'ഞാൻ വീണുപോകുമായിരിക്കും..പക്ഷേ..ആളുകൾ എന്ത് പറഞ്ഞാലും ഒരു കുന്തവുമില്ല';ഡോ റോബിൻ രാധാകൃഷ്ണൻ
കൊച്ചി:ബിഗ് ബോസ് ഷോയിൽ രണ്ട് പേർക്ക് മുൻപിൽ മാത്രമേ താൻ യഥാർത്ഥ സ്വഭാവം കാണിച്ചിട്ടുള്ളൂവെന്ന് ഡോ റോബിൻ രാധാകൃഷ്ണൻ. ലക്ഷ്മിപ്രിയയും ദിൽഷയുമായാണ് തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നത്. പുറത്ത് വന്നതിന് ശേഷവും ലക്ഷ്മിപ്രിയയുമായുള്ള ബന്ധം തുടരുന്നുണ്ടെന്നും റോബിൻ പറഞ്ഞു.
ബിഗ് ബോസിൽ ഓരോരുത്തർക്കും ഓരോ ഗെയിം സ്ട്രാറ്റജി ഉണ്ട്. ബിഗ് ബോസിനകത്തെ ഗെയിം വെച്ച് ഒരിക്കലും ഒരു വ്യക്തിയെ വിലയിരുത്തരുതെന്നും റോബിൻ പറഞ്ഞു. മാറ്റിനി ലൈവ് ചാനലിലെ കട്ടൻ വിത്ത് ഇമ്മട്ടിയെന്ന അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം. സഹമത്സരാർത്ഥികളെ കുറിച്ചും റോബിൻ അഭിമുഖത്തിൽ മനസ് തുറന്നു. വായിക്കാം
'ഇതെന്ത് മറിമായമാണ്..എന്ത് ചെയ്താലും സുന്ദരി';വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ

'നമ്മളുടെ യഥാർത്ഥ സ്വഭാവം മറ്റുള്ളവർക്ക് മനസിലായാൽ അവർക്ക് പെട്ടെന്ന് നമ്മളെ തളർത്താൻ പറ്റു. ബിഗ് ബോസ് ഷോയിൽ രണ്ട് പേർക്ക് മുൻപിൽ മാത്രമാണ് ഞാൻ എൻറെ സ്വാഭാവം കാണിച്ചിട്ടുള്ളത്. അതൊന്ന് ദിൽഷയും മറ്റൊന്ന് ലക്ഷ്മിപ്രിയയുമാണ്. ആദ്യമൊന്നും ലക്ഷ്മിപ്രിയ ചേച്ചിയോട് അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ ഒരു അമ്മയെ പോലെ സഹോദരിയെ പോലെ തോന്നി തുടങ്ങുന്ന സമയത്താണ് അവരുമായി അടുക്കുന്നത്'.

'അവർക്കും എന്നെ ആദ്യം ഇഷ്ടമല്ലായിരുന്നു. വളരെ മൃഗീയമായി കളിക്കുന്നുവെന്നൊക്കെയായിരുന്നു ആക്ഷേപം. ഒരു പോയിന്റ് എത്തിയപ്പോൾ അവർക്ക് മനസിലായി ഞാൻ അങ്ങനെയല്ലെന്ന്.അതിന് ശേഷം ആ ഷോയിൽ നിന്നും ഞാൻ പുറത്തുവരുന്നത് വരെ ഞങ്ങൾക്കിടയിൽ ഒരു സഹോദരി-സഹോദര ബന്ധവും അടുപ്പവും ഉണ്ടായിരുന്നു. പലരും അതൊക്കെ സ്ട്രാറ്റജി ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടാകാം. പക്ഷേ ഞങ്ങൾ തമ്മിലുണ്ടായിരുന്ന സ്നേഹവും ബന്ധവും യഥാർത്ഥമായിരുന്നു. ലക്ഷ്മിപ്രിയ ചേച്ചിയെ എനിക്ക് വലിയ കാര്യമാണ്. പുറത്ത് വന്നതിന് ശേഷവും ആ ബന്ധം നിലനിൽക്കുന്നുണ്ട്',റോബിൻ പറഞ്ഞു.

