'തനിക്ക് പിരീഡ്‌സ് ഉണ്ടാവാറുണ്ടോടോ?' ആരാണ് കുലസ്ത്രീയെന്ന് റിയാസിനെ 'പഠിപ്പിച്ച്' ലക്ഷ്മിപ്രിയ
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ നാല് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഷോയിലെ ഏറ്റവും കരുത്തരായ മത്സരാര്‍ത്ഥികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയും പുറത്ത് പോയതിന് ശേഷമുള്ള ആഴ്ചയാണ് കടന്നുപോകുന്നത്. ഇന്നലത്തെ എപ്പിസോഡില്‍ ഒരു കോള്‍ സെന്ററുമായി ബന്ധപ്പെട്ടുള്ള ടാസ്‌കാണ് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. ടാസ്‌കിന്റെ പേര് ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍.
ബിഗ് ബോസ് ഹൗസിലെ കോള്‍ സെന്റര്‍ ജീവനക്കാരായി ഒരു ടീമും ഉപഭോക്താക്കളായി മറ്റൊരു ടീമും എന്ന രീതിയിലാണ് മത്സരം. ഓരോ തവണയും ബസര്‍ കേള്‍ക്കുമ്പോള്‍ കോള്‍ ചെയ്യുന്നവര്‍ക്ക് ബിഗ് ബോസ് വീട്ടിലെ വിവാദ വിഷയങ്ങള്‍, ഓരോരുത്തരും എടുത്ത നിലപാടുകള്‍, പെരുമാറ്റങ്ങളിലെ അപാകതകള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങി ബിഗ് ബോസ് വീട്ടിലെ ഏത് വിഷയങ്ങളെ കുറിച്ചും സംസാരിക്കാനും തെറ്റുകളും കുറവുകളും തുറന്നുകാട്ടി ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കാനും കോള്‍ സെന്റര്‍ ജീവനക്കാരെ ബന്ധപ്പെടാം.

ആദ്യ അവസരത്തില്‍ ഫോണ്‍ വിളിക്കുന്ന ആളായി ലക്ഷ്മി പ്രിയയും കോള്‍ സെന്റര്‍ ജീവനക്കാരനായ റിയാസുമായിരുന്നു മത്സരിച്ചത്. ഇവരുടെ സംസാരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഫോണ്‍ റിംഗ് ചെയ്ത അറ്റന്‍ഡ് ചെയതപ്പോള്‍ തന്നെ മാഡം എന്ന് വിളിച്ചായിരുന്നു റിയാസ് അഭിസംബോധന ചെയ്തത്. എന്നാല്‍ താന്‍ ഹലോ എന്ന് പോലും പറയുന്നതിന് മുന്‍പ് നിങ്ങള്‍ എങ്ങനെ വിളിക്കുന്ന ആള്‍ ആണാണോ പെണ്ണാണോ എന്ന് മനസിലാക്കി എന്ന് ചോദിച്ച് ലക്ഷ്മി പ്രിയ ആദ്യം തന്നെ തര്‍ക്കിക്കാന്‍ തുടങ്ങി.

എന്നാല്‍ ഒരാളുടെ ജെന്‍ഡര്‍ ശബ്ദം വെച്ച് അസ്യൂം ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞ് റിയാസ് ഖേദം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ ലക്ഷ്മി പ്രിയ കഴിഞ്ഞ എപ്പിസോഡുകളിലെ റിയാസിന്റെ ചില പരാമര്‍ശങ്ങളിലായി സംസാരം. കുലസ്ത്രീ എന്ന് വെച്ചാല്‍ എന്താണ് എന്നാണ് താങ്കള്‍ ധരിച്ചുവച്ചിരിക്കുന്നത് എന്നായിരുന്നു ലക്ഷ്മി പ്രിയ റിയാസിനോട് ചോദിച്ചത്. പണ്ട് കുലങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകളെയാണ് കുലസ്ത്രീ എന്ന് ഉദ്ദേശിച്ചത് എന്ന് റിയാസ് പറഞ്ഞു.

