്മുടെ കേരള സംസ്കാരത്തിന്ന് എതിരെ ഉള്ളവരായല്ലെ നിങ്ങൾ കാണുന്നത്,
എങ്കിൽ ഞാൻ വേറെ കുറച്ച് പേരെ ചൂണ്ടിക്കാണിക്കാം നമ്മുടെ കേരള സംസ്കാരത്തെ മാറോട് ചേർത്ത, സ്നേഹ നിധികളായ ലക്ഷ്മിപ്രിയ, സുജിത്ര, വേണെമെങ്കിൽ നിങ്ങൾക്ക് ഇനിയും പേരുകൾ കൂട്ടിച്ചേർക്കാം എന്നിട്ട് എന്റെ നന്മകളും തിന്മകളും നിങ്ങൾ താരതമ്യം ചെയ്ത് നോക്കൂ,
തെറിപറയും എന്നല്ലാതെ വേറെ എന്ത് തെറ്റാണ് നിങ്ങളിപ്പോൾ എന്നിൽ കാണുന്നത്.?

ആ തെറി പറയൽ ഞാൻ മാറ്റാൻ സ്രമിക്കുന്നുണ്ട്, ആദ്യമെ ഞാൻ പറഞ്ഞില്ലെ അറുപത് ദിവസം മുന്നെ ഉള്ള ഞാനും ഇപ്പോഴൂള്ള ഞാനുമായി വലിയ അന്തരമുണ്ട്,
ഞാൻ മാറും എന്റെ നാവിനെ ഞാൻ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്, എന്റെ തെറികൾ തെറ്റാണെന്ന്,
എന്തൊക്കെ പറഞ്ഞാലും ജസ്മിന്റെ തെറികൾ ഇഷ്ടമല്ല എന്ന് പറുയുന്ന നിങ്ങളോട് ഒരു കാര്യം കൂടി പറഞ്ഞോട്ടെ,
ഞാൻ നേരത്തെ പറഞ്ഞ ദൈവത്തിന്റെ വികൃതി കണ്ടപ്പോൾ ഞാനൊരു തുണ്ടം കഴറിൽ ജീവിതമവസാനിപ്പിക്കാതെ എല്ലാം അതിജീവിച്ചപ്പോൾ ഇത്രയൊക്കെ കുഴപ്പങ്ങളല്ലെ വന്നുള്ളു,
സാരല്ല അത് നിങ്ങളങ്ങ് ക്ഷമിച്ചേര്,..!
ഇതാവില്ലെ ജാസ്മിന് ശരിക്കും പറയാനുണ്ടാകുക.?
നിങ്ങൾ ചിന്തിക്ക്,












Click it and Unblock the Notifications