'ഒരു സ്ത്രീയും കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണിത്, ഞാൻ അന്തസ്സുള്ളവൾ' ! ലക്ഷ്മിപ്രിയ
കൊച്ചി : ആരാധകരുടെ മനം കവർന്ന് ബിഗ് ബോസ് മലയാളം സീസൺ 4 ഏറെ കൗതുകത്തോടെ മുന്നേറുകയാണ്. റിയാലിറ്റി ഷോ ആരംഭിച്ചതു മുതലുളള ഉണർവ് ഇപ്പോഴും ബിഗ് ബോസിൽ പ്രകടമാണ്.
ഇനി രണ്ടാഴ്ചകൾ കൂടിയാണ് ആരാധകർക്ക് ബിഗ് ബോസ് കാണുവാൻ കഴിയുക. ഫിനാലെയുടെ കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് പറയാം. അതിനാൽ തന്നെ ബിഗ് ബോസ് കുടുംബത്തിന്റെ ഓരോ മത്സരാർത്ഥിയും ഇഞ്ചോടിഞ്ച് പോരാട്ടവുയി മുന്നേറുകയാണ്.
ഫിനാലെയിലേക്ക് അടുക്കുമ്പോൾ തന്നെ മത്സരാർഥികളിൽ പലർക്കും കടുത്ത സമ്മർദ്ദം താങ്ങാനാകാത്ത നിലയും ഉണ്ട്. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളും ബിഗ് ബോസിലെ ഓരോ മത്സരാർത്ഥിയും അവശരാക്കുന്നുണ്ട്.

മത്സരാർത്ഥിയായ ലക്ഷ്മിപ്രിയ റിയാസും വിനയ്‍യുമായി ഇക്കഴിഞ്ഞ ദിവസം വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ ഏറെ സങ്കടകരമായ സാഹചര്യത്തിലൂടെയാണ് ലക്ഷ്മി പ്രിയ കടന്നു പോയത്. തനിക്ക് പോകണമെന്നും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണമെന്നും കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടത് ഓരോ ആരാധകൻ കണ്ടിരുന്നു. പിന്നാലെ ബിഗ് ബോസ് ലക്ഷ്മി പ്രിയയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

എന്നാൽ, കാര്യം എന്താണെന്ന് തിരക്കാനും ബിഗ് ബോസ് മടി കാണിച്ചില്ല. വളരെ വികാരഭരിതയായാണ് ലക്ഷ്മിപ്രിയ ഇതിന് മറുപടി നൽകിയത്.
ലക്ഷ്മിപ്രിയയുടെ പ്രതികരണം ഇങ്ങനെ ;-
'എന്റെ വീട്ടുകാരുടെ അന്തസ്സ്, അഭിമാനം എല്ലാം ഞാൻ കളങ്കപ്പെടുത്തുന്നുണ്ടോ എന്ന് എനിക്കറിയില്ല. എനിക്ക് ഈ രീതിയിലുള്ള സാഹചര്യം അത്ര പരിചയകരമായ ഒന്നല്ല. ബിഗ് ബോസ് ഷോയെ കുറിച്ച് എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. കൃത്യമായി പറഞ്ഞാൽ ഒരു മൈന്‍ഡ് ഗെയിം കൂടിയാണ് ബിഗ് ബോസ്.

എതിരാളികളായ മത്സരാർഥികൾ നമ്മളെ പലരീതിയിൽ സ്വാധീനിക്കാനും തളർത്താൻ ശ്രമിക്കും. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്. ഇതൊക്കെ അറിഞ്ഞു തന്നെയാണ് ഇങ്ങോട്ട് വന്നത്. എന്നാൽ, ജീവിതത്തിൽ ഒരു സ്ത്രീയും കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് റിയാസും വിനയും ചേർന്ന് എനിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്. എന്നെ ടോർച്ചർ ചെയ്യുകയായിരുന്നു. ഞാനും തിരിച്ചു പല രീതിയിലുള്ള വാക്കുകൾ പറയാറുണ്ട്.
മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...

പക്ഷേ, ഇത് ഒരുപാട് മോശം വാക്കുകളായി. ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ആർക്കും കഴിയില്ല ഇത് കേട്ടുനിൽക്കാൻ. എല്ലാം സഹിച്ചും കേട്ടും ഇവിടെ നിന്നിട്ട് എന്ത് നേടാൻ എന്നാണ് ഞാൻ ഇപ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. എനിക്കുള്ള എന്റെ നല്ല ജീവിതത്തെ ചെറുതാക്കി കളയാനും ചവിട്ടിതേയ്ക്കാനും ഞാൻ ആരെയും സമ്മതിക്കില്ല. എനിക്കുള്ളിൽ ഉള്ള സ്ത്രീയ്ക്ക് അന്തസ്സുള്ള ആണ്. ഞാൻ അഭിമാനിയായ സ്ത്രീയാണ്. സീരിയൽ റിയാലിറ്റി ഷോയിലൂടെ പറയുന്ന പലകാര്യങ്ങളും എനിക്ക് കേട്ട് കൊണ്ടിരിക്കാൻ പറ്റുന്ന ഒന്നല്ല...'

അതേസമയം, വികാരഭരിതയായ ലക്ഷ്മിപ്രിയയെ ആശ്വസിപ്പിച്ചു കൊണ്ടായിരുന്നു ബിഗ് ബോസ് പ്രതികരിച്ചത്. കുറച്ചു ദിവസങ്ങൾ കൂടിയേ മുന്നിൽ ഉള്ളൂ എന്ന് ബിഗ് ബോസ് ഓർമിപ്പിച്ചു. ലക്ഷ്മി പ്രിയയെ ഈ രീതിയിൽ പ്രതികരിച്ചതിന് പിന്നാലെ മറ്റു മത്സരാർത്ഥികളും താങ്ങായി രംഗത്തു വന്നു.
ബിഗ് ബേസ് പറഞ്ഞത് ;-

'ലക്ഷ്മിപ്രിയ, മനസ് ശാന്തമാക്കൂ. നിങ്ങളൊരു ശക്തയായ മികച്ച മത്സരാര്‍ഥിയാണ്. പ്രേക്ഷകര്‍ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ നിങ്ങളെ മനസിലാക്കുന്നുമുണ്ട്. പ്രേക്ഷകര്‍ നിങ്ങളുടെ കൂടെയുണ്ടെന്നതിന് തെളിവാണ് ഇത്രയും എവിക്ഷന്‍ പ്രക്രിയകള്‍ക്കു ശേഷവും നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. ഇതൊരു ടിവി ഷോയാണ്'. അതിജീവനമാണ് ഈ ഗെയിം. ഉറച്ച മനസ്സോടെ വെല്ലുവിളികളെ അതിജീവിക്കുക...












Click it and Unblock the Notifications