അങ്ങനെ ഒടുവില്‍ റോബിന്‍ വിവാഹിതനാവുന്നു! പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി; ആഘോഷമാക്കി ആരാധകര്‍
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ ഒരു കാര്യമാണ് റോബിന്‍-ദില്‍ഷ പ്രണയം. ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് ഉണ്ടായതും ഇവരുടെ പ്രണയ ചര്‍ച്ചകളെ കുറിച്ചാണ്. ഒരു ഭാഗത്ത് റോബിന് ദില്‍ഷയോട് ഉള്ള പ്രണയം..മറുഭാഗത്ത് ബ്ലെസ്ലിക്ക് ദില്‍ഷയയോടുള്ള പ്രണയം.
Recommended Video
എന്നാല്‍ ഈ രണ്ടു പേര്‍ക്കും പിടികൊടുക്കാതെ ദില്‍ഷ..അങ്ങനെ സംഭവബഹുലമായിരുന്നു ആ ദിവസങ്ങള്‍...ബിഗ് ബോസില്‍ ആര് വിജയിക്കും എന്ന് അറിയാനുള്ള അതേ താലപര്യത്തോടെ ആരാധകര്‍ കാത്തിരുന്നു ദില്‍ഷ ആരെ പ്രണയിക്കുമെന്നറിയാന്‍..അതിലും കൂടുതല്‍ ആരാധകര്‍ ആഗ്രഹിച്ചത് റോബിന്‍-ദില്‍ഷ പ്രണയം പൂവണിയാന്‍ ആയിരുന്നു.

എന്നാല്‍ ബിഗ്‌ബോസ് മത്സരം കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ദില്‍ഷയും റോബിനും നല്ല മുട്ടന്‍ വഴക്കായി പരസ്പരം ആരോപണങ്ങളായി. റോബിനോട് ചെറിയ ഇഷ്ടം മനസ്സിലുണ്ടായിരുന്നു..എന്നാല്‍ റോബിനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് ദില്‍ഷ പറഞ്ഞു. എന്നാല്‍ പിന്നെ കാര്യങ്ങള്‍ അങ്ങനെ നടക്കട്ടേ എന്ന് റോബിനും പറഞ്ഞു.
'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍

ദില്‍ഷ പോയാല്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് റോബിനും പറഞ്ഞു ഇതോടെ ദില്‍-റോബ് ഫാന്‍സ് ആകെ സങ്കടത്തില്‍ ആയി. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് നടന്നിരിക്കുകകയാണ്. റോബിന്‍ തന്റെ കല്യാണത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ്. താന്‍ ഒരു പെണ്‍ കുട്ടിയുമായി കമിന്റഡ് ആണെന്ന് റോബിന്‍ വെളിപ്പെടുത്തി..ആ പെണ്‍കുട്ടി ആരാണെന്നല്ലേ...അതാണ് ആ ട്വിസ്റ്റ്....

ദില്‍ഷയുമായി റോബിന്‍ പിരിഞ്ഞതോടെ പല പേരുകളുമായി ബന്ധപ്പെടുത്തി റോബിന്റെ പേര് കേള്‍ക്കാന്‍ തുടങ്ങി. അതില്‍ ഏറ്റവും കൂടുതല്‍ കേട്ട പേര് ആരതി പൊടിയുടേതായിരുന്നു. ദില്‍ഷ എന്ന പേരിന് പകരം പിന്നീടങ്ങോട്ട് കേള്‍ക്കാന്‍ തുടങ്ങിയ പേരായിരുന്നു ആരതി പൊടിയുടേത്. പല പരിപാടികളിലും ആരതിയും റോബിനും ഒരുമിച്ചെത്തി.

മോഹന്‍ ലാലിന്റെ പുതിയ ഫ്‌ലാറ്റിലും ഇവര്‍ ഒരുമിച്ചെത്തി. ഇതോടെ ഇവര്‍ പ്രണയത്തിലാണെന്ന് സംസാരം തുടങ്ങി..ആരതിയും ചെറിയ സൂചന നല്‍കി. റോബിന്റെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു ആ വലിയ സൂചന. റോബിന്‍ ലവ്‌സ് ആരതി എന്ന് റോബിന്‍ എഴുതുന്ന വീഡിയോ ആയിരുന്നു ആരതി ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ഇതോടെ ആരതി-റോബിന്‍ പ്രണയം ആരാധകര്‍ ഉറപ്പിച്ചു. ഇപ്പോള്‍ റോബിന്‍ തന്റെ കല്യാണത്തെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ്.ഞായറാഴ്ച നടന്ന പരിപാടിയില്‍ വെച്ചായിരുന്നു റോബിന്‍ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്

റോബിന്‍ പറഞ്ഞത്: 'പലരും പറയുന്നു എന്റെ എന്‍കേജ്‌മെന്റ് കഴിഞ്ഞെന്ന്.എന്റെ എന്‍കേജ്‌മെന്റ് കഴിഞ്ഞിട്ടില്ല.പക്ഷേ ഞാന്‍ കമിന്റഡാണ്. എന്റെ മാരേജ് ഫെബ്രുവരിയില്‍ ഉ ണ്ടാവും . അപ്പോള്‍ ആള്‍ ആരാണെന്ന് അറിയാം..ആള് ആരതി പൊടി.ഇത് എന്റെ ജീവിതം ആണ്..എന്റെ ലൈഫാണ് എനിക്ക് ഇഷ്ട ള്ളത് പോലെ ഞാന്‍ ജീവിക്കും ഞാന്‍ ഇമേജ് കോണ്‍ഷ്യസ് അല്ല.

എനിക്കിങ്ങനെ ആവാനെ പറ്റു..എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരു്ണ്ട്..എന്നെ ഇഷ്ടപ്പെടാത്ത കുറച്ച് പേരുണ്ട്. അവരെന്നെ ഡീഗ്രേഡ് ചെയ്യുന്നു്..അതൊക്കെ ഞാന്‍ കാണുന്നുണ്ട്, പക്ഷേ നിങ്ങളെ ആരെയും ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. നിങ്ങള് എന്താന്ന് വെച്ചാ ചെയ്‌തോളൂ. വെറുതേ തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്ന സമയത്ത് രണ്ടക്ഷരം പഠിച്ച് ജീവിതത്തില്‍ എന്തെങ്കിലും ആവാന്‍ നോക്ക്. സ്‌നേഹിക്കുക, സ്‌നേഹിക്കാനുള്ള മനസ് കാണിക്കുക,' റോബിന്‍ പറഞ്ഞു.












Click it and Unblock the Notifications