'ഈ ഷോയിൽ നിങ്ങൾ ചെയ്തു കൂട്ടിയ ഒരുപാട് കാര്യങ്ങളുണ്ട്, റോബിൻ ബൈ...'; - ജാസ്മിന്റെ മറുപടി ?
കൊച്ചി: ബിഗ് ബോസ് സീസൺ മലയാളം നാലിലൂടെ പ്രേക്ഷകർ കണ്ട എല്ലാ എപ്പിസോഡുകളും ഒപ്പത്തിനൊപ്പം മികച്ചതായിരുന്നു. റിയാലിറ്റി ഷോ അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയാകുന്നത്. ഫൈനൽ ഫൈവിൽ എത്തുക ആരൊക്കെയാകും എന്ന ചോദ്യത്തിന്റെ പ്രസക്തി ആരംഭിക്കുകയാണ്.
ഷോ ആരംഭിച്ചതു മുതൽ ഇന്നു വരെ ശക്തമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ബിഗ് ബോസ് മലയാളം സീസൺ 4 മുന്നേറുകയാണ്. തമ്മിലടിയും എതിർപ്പുകളും മത്സരാർത്ഥികളുടെ ചെറിയ പിണക്കങ്ങളും ബിഗ് ബോസിന്റെ കായിക പരമായ വ്യത്യസ്ത ടാസ്ക്കുകളുമാണ് പ്രേക്ഷകരെ ഈ റിയാലിറ്റി ഷോ കാണാൻ പ്രേരിപ്പിക്കുന്നത്.
എല്ലാ മത്സരാർത്ഥികളും നല്ല പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നവരാണ്. എന്നിരിന്നാലും, ഏറെ ചർച്ച ചെയപ്പെടുന്ന ശക്തമായ മത്സരാർത്ഥികളിൽ രണ്ട് പേരാണ് ഡോ. റോബിനും ജാസ്മിനും.

എല്ലാ മത്സരാർത്ഥികളും നല്ല പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നവരാണ്. എന്നിരിന്നാലും, ഏറെ ചർച്ച ചെയപ്പെടുന്ന ശക്തമായ മത്സരാർത്ഥികളിൽ രണ്ട് പേരാണ് ഡോ. റോബിനും ജാസ്മിനും. റിയാലിറ്റി ഷോ ആരംഭിച്ചതു മുതൽ ഇന്നു വരെ പരസ്പരം വാക്കുകൾ കൊണ്ട് തട്ടിക്കയറിയും കൊമ്പുകോർക്കുകയും ചെയ്യുന്ന മത്സരാർത്ഥികളായി മാറിയിരുന്നു ഡോ. റോബിനും ജാസ്മിനും. ഈ തർക്കങ്ങൾ റിയാലിറ്റി ഷോയുടെ അവസാന ഘട്ടത്തിൽ പോലും കുറയുന്നില്ല എന്നതാണ് വാസ്തവം.

എന്നാൽ, ഇക്കഴിഞ്ഞ ദിവസം, വീക്കിലി ടാസ്കിനിടയിൽ റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് മത്സരാർത്ഥിയായ ജാസ്മിൻ രംഗത്ത് വന്നത്. തനിക്ക് യാതൊരു തരത്തിലും റോബിനോട് ദോഷ്യമെന്നും ഇല്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് മത്സരാർത്ഥിയായ ജാസ്മിൻ.
ഡോ. റോബിനെക്കുറിച്ച് ജാസ്മിൻ പറഞ്ഞത് ഇങ്ങനെ ; -

'കുറച്ച് ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട ഡോ. റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയോട് എനിക്ക് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. പക്ഷേ ഈ ഷോയിൽ നിങ്ങൾ ചെയ്ത, അല്ലെങ്കിൽ കാണിച്ച് കൂട്ടിയ ഒരുപാട് കാര്യങ്ങളുണ്ട്. മത്സരാർത്ഥികളെ പേസണലി ഹരാസ് ചെയ്തു, അപമാനിച്ചു, മെന്റലി ഡൗൺ ആക്കിയ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല റോബിൻ ഇവിടെന്ന് പോകുമെന്നുള്ളത്.
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി

നിങ്ങൾ പോയ സാഹചര്യത്തിൽ ചിലപ്പോൾ ഞാനും പോകേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്. ഒരു ഡിസർവിംഗ് ആളായിട്ട് വരുന്ന സീസണിലേക്കോ അല്ലെങ്കിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടോ വരണമെന്ന് ആഗ്രഹിക്കുന്നു. അടുത്ത എവിക്ഷനിൽ ജാസ്മിൻ എലിമിനേഷനായി റോബിനൊപ്പം ജോയിൻ ചെയ്യും. റോബിൻ ബൈ"....

അതേസമയം, റോബിൻ വിഷയത്തിൽ പ്രതികരിച്ച് മത്സരാർത്ഥിയായ ധന്യയും രംഗത്ത് വന്നിരുന്നു. റിയാസിനോടായിരുന്നു ധന്യയുടെ പ്രതികരണം ഉണ്ടായത്. റോബിൻ അടിച്ചതല്ലെന്നും ദേഷ്യത്തിൽ തള്ളിയതാണെന്നും ധന്യ റിയാസിനോട് പറയുകയായിരുന്നു. 'അവൻ നീ പിടിച്ചപ്പോഴുള്ള ദേഷ്യത്തിൽ തള്ളിയതാണ്. ഞാൻ ഇത് കണ്ടതായിരുന്നു. ഞാൻ ആയിരുന്നു അവിടെ നിന്നത്. അത് അറിയാല്ലോ?... അവിടെ അടുത്ത് നിന്നയാൾ'..

എന്നാൽ, ധന്യയുടെ പ്രതികരത്തിന് പിന്നാലെ, തലകുലുക്കി സമ്മതിച്ച് അത് ശരിയാണ് എന്ന് റിയാസ് വ്യക്തമാക്കുകയായിരുന്നു. അതേസമയം, പുറത്തായ റോബിൻ ഇനി ബിഗ് ബോസ് കുടുംബത്തിലേക്ക് തിരികെ വരുമോ എന്ന ചോദ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. വീക്കിലി ടാസ്കിൽ നടന്ന വേറിട്ട കോലാഹലങ്ങളും റോബിന്റെ പനിഷ്മെന്റും ആയിരന്നു ബിഗ് ബോസിലേയും പ്രേക്ഷകരുടെയും ചർച്ചാ വിഷയം. സോഷ്യൽ മീഡിയയിൽ അടക്കം ഡോ. റോബിനെ വീണ്ടും തിരികെ എത്തിക്കണം എന്ന ചർച്ചകൾ ഉയർന്ന് വരികയാണ്.












Click it and Unblock the Notifications