വീട്ടിലെ കാര്യങ്ങള്‍ മാത്രം ചുമതലയാക്കി പുരുഷന്‍മാര്‍ അടുക്കളയില്‍ ചങ്ങലയ്ക്കിട്ടിരുന്ന സ്ത്രീകള്‍ ആയിരുന്നു കുലസ്ത്രീകള്‍ എന്നും എന്ന് റിയാസ് പറഞ്ഞു. എന്നാല്‍ ഇതിനിടെ ലക്ഷ്മി പ്രിയ ഇടപെട്ടു. ബുദ്ധിയെന്ന് പറഞ്ഞിട്ട് തനിക്ക് പത്ത് പൈസയുടെ വിവരമില്ലല്ലോടോ എന്നും ചുമ്മാതല്ല ലക്ഷ്മി പ്രിയ എന്ന മറ്റൊരു വ്യക്തി താങ്കളെ എപ്പോഴും കുട്ടി കുട്ടി എന്ന് വിളിക്കുന്നത് എന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. എല്‍ കെ ജി കുട്ടികള്‍ക്ക് പോലുള്ള സ്റ്റാന്‍ഡേര്‍ഡ് ഇല്ലാതെയാണ് റിയാസ് പെരുമാറുന്നത് എന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

എന്നിട്ട് കുലസ്ത്രീ എന്നാല്‍ എന്താണ് എന്നതിന് ഒരു വിശദീകരണവും ലക്ഷ്മി പ്രിയ നല്‍കി. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ആയിരുന്നു ഏറ്റവും ബഹുമാനം കൊടുത്തിരുന്നത് എന്നും സ്ത്രീകളായിരുന്നു ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്നത് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹത്തരമായ ഒന്നായിരുന്നു നാരിപൂജ ചെയ്യുക എന്നത് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഝാന്‍സി റാണിയെ പോലെ പ്രഗദ്ഭമതികളായിട്ടുള്ള സ്ത്രീ രത്‌നങ്ങളും മഹിളാരത്‌നങ്ങളും ഈ ഇന്ത്യയിലുണ്ടായിരുന്നു എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

കുലസ്ത്രീ എന്ന് നിങ്ങള്‍ അധിക്ഷേപിച്ചു പറഞ്ഞുകൊണ്ടിരുന്ന സ്ത്രീകള്‍ ഉള്ളതിനാലാണ് കുടുംബത്തിന്റെ ഉന്നതി നമ്മള്‍ കാണുന്നത് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഒരു കുടുംബത്തില്‍ എത്ര മക്കളുണ്ടെങ്കില്‍ അവര്‍ക്ക് തുല്യതാ ബോധം പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഈ ലോകത്തെ കുലസ്ത്രീകള്‍. ആ കുലസ്ത്രീകള്‍ ഇന്നുമുണ്ട്. നിങ്ങളെ പോലെ ഒരു മകനുണ്ടായപ്പോള്‍ തന്നെ കുറിച്ച് ഓര്‍ത്ത് തന്റെ മാതാപിതാക്കള്‍ വേദനിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നും ലക്ഷ്മി പ്രിയ റിയാസിനോട് പറഞ്ഞു.

മറ്റുള്ളവര്‍ അധിക്ഷേപിക്കുന്ന വാക്കുകള്‍ കേട്ട് തന്റെ മാതാപിതാക്കള്‍ വേദനിച്ചിട്ടുണ്ട് എന്നും ഉമ്മ കരഞ്ഞിട്ടുണ്ടെന്നും റിയാസ് പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അത്തരത്തില്‍ കുറവുകളുണ്ടെന്ന് മറ്റുള്ളവരുടെ കണ്ണില്‍ തോന്നുന്നവരെ പോലും പരിപാലിച്ച് അവരെ ആശ്വസിപ്പിച്ച് സമൂഹത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തുന്ന ഒരു കുലസ്ത്രീ റിയാസിന്റെ വീട്ടില്‍ ഉണ്ടെന്നും അതുകൊണ്ടാണ് റിയാസ് എന്ന കോള്‍ സെന്റര്‍ ജീവനക്കാരനായി താങ്കള്‍ ഇവിടെ ഇരിക്കുന്നത് എന്നും ലക്ഷ്മി പ്രിയ വിശദീകരിച്ചു.

