Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരുടെ മൂക്കാമണ്ടയാണ് തകരുന്നതെന്ന് നേരിട്ട് വരുമ്പോ കാണാം..'; റോബിനെ ട്രോളി പാല സജി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ എല്ലാവരുടേയും പ്രീതി പിടിച്ച് പറ്റിയ താരമായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും പുറത്ത് ഏറെ ആരാധകരെ സ്വന്തമാക്കാന്‍ റോബിന് രാധാകൃഷ്ണന് സാധിച്ചിരുന്നു. ഇതിനോടൊപ്പം തന്റെ സിനിമയും റോബിന്‍ രാധാകൃഷ്ണന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും റോബിന്‍ രാധാകൃഷ്ണന്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ രണ്ട് വാച്ച് ധരിച്ച് നില്‍ക്കുന്ന റോബിന്റെ കഥാപാത്രമായിരുന്നു ഉണ്ടായിരുന്നത്. പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെ നിരവധി ട്രോളുകളും റോബിന്‍ രാധാകൃഷ്ണന് എതിരെ വന്നിരുന്നു. എന്തിനാണ് ഒരാള്‍ രണ്ട് കൈയിലും വാച്ച ധരിച്ചിരിക്കുന്നത് എന്നായിരുന്നു പലരും ചോദിച്ചിരുന്നത്.

pala saji

ഒന്ന് തന്റെ സമയം നോക്കാനും മറ്റൊന്ന് തന്റെ ശത്രുവിന്റെ സമയം കുറിക്കാനും ആണ് തന്റെ കഥാപാത്രം കൈയില്‍ രണ്ട് വാച്ച് ധരിച്ചിരിക്കുന്നത് എന്നായിരുന്നു ട്രോളുകള്‍ക്കുള്ള റോബിന്‍ രാധാകൃഷ്ണന്റെ മറുപടി. എന്നാല്‍ ഇപ്പോഴിതാ ടിക് ടോക്കിലൂടേയും ഇന്‍സ്റ്റഗ്രാം റീലിലൂടേയും പ്രശസ്തനായ പാലാ സജിയും റോബിന്‍ രാധാകൃഷ്ണനെ പരോക്ഷമായി ട്രോൡക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ റീല്‍സിലൂടെയാണ് പാല സജിയുടെ ട്രോള്‍. ഇതില്‍ രണ്ട് കൈയിലും വാച്ച് ധരിച്ചിരിക്കുന്ന പാലാ സജിയോട് സമയമെത്രയായി എന്ന് ഭാര്യ ചോദിക്കുന്നതാണ് ഉള്ളത്. അപ്പോള്‍ രണ്ട് വാച്ചിലും നോക്കി പാലാ സജി ഒരു വാച്ചില്‍ രണ്ട് മണിയെന്നും മറ്റേ വാച്ചില്‍ നാല് മണിയെന്നും പറയുന്നു. ഇതിലേതാണ് കൃത്യമായ സമയം എന്ന് ചോദിക്കുമ്പോള്‍ നാലും രണ്ടും കൂട്ടിയുള്ള ആറിന്റെ പകുതിയായ മൂന്ന് ആയിരിക്കും സമയം എന്നാണ് പറയുന്നത്.

രണ്ട് വാച്ച് ഉള്ളതിന്റെ ഒരു കഷ്ടപ്പാട് കാണാതെ പോകരുത് ശത്രു ആര് മിത്രം ആര്? ഇതില്‍ ഒന്ന് ബ്രാന്റ് ന്യൂ ടൈറ്റന്‍ ആണ്. നാളെ ഈ വാച്ച് യൂട്യൂബ് ഫ്രെണ്ട്‌സിനു ഗിവ് എവേ ആയി കൊടുക്കുകയാണ്. എനിക്ക് ഒരു വാച്ച് മതി എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം പാലാ സജി കുറിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പാലാ സജിയുടെ ഈ വീഡിയോ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

pala saji

രണ്ട് വാച്ച് കെട്ടിയുള്ള വീഡിയോ റോബിന്‍ രാധാകൃഷ്ണനെ പരിഹസിച്ച് കൊണ്ടുള്ളതാണ് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. പാലാ ജീ തീര്‍ന്നു. ഡോ റോബിന്‍ ഫാന്‍സ് ഇന്ന് ഇവിടെ തകര്‍ക്കും ഞങ്ങടെ മൂക്കമാണ്ട സാറിനെ ട്രോളുന്നത് എന്തിനാ എന്നാണ് ഇതിന് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് മൂക്കാമണ്ട എല്ലാവര്‍ക്കും ഉണ്ടല്ലോ. ആരുടെ തകരും എന്ന് നേരിട്ടു വരുമ്പോള്‍ മനസ്സിലാകും എന്നാണ് പാലാ സജി മറുപടി നല്‍കിയിരിക്കുന്നത്.

Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം

പാലാ സജിയുടെ ഈ കമന്റും നിരവധി പേര്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ബിഗ് ബോസ് സീസണ്‍ 5 ല്‍ ഇത്തവണ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നവരില്‍ ഒരാളായിരുന്നു പാല സജി. നിരവധി യൂട്യൂബ് ചാനലുകളുടെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ പാലാ സജി ബിഗ് ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥിയായി എത്തും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മൂന്ന് മാസമൊക്കെ മാറി നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് പാല സജി പറയുന്നത്.

മുന്‍പ് രണ്ട് തവണയും തന്നെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു എന്നും പാല സജി പറയുന്നു. എന്നാല്‍ പൈസക്കും പ്രശസ്തിക്കും വേണ്ടി മൂന്ന് മാസം തടങ്കലില്‍ എന്ന പോലെ കഴിയാന്‍ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു പാല സജി പറഞ്ഞിരുന്നത്. സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പാലാ സജി വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+