Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നോട് ദേഷ്യം ഒന്നുംകാണിക്കരുത്.. മനപ്പൂര്‍വമല്ല; ആരാധകരോട് ക്ഷമ ചോദിച്ച് റോബിന്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 തീര്‍ത്ത തരംഗം ഇനിയും തീര്‍ന്നിട്ടില്ല. ഷോ കഴിഞ്ഞിട്ടും എങ്ങും ചര്‍ച്ച ബിഗ്‌ബോസ് തന്നെ...ബിഗ്‌ബോസ് എന്ന് പറയുന്നതിന് അപ്പുറത്തേക്ക് ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളെക്കുറിച്ചാണ് ചര്‍ച്ച. പത്യേകിച്ച് ഡോ. റോബിനെക്കുറിച്ചും ദില്‍ഷയെക്കുറിച്ചും ബ്ലെസ്ലിയെക്കുറിച്ചുമൊക്കെ...ഇതില്‍ താരം എന്നുപറയുന്നത് റോബിന്‍ തന്നെയാണ്.

മത്സരത്തില്‍ നിന്ന് പുറത്തായിട്ടുപോലും റോബിന് അത്രമാത്രം ആരാധകരാണ് പുറത്തുള്ളത്. റോബിന്‍ പങ്കെടുക്കുന്ന പല പരിപാടികളിലും അത് വ്യക്തമാണ്. കുട്ടികള്‍ മുതല്‍ പ്രായം ആയവര്‍ വരെ റോബിന്റെ ആരാധകരില്‍ ഉണ്ട്. റോബിനെ കണ്ട് കണ്ണ് നിറഞ്ഞാണ് ചില ആരാധകര്‍ പോകാറുള്ളത്. കനത്ത് മഴയില്‍ പോലും റോബിനെ കാണാന്‍ ആരാധകര്‍ എത്താറുണ്ട്..അത്രയേറെ ഫാന്‍സ് ആണ് ഡോ റോബിന്‍ രാധാകൃഷ്ണന് ഉള്ളത്. ഇപ്പോള്‍ ാെരു വീഡിയയിലുടെ തന്റെ ആരാധകരോട് ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് താരം. കാരണം എന്താണെന്നല്ലേ...

1


ആരാധകര്‍ക്ക് വേണ്ടി വീഡിയോ ചെയ്യാന്‍ സമയം കിട്ടാത്തത് കൊണ്ടാണ് തന്നെ ഒരുപാട് സ്‌നേഹിക്കുന്നവരോട് ക്ഷമ പറഞ്ഞ് റോബിന്‍ എത്തിയത്. എന്നോട് ദേഷ്യം ഒന്നും കാണിക്കരുത് മനപൂര്‍വ്വം അല്ല ഓരോ സമയത്തും വീഡിയോ ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്..പക്ഷേ ഓരോരോ ഇന്റര്‍വ്യും കാര്യങ്ങളും ഒക്കെയാണ് എന്നാണ് റോബിന്‍ പറയുന്നത്.

2


റോബിന്റെ വാക്കുകള്‍ വായിക്കാം:

എന്നോട് ദേഷ്യം ഒന്നും കാണിക്കരുത്. മനപ്പൂര്‍വ്വം അല്ല. ഓരോ സമയത്തും വീഡിയോ ചെയ്യണമെന്ന് വിചാരിക്കും. ഓരോരോ ഇന്റര്‍വ്യൂകളും അവര്‍ എറണാകുളത്ത് നിന്നൊക്കെ വന്ന് നില്‍ക്കുന്നത് കൊണ്ട് അവരെ കണ്‍സിഡര്‍ ചെയ്തതാണ്. എനിക്ക് വീഡിയോ ചെയ്യണം എന്നുണ്ടായിരുന്നു. വിനീതിനെ ഇന്ന് കണ്ടു വിനീതിന്റെ പ്രസന്‍സില്‍ ഈ വീഡിയോ ചെയ്യണമെന്നുണ്ടായിരുന്നു.

3


എന്നെ സിന്‍സിയറായി സ്‌നേഹിച്ച ..സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. നിങ്ങളെ എല്ലാവരേയും വന്ന് കാണും കാരണം നിങ്ങള്‍ക്ക് അല്ല എന്നെ കാണേണ്ടത്, എനിക്കാണ് നിങ്ങളെ കാണേണ്ടത്..അത് കൊണ്ട് ഞാന്‍ എല്ലാവരെയും വന്ന് കാണും. എന്താ പറയാ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവും സ്‌നേഹവും ഉണ്ട് ട്ടോ..ഇത് മാക്‌സിമം ഷെയര്‍ ചെയ്യണം.

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

4


എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യണം..എല്ലാവരിലും എത്തണം...എല്ലാവരും ഹാപ്പിയായി ഇരിക്കണം. എല്ലാവരെയും എനിക്ക് കാണണം. ഓരോ സ്ഥലത്ത് എത്തുമ്പോഴും എനിക്ക് കിട്ടുന്ന സ്‌നേഹവും അംഗീകാരവും കാണുമ്പോള്‍ എനിക്ക് ഒരിക്കലും ...അത് പറയാന്‍ പറ്റുന്നില്ല വാക്കുകള്‍ കിട്ടുന്നില്ല. എല്ലാവരും കോണ്‍ടാക്ട് ചെയ്യുക. എന്റെ നമ്പര്‍ ലീക്ക് ആയിക്കൊണ്ടിരിക്കുകയാണ്. ഓരോ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആയത് മനപൂര്‍വം അല്ല. നമ്പര്‍ ഡീ ആക്റ്റിവേറ്റ് ആയിപ്പോവുന്നതാണ് എന്ന് മനസ്സിലാക്കണം ദേഷ്യം കാണിക്കരുത് ..പ്ലീസ്..ഇപ്പോള്‍ സ്‌നേഹിക്കുന്നത് പോലെ സ്‌നേഹിക്കണം.എനിക്ക് നിങ്ങളോടു ഒരുപാട് ഇഷ്ടമുണ്ട്. എല്ലാവര്‍ക്കും ലവ് യൂ ഓള്‍..താങ്ക്യൂ,'' റോബിന്‍ പറഞ്ഞു.

5


ബിഗ്‌ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍. ഷോയുടെ വിന്നറാകുമെന്ന് പ്രേക്ഷകര്‍ കരുതിയുരുന്ന റോബിന്‍ എന്നാല്‍ ഷോയില്‍ നിന്ന് പുറത്താകുകയായിരുന്നു. റോബിന്റെ പേരിനോട് ചേര്‍ത്ത് കേള്‍ക്കുന്ന പേരാണ് ദില്‍ഷ. ബിഗ്‌ബോസില്‍ വെച്ച് റോബിന്‍ തന്റെ പ്രണയം ദില്‍ഷയോട് പറഞ്ഞിരുന്നു. ദില്‍ഷയാണ് ബിഗ്‌ബോസിന്റെ ടൈറ്റില്‍ വിന്നര്‍ ആയത്. റോബിന്‍ ആരാധകരുടെ വോട്ട് നേടിയാണ് ദില്‍ഷ ജയിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദില്‍ഷ ജയിക്കാന്‍ താന്‍ കഴിയുന്നതൊക്കെ ചെയ്തിരുന്നെന്ന് റോബിനും പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും
ഇപ്പോള്‍ ഇവര്‍ തമ്മില്‍ ബന്ധങ്ങളൊന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+