ലൗ കോമ്പിനേഷൻ ഉടലെടുക്കാൻ കാരണം ഇതാണ്: ബിഗ് ബോസിന്റെ തന്നെ സ്ട്രാറ്റജി-വൈറല്‍ കുറിപ്പ്
മലയാളത്തിലാണെങ്കിലും മറ്റ് അന്യഭാഷകളിലാണെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോ വഴി നിരവധി പ്രണയങ്ങളാണ് പൊട്ടിമുളച്ചിരിക്കുന്നത്. മലയാളം ബിഗ് ബോസ് സീസണ്‍ 1 ലെ ശ്രീനിഷ്-പേളി മാണി ബന്ധപോലെ വിവാഹത്തിലേക്ക് എത്തിയ പ്രണയ ബന്ധങ്ങള്‍ മുതല്‍ കേവലം ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായി മത്സരാർത്ഥിക്കള്‍ ഒരുക്കിയെ പ്രണയസാഹചര്യങ്ങള്‍ വരെയുണ്ടായിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിൽ ഇത്തരം ഒരു പ്രണയ സാഹചര്യം ഇല്ലെങ്കിൽ പോലും , ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ മനപ്പൂർവ്വം അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കുമെന്നാണ് നാലാമത്തെ സീസണിലെ ഇതുവരേയുള്ള മത്സരം വിശകലനം ചെയ്തുകൊണ്ട് ഒരു പ്രേക്ഷകന്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയിലേ ബിഗ് ബോസ് ഗ്രൂപ്പില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് കുടുംബത്തിലെ ചില ചർച്ചകളും, സംസാരങ്ങളും, മോഹൻലാലിന്റെ ചില കമെന്റുകളും ആണ് ദില്ഷാ , റോബിൻ & ബ്ലെസിലി എന്നിവരുടെ ലൗ കോമ്പിനേഷൻ ഉടലെടുക്കാൻ കാരണം. ബിഗ് ബോസ് ഹൗസിൽ അത്തരം ഒരു സാഹചര്യം ഇല്ലെങ്കിൽ പോലും , ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ മനപ്പൂർവ്വം അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കും. അതിലൂടെ ഈ പ്രോഗ്രാമിന് ചെറുപ്പക്കാരായ പ്രേക്ഷകർക്കിടയിൽ ഒരു മൈലേജ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അത് അവരുടെ ഒരു സ്ട്രാറ്റജി
ഇത് ബിന്ദുപണിക്കരുടെ മകള്‍ കല്യാണി: വമ്പന്‍ ലുക്ക്: ഏറ്റെടുത്ത് ആരാധകർ

ഇനി ബിഗ് ബോസ് കുടുംബത്തിലേക്ക് വരാം
ഇനി ബിഗ് ബോസ് കുടുംബത്തിലേക്ക് വരാം.
ബ്ലെസിലി : - വ്യക്തമായ ഉദ്ദേശ്യത്തോട് മുകളിൽ പറഞ്ഞ ആ ഒരു സ്ട്രാറ്റജി ആദ്യം തന്നെ നടപ്പിലാക്കണം എന്ന ടി കക്ഷിതീരുമാനിച്ചു. അതിനായി കൂട്ടത്തിൽ സുന്ദരിയും, പ്രായം കുറഞ്ഞതും, വിവാഹിത അല്ലാത്തതുമായ ദില്ഷായോട് തനിക്ക് ഇഷ്ട്ടം ഉണ്ടെന്ന് പൊതു വേദിയിൽ തന്നെ തട്ടി വിട്ടു.
അവളുടെ അഭിപ്രായം ചോദിച്ചറിഞ്ഞില്ല എങ്കിൽ പോലും.
ഒരു പക്ഷേ അവന് വ്യക്തമാണ് ദില്ഷക്ക് തന്നോട് ആ ഇഷ്ട്ടം കാണില്ല എന്ന്. എങ്കിലും ബിഗ് ബോസ് വീട്ടിൽ ഒരു ചർച്ച കേന്ദ്രം ആകാൻ ഇത് തന്നെ ആണ് ഒരു സ്വാധീന വിഷയം എന്ന് അറിഞ്ഞു ആ നിലപാടിൽ മുന്നോട്ട് പോകുന്നു. ഇടക്കിടെ ആ പെൻകുട്ടിയോട് തന്റെ താത്പര്യം കുട്ടി മറക്കാതെ ഇരിക്കാനും, മറ്റൊരാളോട് ഇഷ്ടം കുട്ടിക്ക് തോന്നിയാലും, ആ വ്യക്തിയോട് ദില്ഷാ പറയരുത് എന്ന് വ്യക്തമായ ലകഷ്യത്തോടെ തന്റെ ഇഷ്ടം ഫീഡിങ് പോലെ അറിയിച്ചു കൊണ്ടേയിരിക്കുന്നു. തരം കിട്ടിയാൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാനും നോക്കുന്നുണ്ട്. പിന്നെ ഫ്ലാറ്റ് കിട്ടിയില്ലെങ്കിലും
ചിലപ്പോൾ ബിരിയാണി കിട്ടിയാലോ എന്ന വൃഥാചിന്തയോടെ ഗൈയിമുമായി മുന്നോട്ട് പോകുന്നു... നമ്മുടെ ഈ കഥാനായകൻ

