Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിൻ ബാക്കിവെച്ച എച്ചിൽ ആണത്രേ ദിൽഷ,വോട്ട് കിട്ടാൻ ഫെമിനിസം വിൽക്കുന്നു'; റിയാസിനെതിരെ വിമർശനം

കൊച്ചി; ബിഗ് ബോസ് മലയാളം സീസണ്‍ൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് എന്ന കാര്യത്തിൽ തർക്കമില്ല. വൈൽഡ് കാർഡ് എൻട്രിയായെത്തിയ റിയാസ് ബിഗ് ബോസിൽ ശക്തമായ ഗെയിമാണ് പുറത്തെടുക്കുന്നത്. മാത്രമല്ല മികച്ച കണ്ടന്റുകൾ ഉണ്ടാക്കാനും താരത്തിന് സാധിക്കുന്നുണ്ട്.

നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ

1


ഷോയിൽ റോബിൻ രാധാകൃഷ്ണന്റെ പുറത്താക്കലിന് ശേഷം ദിൽഷയുമായി നേരിട്ട് ഏറ്റുമുട്ടുന്ന റിയാസിനേയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാൻ സാധിക്കുന്നത്. എന്നാൽ ദിൽഷയുമായുണ്ടായ പോരിനിടെ റിയാസ് ദിൽഷയ്ക്കെതിരെ ഉപയോഗിച്ച വാക്ക് ഇപ്പോൾ റിയാസെനിതെിരെ വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. റോബിൻ ബാക്കി വെച്ച് പോയ എച്ചിൽ ആണോ ദിൽഷ എന്ന പ്രതികരണമാണ് വിമർശനങ്ങൾ കാരണമായിരിക്കുന്നത്. വിശദമായി വായിക്കാം

2


മോണിംഗ് ടാസ്കിൽ സഹമത്സരാർത്ഥികളെ കുറിച്ചുള്ള വിലയിരുത്തലുകളാണ് ഇപ്പോൾ ബിഗ് ബോസ് തേടുന്നത്. ദിവസവും ഓരോ ചോദ്യമുയർത്തി ഹൗസിൽ ആരെയാണ് അത്തരത്തിൽ തോന്നുന്നതെന്നാണ് മത്സരാർത്ഥികൾ വ്യക്തമാക്കേണ്ടത്. കഴിഞ്ഞ ദിവസത്തെ ചോദ്യം രണ്ട് വഞ്ചിയിൽ കാല് വെച്ച് പോകുന്ന ബിഗ് ബോസ് ഹൗസിലെ വ്യക്തിയെ കുറിച്ച് അഭിപ്രായം പറയണമെന്നായിരുന്നു.

3

ഇതിന് റിയാസ് നൽകിയ പേര് ദിൽഷയുടേതായിരുന്നു. പുറത്ത് പോയ റോബിനും ബ്ലസ്ലിയുമാണ് ദിൽഷയുടെ രണ്ട് വഞ്ചി എന്നതായിരുന്നു റിയാസിന്റെ മറുപടി. എന്നാൽ ഇതിനെ ചൊല്ലി പിന്നീട് റിയാസും ദിൽഷയും കടുത്ത വാക്ക് തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. താൻ റിയാസിനെ പോലെ അല്ലെന്നും നല്ല മനസിന് ഉടമയാണെന്നും ദിൽഷ പറഞ്ഞു. റിയാസിനെ പോലെ തല്ലുണ്ടാക്കാൻ അല്ല താൻ ഷോയിലെത്തിയതെന്നും ദിൽഷ പ്രതികരിച്ചു.

4


എന്നാൽ താനും തല്ലുണ്ടാക്കാൻ വന്നതല്ലെന്നും ചില മനുഷ്യരുടെ പ്രതികരണങ്ങൾ കാണുമ്പോൾ മറുപടി നൽകി പോകുന്നതാണെന്നും റിയാസ് പറഞ്ഞു. മാത്രമല്ല അത്തരത്തിൽ പ്രതികരിച്ച് കൊണ്ടിരുന്നയാൾ ഇപ്പോൾ പുറത്ത് പോയെന്നും റിയാസ് പറഞ്ഞു. എന്നാൽ അത് നിന്റെ തോന്നൽ മാത്രമാണെന്നും റോബിൻ പോയെങ്കിലും താൻ ഇവിടെ ഉണ്ടെന്നും ദിൽഷ പറഞ്ഞു. ഇതോടെ റോബിന് വേണ്ടിയാണോ നീ വന്നതെന്നും നീ എന്താ റോബിന്റെ എച്ചിലാണോയെന്നും റിയാസ് ചോദിക്കുകയായിരുന്നു.

