'ഞാൻ ശാരീരികമായി തളർന്നു, എനിക്കിവിടെ നിൽക്കണ്ട'; ജാസ്മിൻ ബിഗ് ബോസിന് പുറത്തേക്ക്...!
കൊച്ചി : വളരെ ആവേശകരമായ രീതിയിൽ മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസണ് 4. ഓരോ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പ്രകടനങ്ങൾ നടത്തുന്നു എന്നതാണ് ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത.
കായികപരമായ ടാസ്കുകൾ നൽകുന്നതിനാൽ തന്നെ പ്രേക്ഷകരെ ഏറെ സ്വാധീനിക്കുന്ന റിയാലിറ്റി ഷോയാണിത്. ഇപ്പോളിതാ ഏറെ ശക്തയായി മാറിയിരുന്ന മത്സരാർത്ഥിയായ ജാസ്മിൻ ബിഗ് ബോസിൽ നിന്നും സ്വയം പുറത്തേക്ക് പോകുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ വാർത്ത ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേട്ടു. എനിക്കിവിടെ നിൽക്കാൻ താൽപര്യമില്ലെന്നും താൻ ശാരീരികമായി തളർന്നു എന്നും ജാസ്മിൻ വെളിപ്പെടുത്തി.

ബിഗ് ബോസ് മലയാളം സീസൺ 4 റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ ജാസ്മിന്റെ മുഖ്യ ശത്രുവാണ് ഡോ റോബിൻ. റോബിൻ പുറത്തായതിന്റെ സന്തോഷവും അതിനൊപ്പം തന്നെ വിഷമവും പങ്കിട്ട മത്സരാർത്ഥിയാണ് ജാസ്മിൻ. തന്റെ ഏറ്റവും വിലപ്പെട്ട സുഹൃത്തായ റിയാസിനെ തല്ലിയ വിഷയത്തിലാണ് റോബിൻ പുറത്താക്കപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ജാസ്മിൻ സ്വയം പോകാൻ തീരുമാനമെടുത്ത് രംഗത്തെത്തിയത്.

കഴിഞ്ഞ എപ്പിസോഡിൽ ആരോഗ്യ പ്രശ്നത്തെ തുടർന്ന് മെഡിക്കൽ റൂമിലേക്ക് ജാസ്മിൻ പോയിരുന്നു. ഇതിനുശേഷം ജാസ്മിനെ ബിഗ് ബോസ് കൺഫഷൻ മുറിയിലേക്ക് വിളിപ്പിച്ചു. ഇതിന് പിന്നാലെ ഷോയിൽ അലറിവിളിക്കുന്ന ജാസ്മിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. 'എനിക്കിവിടെ നിൽക്കാൻ താൽപര്യമില്ല. ഞാൻ ശാരീരികമായി തളർന്നു കഴിഞ്ഞു. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട് ഞാനിവിടെ കാണുന്നുണ്ട്.

അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നു. അത് കാണാൻ എനിക്ക് പറ്റില്ല. മാനസികമായും ശാരീരികമായും ഞാൻ തളർന്നു കഴിഞ്ഞു. വൈകാരികമായും ക്ഷീണിതയായ ഞാൻ'... ജാസ്മിൻ പറഞ്ഞു. സ്വന്തമായി യാതൊരു വ്യക്തിത്വമില്ലാത്ത മനുഷ്യന് എങ്ങനെ വൃത്തികെട്ട രീതിയിൽ ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി മറ്റൊരു വ്യക്തിയെ തളർത്താം, എന്തു വേണമെങ്കിലും ഈ ഷോയിൽ ചെയ്യാം.. ഫിസിക്കലി എന്തും ചെയ്യാം.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ

ചോദ്യങ്ങൾ ഉയരില്ല ഇല്ല. തന്റെ ജീവിതത്തിൽ ഇതുവരെ ഫിസിക്കൽ ആയി മറ്റൊരു വ്യക്തിയെ ഉപദ്രവിച്ചട്ടില്ലെന്നും ജാസ്മിൻ പറയുന്നു. ഈ റിയാലിറ്റി ഷോ കഴിഞ്ഞിട്ട് എനിക്ക് മറ്റൊരു ജീവിതം ഉണ്ട്. ഞാൻ കണ്ടത് ആ ജീവിതമാണ്. അതിനാൽ തന്നെ ആ ജീവിതത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും ജാസ്മിൻ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വെളിപ്പെടുത്തി. അതേസമയം, ഷോയിൽ തുടരാൻ താൽപര്യമില്ലെന്ന് ബിഗ് ബോസിനോട് ജാസ്മിൻ വെളിപ്പെടുത്തിയതിന് പിന്നാലെ എല്ലാ മത്സരാർത്ഥികൾക്കും യാത്ര പറഞ്ഞ് പുറത്തേക്ക് വരാമെന്ന് ബിഗ് ബോസ് മത്സരാർത്ഥിയെ അറിയിച്ചു.

ഇതിന് പിന്നാലെ എല്ലാവർക്കും വിടചൊല്ലി ബിഗ് ബോസിൽ നിന്നും ജാസ്മിൻ പടിയിറങ്ങി. അതേസമയം, ജാസ്മിനെ തീരുമാനത്തിന് പിന്നാലെ മറ്റു മത്സരാർത്ഥികൾ സംസാരിച്ചിരുന്നു. എന്നാൽ, യാതൊരു രീതിയിലും അനുസരിക്കുവാ മറ്റു വ്യക്തികളെ കേൾക്കുവാനോ ജാസ്മിൻ തയ്യാറായില്ല. ഇവിടെയുള്ള ആരോടും തനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല.

എന്നാൽ, സംഭവത്തിൽ പ്രതികരിച്ച് ധന്യ വ്യക്തമാക്കിയത് അവളുടെ എടുത്തുചാട്ടം എന്നായിരുന്നു. ഇവിടെ നിന്നും വളരെ അഭിമാനത്തോടെയാണ് പുറത്തേക്ക് പോകുന്നത് എന്നാണ് ജാസ്മിൻ വെളിപ്പെടുത്തിയത്. ബിഗ് ബോസിൽ വിജയി ആകണം എന്നൊന്നും എനിക്ക് ഇല്ലായിരുന്നു. എനിക്ക് സെൽഫ് റെസ്പെക്ട് എന്നത് കുറച്ചു കൂടുതലാണ്. ഞാൻ എന്താണെന്ന് മനസ്സിലാക്കി എന്നെ ഇഷ്ടപ്പെടുന്ന കുറച്ചു പേർ ഉണ്ട്. അതിനാൽ തന്നെ ഞാൻ ഇവിടെ നിന്നും പോവുകയാണ്. യാതൊരു തരത്തിലും ഈ ഷോയിൽ ഇനി മുന്നോട്ടു പോകാൻ ഞാനാഗ്രഹിക്കുന്നില്ല. ഇവിടെ നിന്ന് 75 ലക്ഷത്തിന് വീട് കിട്ടിയിട്ട് എനിക്കൊന്നും നേടാനില്ല. തണ്ടും തടിയും ഉള്ളവളാണ് ഞാൻ. സ്വന്തമായി അദ്ധ്വാനിച്ച് വീടുവയ്ക്കാൻ എനിക്ക് സാധിക്കും'. ജാസ്മിൻ വ്യക്തമാക്കി.












Click it and Unblock the Notifications