റോബിൻ :- ആദ്യമൊക്കെ ഗൈയിമിന്റെ ഭാഗമായും, ബിഗ് ബോസ് വീട്ടിൽ ഉറ്റപ്പെടാതെ ഇരിക്കുവാനും , ഒരു നല്ല സൗഹൃദമനസോടെ ആണ് റോബിൻ ദില്ഷായോട് സഹകരിച്ചിരുന്നത്. തന്റെ മനസിലെ കാര്യങ്ങൾ പറയുവാനും കേൾക്കാനും ഒരാൾ ഉള്ളത് റോബിനു ഒരു ആശ്വാസവും ആയിരുന്നു. എന്നാൽ അവരുടെ ഈ സൗഹൃദത്തിന് മറ്റൊരു ഉപമയാണ് മറ്റ് കുടുബാംഗങ്ങൾ കല്പിച്ചിരുന്നത്.
തങ്ങളുടെ സൗഹൃദം വേണ്ടാ എന്ന് വെച്ച്, റോബിന്‍ ദില്ഷായോട് സഹകരിക്കുന്നതിന് പല തരം വ്യാഖ്യാനങ്ങൾ അവർ പരസ്പരം നിർവചിക്കാൻ തുടങ്ങി.

ഈ കാര്യങ്ങൾ റോബിനും ദില്ഷക്കും അറിയാമെങ്കിലും , അവർ അത് ആസ്വദിച്ചു ഗെയിം കളിച്ചു മുന്നോട്ടു പോകുന്നു.
പക്ഷേ, പതിവായി അവർക്കിടയിലെ സൗഹൃദ സംഭാഷണങ്ങൾ റോബിന് ദില്ഷായോട് ഒരു ചെറിയ ഇഷ്ട്ടം സൃഷ്ടിച്ചു കൊണ്ടേയിരുന്നു. എന്നാൽ അവർ പരസ്പരം ഇഷ്ട്ടം ഉള്ളതായി പറഞ്ഞിട്ടുമില്ല. എന്നാൽ നല്ല സുഹൃത്ത് ക്കൾ മാത്രമാണ് എന്ന് പരസ്പരം പറഞ്ഞു സ്വയം ആശ്വാസം കണ്ടുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം ദില്ഷായുടെ ആവശ്യപ്രകാരം തന്റെ ഇഷ്ടത്തെ മനസിൽ അടക്കി നിർത്തിക്കൊണ്ടു, അവൾക്ക് സന്തോഷം ആകട്ടെ എന്ന് കരുതി, നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ മാത്രം ആയിരിക്കും എന്ന് പറഞ്ഞു പരസ്പരം വാക്ക് കൊടുക്കുകയും ചെയ്തു.

ഇനി നമുക്ക് ദില്ഷാ എന്ന പെണ്കുട്ടിയിലേക്ക് വരാം
ബിഗ് ബോസ് വീട്ടിലെ ഒരു പ്രണയതാരം ആകണം എന്ന് കക്ഷിക്ക് ആഗ്രഹം ഉണ്ട്. പക്ഷേ, പ്രേക്ഷകരും വീട്ടുകാരും എങ്ങനെ ഈ വിഷയത്തെ കൈകാര്യം ചെയ്യും എന്ന് സന്ദേഹത്തിൽ കക്ഷി വ്യാകുലപ്പെടുന്നു. അത് കൊണ്ട് തന്നെ , തന്നെ ഇഷ്ടം ആണെന്ന് ആദ്യം പറഞ്ഞ ബ്ലെസിലിയോട് തനിക്ക് നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഇഷ്ട്ടം ഇല്ലെന്നും, ഈ വീട്ടിലെ ഏറ്റവും സൗഹൃദം ഉള്ള സുഹൃത്തുക്കളിൽ ഒരാളാണ് നീ എന്നും പറയുന്നു. എന്നാൽ ആദ്യം പറഞ്ഞ സമീപനം കൊണ്ട് യാതൊരു മാറ്റവും ബ്ലെസിലി ക്ക് ഇല്ല എന്ന് ദിൽഷക്ക് വ്യക്തമായിട്ടും, അല്പം കൂടി ബ്ലോഡ് ആയ ഒരു സമീപനം സ്വീകരിച്ചു കാര്യങ്ങൾ തന്റെ നിലപാട് അവനെ വ്യതമായി ബോദ്യപ്പെടുത്തുന്നതിൽ അവൾ പരാജയമാണ്.
ഇടക്കിടെ കൊച്ചു കുഞ്ഞിന് ഫീഡിങ് കൊടുക്കുന്ന ഭാവത്തിൽ, നീ എന്റെ അനിയൻ ആണ്, നീ എന്നെ ചേച്ചിയായി മാത്രമേ കാണാവൂ... നീ മറ്റാരെങ്കിലും വിവാഹം കഴിക്കുമോ...എന്നൊക്കെ ചോദിക്കുകയും പറയുകയുംമുണ്ട്.. ഈ ചോദ്യങ്ങൾ അവനോട് ഒരു സോഫ്റ്റ് കോർണർ ഫീലിങ് ദില്ഷക്ക് ബ്ലെസിലി യോട് ഉണ്ടെന്ന് അവന് തോന്നൽ ഉണ്ടാക്കുന്നു.