കുലസ്ത്രീ എന്ന് പറഞ്ഞാല്‍ ചവിട്ടിയരയ്ക്കപ്പെടേണ്ടവരാണെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഫെമിനിസ്റ്റ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് തനിക്കറിയാമോടോ? തനിക്ക് പിരീഡ്‌സ് വന്നിട്ടുണ്ടോ. താന്‍ പ്രസവിച്ചിട്ടുണ്ടോടോ. കുറെ മൊട്ടയടിച്ച് ലിപ്സ്റ്റിക്ക് അടിച്ച് പ്രസംഗിച്ച് നടക്കുന്നതും അല്‍പ വസ്ത്രധാരികളായിട്ട് നടക്കുന്നതും മാത്രമല്ല സ്ത്രീത്വം. തന്റെ അമ്മ അടക്കമുള്ളവരാണ് ആദ്യത്തെ ഫെമിനിസ്റ്റ്.

ഫെമിനിസം എന്നത് പ്രസംഗിച്ച് കൊണ്ട് നടക്കാനുള്ളത് അല്ല എന്നും തന്റെ നാട്ടിലെ അമ്മമാരാണ് താന്‍ ആദ്യം കണ്ട ഫെമിനിസ്റ്റുകള്‍ എന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ചൂലെടുത്ത് അടിച്ചുവാരുന്ന അതേ കൈകള്‍ കൊണ്ട് കറ്റ കൊയ്യാനുള്ള അരിവാള്‍ എടുക്കുകയും പിന്നീട് അതേ അരിവാള്‍ കൊണ്ട്, തന്റെ ശരീരത്തില്‍ തൊടാന്‍ വരുന്നവരെ നേരിടാന്‍ സ്ത്രീക്ക് ഒരു സംഘടനയുടെയും പിന്‍ബലം വേണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അങ്ങനെ ഉള്ളവരാണ് യഥാര്‍ഥ ഫെമിനിസ്റ്റ് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

സ്ത്രീ ഒരിക്കലും പുരുഷനേക്കാള്‍ മുകളിലല്ല എന്നും പുരുഷന്‍ ഒരിക്കലും സ്ത്രീയെക്കാളും മുകളിലല്ല എന്നതുമാണ് തുല്യത. ഞാന്‍ കുലസ്ത്രീ ആണ് അതുകൊണ്ട് എല്‍ ജി ബി ടി കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കില്ല എന്നല്ലേ പറയുന്നത് എന്നും എന്നാല്‍ എല്‍ ജി ബി ടി കമ്മ്യൂണിറ്റിയിലെ എത്ര ആള്‍ക്കാര്‍ എന്റെ സുഹൃത്തുക്കളാണ് എന്ന് റിയാസിനിയാം എന്നും ലക്ഷ്മി പ്രിയ ചോദിച്ചു. അതിനിടയില്‍ തന്നെ കുട്ടി എന്ന് വിളിച്ചാല്‍ നിങ്ങളെ കിഴവി എന്ന് വിളിക്കേണ്ടെ എന്ന് റിയാസ് തിരിച്ചു ചോദിച്ചു.

ഇതോടെ റിയാസ് പ്രകോപിതനായെന്നും കോള്‍ സെന്റര്‍ ജീവനക്കാരന്‍ പെരുമാറുന്നത് പോലെയല്ല ചെയ്തത് എന്നും അതുകൊണ്ട് റിയാസ് ഗെയിമില്‍ തോറ്റെന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ ബസര്‍ ശബ്ദം കേട്ടതിന് ശേഷമാണ് റിയാസ് ഫോണ്‍ കട്ട് ചെയ്തത് എന്നതിനാല്‍ റിയാസിന്റെ ടീമിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു.
ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്












Click it and Unblock the Notifications