Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോ.റോബിൻ ഹീറോ അല്ല കോമാളിയാണ്,നല്ലൊരു കാര്യമോ പ്രവർത്തിയോ പറയാനുണ്ടോ'; റിയാസ്

കൊച്ചി : ഓരോ ദിവസവും ബിഗ് ബോസ് ആരാധകരെ വേറിട്ട തലത്തിലേക്ക് എത്തിച്ച് ബിഗ് ബോസ് മലയാളം സീസൺ 4 മുന്നേറുകയാണ്. കായികപരമായ രീതിയിലുള്ള വ്യത്യസ്ത ടാസ്ക്കുകളാണ് എന്നും ബിഗ് ബോസിനെ വ്യത്യസ്തമാക്കി നിർത്തുന്നത്.

ചുറുചുറുക്കുള്ള മത്സരാർത്ഥികളും മറ്റൊരു പ്രത്യേകതയാണ്. എതിർപ്പുകൾക്കും ചെറു പിണക്കങ്ങളും ഒത്തുതീർപ്പുകളും പ്രതിദിനം ബിഗ് ബോസ് ഷോയിലൂടെ ആരാധകർ കാണുന്നതാണ്.

കഴിഞ്ഞ ആഴ്ച രണ്ടു മത്സരാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പ്രേക്ഷകർ കണ്ടതാണ് ബിഗ്ബോസിൽ. മത്സരാർത്ഥിയായ ഡോ. റോബിനും ജാസ്മിനുമാണ് പുറത്തു പോയത്.സ്വന്തം തീരുമാനത്തിലാണ് ജാസ്മിൻ പുറത്തു പോയതെങ്കിൽ മത്സരാർത്ഥിയായ റിയാസിനെ തള്ളിയെന്ന ആരോപണത്തിലാണ് റോബിൻ പുറത്തായത്.

1

പക്ഷേ, റോബിന്റെ പുറത്തു പോകൽ ഇപ്പോഴും ബിഗ് ബോസ് വീട്ടിൽ ചർച്ചയാണ്. ഓരോ ദിവസവും ബിഗ് ബോസ് ഷോയിൽ ഡോ റോബിൻ ഒരു പ്രധാന ഘടകം എന്നു പറയാം. ഇന്നലെ നടന്ന എപ്പിസോഡിൽ ഡോ. റോബിന്റെ വിഷയം ഉന്നയിച്ച് എത്തിയത് മത്സരാർത്ഥിയായ റിയാസായിരുന്നു. ടിക്കറ്റ് ടു ഫിനാലെ എന്ന ​ഗെയിമിലെ വാട്ടർ ഫോൾസ് എന്ന ടാസ്ക്കിനിടയിൽ ആയിരുന്നു സംഭവം നടന്നത്. മത്സരാർത്ഥിയായ ദിൽഷയോടാണ് റിയാസ് റോബിന്റെ ചില കാര്യം പറഞ്ഞ് തർക്കിച്ചത്.

2

റിയാസ് പറഞ്ഞത് - 'വലിയ വലിയ തിമിം​ഗലത്തിന്റെ അരിക് പിടിച്ച് പോകുന്ന കുഞ്ഞ് മീനാണ് ദിൽഷ.

ദിൽഷ പറഞ്ഞത് - 'ഇരുപത്തിനാല് മണിക്കൂറൂം തന്റെ പേര് വിളിച്ച് സ്ക്രീൻ സ്പെയ്സ് ഉണ്ടാക്കി തരികയാണ്.

എന്നാൽ, ഇതിന് പിന്നാലെ എത്തിയ റിയാസിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. തനിക്ക് സ്ക്രീൻ സ്പേയ്സിന് ആരുടെയും പേര് ആവശ്യമില്ലെന്നും പത്ത് പാട്ട് പാടിയാൽ മതി....

3

പിന്നാലെ വീണ്ടും എതിർത്ത് ദിൽഷയുടെ പ്രതികരണം വന്നിരുന്നു. റോബിൻ പോയ ശേഷം ആരെ കയ്യിലെടുക്കട്ടെ എന്ന് നോക്കിയാണ് റിയാസ് നടക്കുന്നത്... ഡോക്ടർ ഇവിടുത്തെ ഹീറോ ആയിരുന്നു എന്ന് അവന് അറിയാം. ദിൽഷയുടെ ആ പ്രതികരണം അത്ര സുഖിക്കാത്ത റിയാസ് പറഞ്ഞു. തനിക്ക് ഷെയിം തോന്നുന്നു. റോബിൻ പറഞ്ഞ നല്ലൊരു കാര്യമോ പ്രവർത്തിയോ പറയാനുണ്ടോ എന്നും റിയാസ് ചോദിക്കുന്നുന്നു. ഹീറോ അല്ല കോമാളിയാണ് റോബിൻ.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

4

അതേസമയം, കഴിഞ്ഞ ആഴ്ച ആയിരുന്നു 2 മത്സരാർത്ഥികൾ ബിഗ് ബോസിൽ നിന്നും പുറത്തു പോയത്. ബിഗ് ബോസ് മലയാളം സീസൺ നാലിൽ എല്ലാ പ്രേക്ഷകരും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിലെ ഒരു ടാസ്കുമായി ബന്ധപ്പെട്ട് വിഷയത്തിൽ റോബിനെ പുറത്താക്കുകയാണ് ചെയ്തത്.

5

ഷോയിലെ വീക്കിലി ടാസ്കിനിടെ റിയാസിനെ ശാരീരികമായി കൈയേറ്റം ചെയ്തിരുന്നു ഡോ. റോബിൻ. ഇതിന്റെ ശിക്ഷാ നടപടിയായിരുന്നു ആ തീരുമാനം. എന്നാൽ, ബിഗ് ബോസിൽ നിന്നും ഏറെ ശക്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിനും പുറത്തു പോയിരുന്നു. ഇതിന് പിന്നാലെയാണ്, ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച റോബിനും പുറത്താക്കപ്പെട്ടത്.

6

ഒരുപാട് നിയമങ്ങളുള്ള ഷോയാണിത്. അത് അനുസരിക്കണമെന്ന് വാക്ക് നല്‍കിയാണ് ഓരോരുത്തരും ബിഗ് ബോസ് ഷോയിലേക്ക് വന്നത്. എന്നാൽ, ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍കഴിയില്ലെന്ന് റോബിനോട് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കുകയായിരുന്നു. റിയാസിനെ ശാരീരികമായി ഉപദ്രവിച്ചത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. തുടർന്ന്, റോബിന് ഈ ഷോയില്‍ തുടരാന്‍ സാധിക്കില്ലെന്നും പുറത്തേക്ക് പോകണമെന്നും മോഹൻലാൽ വ്യക്തമാക്കുകയായിരുന്നു.

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+