ങ്ങനെയൊക്കെ പറയുമ്പോഴും എന്റെ ഇഷ്ട്ടം ആണ് ഞാൻ പറഞ്ഞത്, എന്നോട് അതേ രീതിയിൽ ഇഷ്ടപെടണം എന്ന് പറയുന്നില്ല. എന്റെ ഇഷ്ടം ജനുവിൻ ആണ് എന്നോക്ക ബ്ലെസിലി യും പറയാറുണ്ട്. അതോക്കെ പറയുമ്പോൾ ദില്ഷാ സ്നേഹത്തോടെ അവനെ ഉപദേശിക്കുന്നുമുണ്ട്. പക്ഷേ, കാര്യമായ രീതിയിൽ ഇല്ല എന്ന് മാത്രം. ഇതാണ് ഇത് വരെ നമ്മൾ കണ്ട കാര്യം.

ഇനി നമ്മൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ...
എന്ത് കൊണ്ട് കൂടെക്കൂടെ തന്നോട് പ്രേമ അഭ്യർത്ഥന പര്സ്യമായി നടത്തിയ ബേസ്‌ലിയോടും, നമ്മൾ കണ്ട അവസാന എപ്പിസോഡ് വരെ തന്റെ തന്റെ ഇഷ്ട്ടം തുറന്നു പറയാതിരുന്ന റോബിനോടും തീർത്ത് , ഉറച്ച ഒരു നിലപാട് എന്റെ ഇങ്ങനെ ആണ് എന്ന് ദില്ഷ പറയുന്നില്ല. സൗഹൃദം മാത്രമാണ് തനിക്ക് ഉള്ളത് എന്ന് ഉറപ്പിച്ചു പറയുന്നില്ല. അഥവാ പറയുന്നുണ്ട് എങ്കിലും പ്രേക്ഷകർക്ക് അത്ര ഉറപ്പ് ആ കാര്യത്തിൽ തോന്നുന്നില്ല. എന്തോ, രണ്ട് പേരിലും നിന്നും ഒരു ചെറിയ പ്രണയം തന്നോട് നിലനിൽക്കണം എന്ന തരത്തിൽ ഒരു ഒഴുക്കൻ മട്ടിൽ രണ്ട് പേരെയും കൈകാര്യം ചെയ്യുന്നതായി തോന്നുന്നു.

ഒരു ചെറിയ ഇഷ്ടം ഉണ്ടെങ്കിൽ അത് അവൾക്ക് റോബിനോട് മാത്രം ആയിരിക്കും. പക്ഷെ, അത് തുറന്ന് പറയാൻ അവൾ ബിഗ് ബോസ് വീട്ടിൽ കാണിച്ചു കൊണ്ടിരിക്കുന്ന നിലപാട് കാരണം നടക്കുന്നില്ല. അതായത്, നമ്മൾ നല്ല സുഹൃത്ത് ക്കൾ മാത്രം അല്ലേ, എന്നോട് മറ്റൊരു ഇഷ്ടം ഇല്ലല്ലോ എന്നും കൂടെ കൂടെ അവരോട് ചോദിക്കുകയും , വാക്ക് പറയിക്കുന്നതും കാണുമ്പോൾ, ദില്ഷായുടെ ആ പെരുമാറ്റം അത്രയും സ്വീകാര്യം ആയി തോന്നുന്നില്ല. എന്തോ ഒരു പ്രതീക്ഷ രണ്ട് ആണുങ്ങൾക്കും കൊടുക്കുന്നത് പോലെ തോന്നും കാണുന്നവർക്ക്.. അവളോട് സഹകരിക്കുന്ന ഈ പറഞ്ഞ രണ്ട് വ്യക്തികളും ആ സമയങ്ങളിൽ പ്രണയം എന്ന വാക്ക് പോലും അപ്പോൾ അവളോട് പറയാറില്ല. ഈ ഒരു വിഷയത്തിൽ ഒരു പക്വത ഉള്ള സ്ത്രീയുടെ സംസാരം പോലെ ദില്ഷായുടെ സംസാരം തോന്നുന്നില്ല. പക്വത സംസാരത്തിനു ഉദാഹരണം ആണ് അപർണ്ണയുടെ പെരുമാറ്റം.
ഇതൊക്കെ കൂട്ടി വായിച്ചതാണ് റോബിൻ ഇന്ന് ഈ തരത്തിൽ ഒരു സമീപനം സ്വീകരിക്കാൻ കാരണം. ഒരു Triangle Love എന്ന കുട്ടിക്കളിയുടെ ഭാഗം ആകാൻ ഒരു പക്വത ആർന്ന വ്യക്തി എന്ന നിലയിൽ റോബിനു സാധ്യമല്ല.. അതല്ലേ കാരണം...???












Click it and Unblock the Notifications