3


അതേസമയം തൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് നിരന്തരം പറയുന്ന റിയാസിന്റെ ഇരട്ടാത്താപ്പാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. ഇക്കാര്യത്തിൽ റിയാസിനെതിരെ രൂക്ഷ വിമർശനം ഉയർത്തികൊണ്ട് ബിഗ് ബോസ് ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം-'റോബിന് ബാക്കി വച്ച എച്ചിൽ ആണത്രേ ദിൽഷ
- ഫെമിനിസത്തിന്റെ പിതാവായ റിയാസ് മോനുന്റെ വാക്കുകൾ ആണ്.. കാണാതെ പഠിച്ചു ഫെമിനിസവും പുരോഗമനവാദവും ശർദിച്ചു വക്കാൻ എല്ലാവർക്കും പറ്റും.മറ്റുള്ളവർക് നേരെ വിരൽ ചൂണ്ടാൻ ഈ ടോപ്പിക്ക് എടുത്ത് പ്രയോഗിക്കുക്കുന്നവർ പലപ്പോഴും സ്വന്തമൊ അല്ലെങ്കിൽ സ്വന്തക്കാരുടെയോ കാര്യം വരുമ്പോൾ ഇതേ വിഷയത്തിൽ നിശബ്ദരായി മാറും
അതിന് ഉത്തമ ഉദാഹരണം ആണ് വന്നപ്പോൾ തന്നെ ദിൽഷ ബ്ലസിലി റോബിന് ഫ്രണ്ട്ഷിപ്/ലവ് ഇൽ ദിൽഷയെ മോശം ആയി ചിത്രയ്കരിക്കാൻ നോക്കിയത്,'

6


'സ്വയം നിമിഷ ജാസ്മിൻ സഖ്യത്തിൽ ചുരുങ്ങി പോയ റിയാസിന്- ദിൽഷ, ബ്ലസിലിയോടും റോബിനോടും മാത്രം സംസാരിക്കുന്നതിൽ നല്ല കുത്തൽ ആയിരുന്നു
പല സെക്സിസ്റ്റ് ജോകുകൾ അവന്റെ ഫ്രണ്ട്‌സ് പറയുമ്പോൾ നിശബ്ദൻ ആയി ഇരിക്കുന്നത് കാണാം
. ഒരിക്കൽ രോൺസൺ ആലിയ ഭട്ട് അതിലെ ബട്ട് എടുത്ത് ബട്ട് ആയി ഉപമിച്ചപ്പോൾ ഇവൻ ചിരിക്കുക ആയിരുന്നു.. '

7


'അതേ സമയം ആ ജോക് ബ്ലസിലിയോ റോബിനോ ആയിരുന്നു പറഞ്ഞതെങ്കിലും അവൻ സ്ത്രീയെ ഒബ്ജെക്റ്റിഫൈ ചെയ്തു എന്നും പറഞ്ഞു അലമുറ ഇട്ടേനെ. അതേപോലെ ജാസ്മിന്റെ "വെടികളും വടിയും" എന്ന വാചകം ഒരു ടോപ്പിക്ക് of discussion ആയിട്ടും ഈ so called feminist was silent!'

8


'ധന്യയുടെ പുറകിൽ നിന്ന് കാണിച്ച അശ്ലീല ചേഷ്ട ഒക്കെ മോനുന്റെ സ്ത്രീ ശാക്തികരണത്തിന്റെ ഭാഗം ആയിരിക്കും!പുറമെ പുരോഗമനം വിളമ്പിയിട്ട് ഉള്ളിന്റെ ഉള്ളിൽ ഇതുപോലെ ഒരു നിലവാരം കുറഞ്ഞ മനുഷ്യൻ ആയി ഇരുന്നിട്ട് എന്ത് കാര്യം?ഇൻസ്റ്റയിൽ reach കൂട്ടാൻ വേണ്ടി ഫെമിനിസം വിറ്റു ജീവിച്ച ഇവനൊക്കെ ബിഗ്ഗ് ബോസ്സിൽ അതേ വിഭാഗം പ്രേക്ഷകരുടെ വോട്ട് കിട്ടാൻ വീണ്ടും ഫെമിനിസം വിൽക്കുന്നു എന്ന് പറയേണ്ടി വരും'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+