ബിഗ് ബോസിൽ ഓരോരുത്തർക്കും ഓരോ ഗെയിം സ്ട്രാറ്റജി ഉണ്ട്. ബിഗ് ബോസിനകത്തെ ഗെയിം വെച്ച് ഒരിക്കലും ഒരു വ്യക്തിയെ വിലയിരുത്തരുതെന്നും അഭിമുഖത്തിൽ റോബിൻ പറയുന്നു. 'എല്ലാവർക്കും പോസിറ്റീവ്സും നെഗറ്റീവ്സും ഉണ്ട്. അത് രണ്ടും കാണാൻ ശ്രമിക്കണമെന്നും റോബിൻ പറഞ്ഞു.സഹമത്സാരാർത്ഥികളെ കുറിച്ചും റോബിൻ പ്രതികരിച്ചു. ധന്യ ശക്തയായ മത്സരാർത്ഥിയായിരുന്നു എന്നാണ് റോബിന്റെ വാക്കുകൾ.

'മികച്ച രീതിയിൽ ടാസ്ക് ചെയ്യും. ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിട്ടുണ്ട്. എന്നിട്ടും ഷോയിൽ അത്ര നല്ല രീതിയിൽ കളിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അവർ പ്രചോദനം ആണ്.ലക്ഷ്മിപ്രിയയും ജീവിത്തിൽ ഒരുപാട് കഷ്ടപ്പെട്ട വ്യക്തിയാണ്.
റിയാസ് വളരെ പാവമാണ്. അവൻ ഗെയിമിന്റെ ഭാഗമായിട്ടാണ് കളിച്ചതൊക്കെ. അവനോട് വ്യക്തിപരമായി യാതൊരു പ്രശ്നവും എനിക്കില്ല',റോബിൻ വ്യക്തമാക്കി.

'പുറത്തുവന്നതിന് ശേഷം ബ്ലസ്ലിയേയും ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും റോബിൻ പറഞ്ഞു. ബ്ലസ്ലിക്ക് മെസേജ് അയച്ചിരുന്നു.
ബ്ലെസ്ലിയും ഞാനും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. ഞങ്ങൾ തമ്മിൽ സംസാരിച്ചാല്‍ തീരാവുന്നതേയുള്ളൂ പ്രശ്നങ്ങൾ.
ബ്ലസ്ലിയുടെ ആര്‍മികളും ബ്ലെസ്ലിയുടെ സഹോദരനും ചെയ്ത ചില കാര്യങ്ങളാണ്. ഞാൻ അങ്ങോട്ട് പോയിട്ട് ഒന്നും ചെയ്തില്ല'.

'ആര് എന്ത് പറഞ്ഞാലും എനിക്കൊരു കുന്തവുമില്ല. എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്. മുന്നോട്ടുള്ള വർഷങ്ങളിൽ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തിൽ ഞാൻ ഫോക്കസ്ഡ് ആണ്. ചിലപ്പോൾ ഞാൻ വീണ് പോയേക്കാം.അവിടെ നിന്ന് ഞാൻ എഴുന്നേൽക്കും എന്ന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ചിലർ തന്നെ ട്രോളിയാലോ നെഗറ്റീവ് കമന്റുകൾ ഇട്ടാലോ അതൊന്നും ബാധിക്കില്ല. എന്നെ കുറിച്ച് നെഗറ്റീവ് പറയുന്നവർ എന്നെ പ്രമോട്ട് ചെയ്യുകയാണ്'.

'ഒരാളുടെ വളർച്ചയെ തടയുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അവരെ കുറിച്ച് ഒന്നും പറയാതിരിക്കണം. അല്ലാതെ അയാളെ കുറിച്ച് ചർച്ച ചെയ്തോണ്ടിരുന്നാൽ സ്വാഭാവികമായും അയാൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയാനുള്ള താത്പര്യം ജനങ്ങൾക്കുണ്ടാകും.
സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളെ മനപ്പൂർവ്വം ഒഴിവാക്കുന്നതാണ്. അവർക്ക് വേണ്ടി ചെലവാക്കാൻ തനിക്ക് സമയമില്ല'.

'ബിഗ് ബോസിൽ ആവശ്യം മൈന്റ് ഗെയിം ആണ്. മനുഷ്യരുടെ മനസിൽ എങ്ങനെ കയറിക്കൂടാം എന്നാണ് ശ്രമിക്കേണ്ടത്. പുറത്തായില്ലേങ്കിൽ ഫൈനൽ വരെ എത്താനുളള സാധ്യത ഉണ്ടായിരുന്നു. എല്ലാ തവണയും നോമിനേഷനിൽ വന്ന ആളാണ് ഞാൻ, ജയിലിലും പോയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ജനം എന്നെ ഇഷ്ടപ്പെട്ടത്', റോബിൻ ചോദിക്കുന്നു.












Click it and Unblock the Notifications