എല്ലാം ബ്ലഫിങ്: സുരേഷ് ഗോപിയില്ല, നാലാം സീസണിലും ബിഗ് ബോസ് മോഹന്‍ലാല്‍ തന്നെ
മറ്റ് ഭാഷകളുടെ ചുവട് പിടിച്ച് 2018 ലായിരുന്നു ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോ മലയാളത്തിലേക്ക് എത്തിയത്. തുടക്കത്തില്‍ മലയാളി പ്രേക്ഷകർക്ക് അത്ര രസിച്ചില്ലെങ്കിലും മത്സരാർത്ഥികളുടെ മികച്ച പ്രകടനത്തോടൊപ്പം ലാലേട്ടന്റെ അവതരം കൂടിയായതോടെ പരിപാടിയെ മലയാളികള്‍ ഏറ്റെടുത്തു തുടങ്ങി. സാബുമോന്‍ കിരീടം ചൂടിയ ഒന്നാം സീസണിന്റെ വന്‍ വിജയത്തോടെയായിരുന്നു 2019 ല്‍ രണ്ടാം സീസണ്‍ തുടങ്ങിയത്.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍
എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടാം സീസണ്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. രാണ്ടാം സീസണെ ബാധിച്ച കോവിഡ് ബാധ മൂന്നാം സീസണും വലിയ വെല്ലുവിളിയായിരുന്നു ഉയർത്തിയതത്. 95-ാം ദിവസം ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നതോടെ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയായിരുന്നു മൂന്നാം സീസണിലെ വിന്നറായി മണിക്കുട്ടനെ തിരഞ്ഞെടുത്തത്.

പരിചിത മുഖങ്ങള്‍ കുറവായിരുന്നെങ്കിലും ഒന്നും രണ്ടും സീസണെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച സീസണായിരുന്നു മൂന്ന്. താരങ്ങളുടെ മികച്ച പ്രകടനം തന്നെയായിരുന്നു ഇതിന് കാരണം. സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തുമൊക്കെയായി മത്സരാർത്ഥികള്‍ക്ക് വേണ്ടി രൂപം കൊണ്ട കൂട്ടായ്മകള്‍ കൂടിയായിരുന്നു മത്സരത്തെ ആവേശഭരിതമാക്കിയത്.

മൂന്നാം സീസണ്‍ കഴിഞ്ഞതോടെ തന്നെ നാലാം സീസണ്‍ സംബന്ധിച്ച ചർച്ചകളും സജീവമായി തുടങ്ങിയിരുന്നു. മത്സരാർത്ഥികള്‍ മുതല്‍ അവതാരകന്റെ വരെ കാര്യത്തില്‍ വലിയ തോതിലുള്ള അഭ്യൂഹങ്ങളായിരുന്നു പുറത്ത് വന്നത്. മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്ന് മാറി സുരേഷ് ഗോപി എത്തുന്നു എന്നതായിരുന്നു അതില്‍ പ്രധാനം.

തമിഴ് ബിഗ് ബോസിലുണ്ടായ മാറ്റങ്ങളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകർന്നു. കമല്‍ഹാസനായിരുന്നു തമിഴില്‍ ബിഗ് ബോസ് ഷോയില്‍ അവതാരകനായി എത്തിയത്. എന്നാല്‍ പുതിയ സീസണില്‍ അദ്ദേഹം മാറി ചിമ്പുവാണ് അവതാരകനായി എത്തുന്നത്. ഇത്തരത്തില്‍ ഒരുമാറ്റമാണ് ചിലർ മലയാളത്തിലും കണക്ക് കൂട്ടിയത്. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍ എന്നതും ഇതോടൊപ്പം കൂട്ടിവായിക്കപ്പെട്ടു.

എന്നാല്‍ ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമിട്ട് ഏഷ്യാനെറ്റ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് . ആരാകും ഷോയുടെ നാലാം സീസണിലെ അവതാരകനെന്ന് ഒരു വീഡിയോയിലൂടെ വ്യക്തമാക്കുകയാണ് ഏഷ്യാനെറ്റ്. സൂരേഷ് ഗോപിയോ മറ്റ് താരങ്ങളോ ഒന്നുമല്ല, കഴിഞ്ഞ മൂന്ന് സീസണുകളിലേതും പോലെ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകനെന്നാണ് രസകരമായ ഒരു വീഡിയോയിലൂടെ ഏഷ്യാനെറ്ര് വ്യക്തമാക്കുന്നത്.

'ബ്ലഫിങിന് ഇനി ഫുള്‍സ്റ്റോപ്പ്.. മലയാളി പ്രേക്ഷകർ ഉത്സവമാക്കിയ ജനപ്രിയ ഷോ ബിഗ് ബോസ് നാലാം സീസണില്‍ വീണ്ടും നമ്മുടെ ലാലേട്ടന്‍' എന്ന അടിക്കുറിപ്പോടെയാണ് ഏഷ്യാനെറ്റ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ പ്രേക്ഷകരും വലിയ ആവേശത്തിലാണ്. ഏഷ്യാനെറ്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്.

ബിഗ് ബോസ് മലയാളം ഷോയുടെ ഏറ്റവും ആകർഷകമായ ഘടകം എന്നത് സൂപ്പർ താരം മോഹൻലാൽ തന്നെയാണെന്ന് നിസംശയം പറയാന്‍ സാധിക്കും. പ്രേക്ഷകരേയും മത്സരാർത്ഥികളേയും ഒരുപോലെ കൈയ്യിലെടുത്തുകൊണ്ടുള്ള മോഹൻലാലിന്റെ അവതരണങ്ങളും കൊച്ച് കൊച്ച് തമാശകളും എപ്പിസോഡിലെ ഓരോരുത്തരുടേയും പ്രകടനങ്ങളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും വീഴ്ചയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട് മോഹൻലാൽ.
ക്യൂട്ട് അഹാനക്കുട്ടി...: വൈറാലായി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications