'നീ മലയാളം മീഡിയത്തില്‍ പഠിച്ചവനല്ലേടാ.., ഇംഗ്ലീഷ് ബിഗ് ബോസില്‍ പോ'- പൊട്ടിത്തെറിയുടെ പെരുമഴ !
കൊച്ചി: ഷോ ആരംഭിച്ച് അന്നു മുതൽ ഇന്നും വരെ ആവേശകരമായി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ മലയാളം 4. പ്രേക്ഷകർക്ക് ആവേശവും ഉല്ലാസവും നിറച്ച് എന്നും പ്രതിദിന എപ്പിസോഡുകൾ കടന്നുവരാറുണ്ട്.
ഇന്നലെ ബിഗ് ബോസിൽ പുതിയ വീക്ക്‍ലി ടാസ്‍ക്കിന് തുടക്കമായിരുന്നു. മത്സരാർത്ഥികളിൽ ഓരോരുത്തരും മികവുറ്റ പ്രകടനം കാഴ്ചവച്ചത് ഇന്നലെയും ബിഗ് ബോസ് ആരാധകർ കണ്ടതാണ്.
ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ അവസരം ലഭിക്കുമെന്നതിനാല്‍ അത് ലക്ഷ്യമിട്ട് ഓരോ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് ബിഗ് ബോസ് വീട്ടിൽ കാഴ്ചവയ്ക്കുന്നത്. നാണയ വേട്ട എന്നതാണ് ഇത്തവണ വീക്ക്‍ലി ടാസ്‍ക്കായി ബിഗ് ബോസ് മുന്നോട്ടുവച്ചത്.

പതിവുപോലെ വാക്കുതർക്കവും ഇതിന് പിന്നാലെ ഉണ്ടായിരുന്നു. ഇന്നലെ റിയാസ് സലിമും ഡോ. റോബിനും ആയിരുന്നു രൂക്ഷമായ വാക്കുതർക്കത്തിലേക്ക് പോയത്. മത്സരാർത്ഥികൾ വ്യത്യസ്തമായ ഓരോ കളറിലുള്ള നാണയം സ്വന്തമാക്കി ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയെടുക്കുക എന്നതായിരുന്നു വീക്കിലി ടാസ്ക്ക്. ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കുന്ന മത്സരാർത്ഥിയെ തിരഞ്ഞെടുക്കും.

അറിയിപ്പ് കിട്ടുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റുകൾ കൈവശമുള്ള മത്സരാത്ഥിയെ ആയിരിക്കും വിജയിയായി ബിഗ് ബോസ് പ്രഖ്യാപിക്കുക. ഈ വിജയിക്കുന്ന മത്സരാർത്ഥിക്ക് മത്സരത്തിൽ നിന്നും മറ്റൊരാളെ പുറത്താക്കാനും അവസരം ലഭിക്കും. ഈ പുറത്താകുന്ന വ്യക്തി തന്റെ കയ്യിലുള്ള കോയിനുകൾ മറ്റൊരു മത്സരാർത്ഥിക്ക് നൽകാം. ഇതിനുപുറമേ പുറത്തായ വ്യക്തിയെ അല്ലാതെ മറ്റൊരാളെ പിന്തുണയ്ക്കുകയും ചെയ്യാൻ കഴിയും.

ഇന്നലെ നടന്ന വ്യത്യസ്ത ടാസ്ക്കിൽ ആദ്യ വിജയം നേടിയത് മത്സരാർത്ഥിയായ ജാസ്മിൻ ആയിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് നൽകിയ മാനദണ്ഡങ്ങളനുസരിച്ച് , ജാസ്മിൻ ബ്ലസ്‍ലിയെ പുറത്താക്കി. എന്നാൽ, ബ്ലസ്‍ലിയെ പിന്തുണച്ച് രംഗത്ത് വന്നത് റോബിൻ ആയിരുന്നു. ശേഷം ഈ മത്സരത്തിൽ രണ്ടാംതവണയും ജാസ്മിൻ വിജയിയായി. പിന്നീട്, മത്സരത്തിൽ നിന്നും ഏതു മത്സരാർത്ഥിയെ പുറത്താക്കണമെന്ന് തീരുമാനത്തിൽ ജാസ്മിന് ഏറെ സംശയവും ഉണ്ടായി.
സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...
Recommended Video

നേരത്തെ, പുറത്താക്കിയ ബ്ലസ്‍ലിയെ പിന്തുണച്ച് റോബിന് പുറത്താക്കിയാൽ മത്സരം എങ്ങനെയായിരിക്കും എന്നും ജാസ്മിൻ ചിന്തിച്ചു. തുടർന്ന്, മത്സരാർത്ഥിയായ ബ്ലസി പൂർണമായും ഈ മത്സരത്തിൽ നിന്ന് പുറത്താകില്ലേ എന്നും ജാസ്മിൻ ചോദിച്ചു. ഈ ആശയക്കുഴപ്പം നിലനിൽക്കുന്നതിന് പിന്നാലെയാണ് ഡോ. റോബിനും റിയാസും തമ്മിൽ വീക്കിലി ടാസ്കിൽ വാക്ക് തർക്കം ഉണ്ടായത്. ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു റിയാസിന് എതിരെ ക്യാപ്റ്റനെന്ന നിലയിൽ ഉപദേശിച്ച് ബ്ലസ്‍ലി രംഗത്ത് വരുന്നതായിരുന്നു തർക്കത്തിന് ഇടയാക്കിയത്.

ബ്രോ മലയാളത്തിൽ പറയണം എന്ന് ദില്‍ഷയോടും റിയാസിനോടും ആയി ബ്ലസ്‍ലി പറഞ്ഞു. എന്നാൽ, റിയാസിന്റെ മറുപടി ഇച്ചിരി കടുപ്പിച്ച രീതിയിലാണ്.. 'താൻ എന്തു പറയണമെന്നത് തനിക്ക് അറിയാം' എന്നാണ് റിയാസ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഡോ. റോബിൻ റിയാസിനോട് പൊട്ടിത്തെറിച്ചത്. റിയാസിനോട് മലയാളത്തിൽ പറയെടാ എന്ന് കയർത്ത് ഡോ. റോബിൻ സംസാരിച്ചു.

ഡോ റോബിൻ റിയാസിനോട് പറഞ്ഞത്; -
'നീ കൊല്ലംകാരനല്ലടാ, മലയാളം മീഡിയത്തില്‍ പഠിച്ചവനല്ലേടാ. കുറച്ച് സമയമായി ഇംഗ്ലീഷില്‍ പറയുന്നു. ഇവിടെ ഷോ കാണിക്കുന്നു. അറിയാത്ത ഇംഗ്ലീഷില്‍ പറയുന്നു. എന്നാൽ, റിയാസ് ഇംഗ്ലീഷ് ബിഗ് ബോസില്‍ പോകൂ'.
റിയാസ് ഡോ. റോബിനോട് പറഞ്ഞത് ;-

'മലയാളത്തില്‍ കൂട്ടി വായിക്കാൻ പോലും അറിയാത്ത ആളാണ് ഡോ. റോബിൻ. എന്നിട്ടാണ് എന്നോട് മലയാളം പറയാൻ പറയുന്നത്'
ഒടുവിൽ ബിഗ് ബോസിൽ നടന്ന ഈ തർക്കങ്ങൾ ബ്ലസ്‍ലി ഇടപെട്ട് പരിഹരിക്കുന്നതും പ്രേക്ഷകർ കണ്ടിരുന്നു.


Click it and Unblock the Notifications
