Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണിന്റെ അടുക്കള ബിഗ് ബോസില്‍; നിര്‍ദ്ദേശിച്ചത് മോഹൻലാല്‍; രുചിയും അടിയും ഇനിയാണ് !

കൊച്ചി : വേറിട്ട കാഴ്ചകളും അനുഭവങ്ങളുമായി ബിഗ് ബോസ് മലയാളം സീസൺ 4 ആവേശകരമായ രീതിയിൽ രസകരമായ രംഗങ്ങളോടെ തുടരുന്നു. ഏവർക്കും ആകർഷകമായ ബിഗ് ബോസ് ടാസ്ക്കുളും ഗെയിമുകളുമാണ് റിയാലിറ്റി ഷോയെ ഇമ്പം കൊളളിക്കുന്നത്.

ഷോ തുടങ്ങി ഏഴ് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. എട്ടാം ആഴ്ചകളിലേയ്ക്ക് കടക്കുമ്പോൾ വ്യത്യസ്തമായ പ്രത്യേകതകളുമായാണ് ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഓരോ ജോലിക്കുമായി ബിഗ് ബോസ് വീട്ടിൽ ഓരോ ടീമിനെയും ഓരോ ആഴ്ചയിലും സെലക്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് അടുക്കളയിലെ പെൺപടയുടെ തമ്മിലടിയടക്കം പ്രേക്ഷകർ കണ്ടതാണ്. എന്നാലിതാ, ഇത്തവണ പുരുഷന്മാരുടെ അടുക്കളയും ബിഗ് ബോസിൽ...

1

പുരുഷന്മാർ നയിക്കുന്ന ബിഗ് ബോസ് അടുക്കളയെ കുറിച്ചും സങ്കല്പങ്ങളെ കുറിച്ചും ചർച്ചകൾ നടന്നിരുന്നു. മോഹൻലാലും ഇക്കാര്യത്തിലെ അഭിപ്രായങ്ങൾ ഓരോ മത്സരാർത്ഥികളോട് ചോദിക്കുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു. നല്ല തീരുമാനമാകും പുരുഷന്മാരുടെ അടുക്കള എന്നാണ് ബിഗ് ബോസ് മത്സരാർത്ഥികളിൽ പലരും ഉന്നയിച്ചത്. അതേസമയം, ബിഗ് ബോസിൽ ഇതുവരെ പുരുഷ അടുക്കള ഉണ്ടായിട്ടില്ല. അതിനാൽ, തന്നെ പുരുഷ അടുക്കള ബിഗ് ബോസിൽ തരംഗമായി മാറും എന്നതിൽ സംശയം വേണ്ട.

2

കഴിഞ്ഞ ആഴ്‍ച ബിഗ് ബോസ് വീട്ടിൽ നടന്ന ചില രംഗങ്ങള്‍ മത്സരാര്‍ഥികളെ കാണിച്ചിരുന്നു. മത്സരാര്‍ഥിയായ ലക്ഷ്‍മി പ്രിയ ഉൾപ്പെടെയുളളവർ അടുക്കളയില്‍ പാചകം ചെയ്യുന്ന കാഴ്ചകൾ ബിഗ് ബോസ് പങ്കിട്ട ദൃശ്യങ്ങളിൽ കാണാം. വിനയ് ഉൾപ്പെടെയുളള പുരുഷ മത്സരാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതും പുരുഷ അടുക്കളയെ കുറിച്ച് മോഹൻലാല്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

3

എന്നാൽ, ഇതിന് ശേഷം, എന്തുകൊണ്ടാണ് ഈ കാഴിചകൾ കാണിച്ചതെന്ന് അറിയാമോയെന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. എല്ലാ മത്സരാര്‍ഥികളും കാര്യം മനസിലായെന്ന് ഉത്തരം പറഞ്ഞു. ഇതിന് പിന്നാലെ, പുരുഷ അടുക്കള ബിഗ് ബോസില്‍ വന്നു. വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കി സ്‍ത്രീ മത്സരാര്‍ഥികള്‍ക്ക് നല്‍കുന്നതും ബിഗ് ബോസില്‍ ഇന്നലെ പ്രേക്ഷകർ കണ്ടിരുന്നു.

ബിഗ് ബോസിൽ കടുത്ത മത്സരം

മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ

4

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ഓരോ മത്സരാര്‍ഥികളും തമ്മിൽ പരസ്പരം തർക്കങ്ങളും വഴക്കും അതിനൊപ്പം തന്നെ, കടുത്ത മത്സരവും നടക്കുകായാണ്. ആരും അങ്ങോട്ടും ഇങ്ങോട്ടും വിട്ടു കൊടുക്കാൻ തയ്യാറല്ല എന്നാതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മത്സരമാണ് എന്ന സ്വബോധം പോലും ഇല്ലാതെയാണ് ചില സമയത്തുളള മത്സരാര്‍ഥികളുടെ പ്രകടനം.

5

തന്നിലുളള സ്വന്തം കഴിവുകള്‍ ഓരോ മത്സരാര്‍ഥിയും പ്രകടിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഈ മനോഭാവം ഉളളതിനാൽ തന്നെ ബിഗ് ബോസില്‍ ഓരോ നിമിഷവും മത്സരാര്‍ഥിക്ക് വിലപ്പെട്ടതാണ്. ഇന്നലെ, ബിഗ് ബോസില്‍ നോമിനേഷൻ പ്രക്രിയ നടന്നിരുന്നു. വേറിട്ട രീതിയിൽ ഉളള നോമിനേഷനാണ് ഇന്നലെ ബിഗ് ബോസ് പ്രേക്ഷകർ കണ്ടത്. ഇക്കുറി രണ്ടു പേര്‍ ചേര്‍ന്ന് ചര്‍ച്ച് ചെയ്‍ത് ഒരാള്‍ നോമിനേഷനിലേക്ക് വരുന്ന തരത്തിലായിരുന്നു. കുറച്ചു മത്സരാര്‍ഥികള്‍ വാശിയോടെ പങ്കെടുത്തു.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
    6

    എന്നാൽ, ചിലര്‍ ഒപ്പമുള്ള ആള്‍ക്കായി വിട്ടുവീഴ്‍ച ചെയ്യുന്നതിനും ബിഗാ ബോ,സ് വേദിയായി. വൈകാരിക രംഗങ്ങൾ ആയിരുന്നു ഇന്നലെ ബിഗ് ബോസിൽ നടന്നത്. ജാസ്‍മിനും റോണ്‍സണും തമ്മിലുള്ള ചര്‍ച്ചകൾ അവസാനം വൈകാരിക നിമിഷത്തിലേയ്ക്ക് എത്തിയിരുന്നു. ഇതിനൊക്കെ പിന്നാലെ, ബിഗ് ബോസിൽ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷൻ പ്രഖ്യാപിക്കുകയും ചെയ്‍തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+