ആശുപത്രിയിലെ ആ വീഡിയോയും വ്യാജം... എന്തൊരു ഫ്രോഡ്..!! റോബിനെ വലിച്ച് കീറി ശാലു പേയാട്

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണന്‍ തന്നെ ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയതോടെയാണ് താന്‍ പിന്‍വലിയാന്‍ തുടങ്ങിയത് എന്ന് സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാലു പേയാടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
10-20 വര്‍ഷം കൊണ്ട് ഞാനുണ്ടാക്കിയ ഇമേജ് നാലഞ്ച് മാസം കൊണ്ട് പോയി. ഞാന്‍ എങ്ങനെയെങ്കിലും ഇതില്‍ നിന്ന് രക്ഷപ്പെട്ട് പോകാന്‍ വേണ്ടി ആലോചിച്ച് നില്‍ക്കുകയായിരുന്നു. ചെറിയ ഡിസ്റ്റന്‍സ് ഞാന്‍ ഇട്ടു. എന്നിട്ട് ചില സാധനങ്ങള്‍ ഞാന്‍ അങ്ങ് ഡിലീറ്റ് ചെയ്തു. ഇവന്റെ കൂടെയുള്ള ചില ഫോട്ടോകള്‍ പയ്യെ പയ്യെ മാറ്റാന്‍ തുടങ്ങി. നമ്മുടെ ലൈഫില്‍ വേറൊരാള്‍ ബാധ്യതയായി വരുമ്പോള്‍ മടുക്കും.

ഫോട്ടോയെല്ലാം ഞാന്‍ ഡിലീറ്റാക്കി
അങ്ങനെ വന്നപ്പോള്‍ ഇവന്റെ കൂടെയുള്ള ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്യാന്‍ തുടങ്ങി. ഡിലീറ്റ് ചെയ്തപ്പോള്‍ എന്തോ ഒരു പന്തികേട് ഇവന് മണത്തു. ഇവന്‍ ചെയ്ത പണി എന്താണെന്ന് അറിയാമോ. ഇവന്‍ ഹോസ്പിറ്റലില്‍ പോയി അഡ്മിറ്റ് ചെയ്തിട്ട് ഒരു ഡ്രിപ്പ് കൊടുക്കുന്ന വീഡിയോ എടുത്തിട്ട് എനിക്ക് അയച്ച് തന്നു. എന്നിട്ട് പറഞ്ഞു ചേട്ടാ ഇതൊന്ന് സ്റ്റോറിയിടുമോ എന്ന്. അന്നത്തെ മാനേജര്‍ ഗൗതമിനെ കൊണ്ടാണ് സ്‌റ്റോറി ഇട്ടത്.

ആശുപത്രിയില്‍ കിടക്കുന്ന വീഡിയോ
സ്‌റ്റോറി എടുത്തിട്ട് വീഡിയോ എനിക്ക് റോബിന്‍ തന്നെയാണ് അയച്ച് തന്നത്. കാരണം റോബിന്റെ ഫോണില്‍ ആണ് വീഡിയോ എടുത്തത്. ആലോചിച്ച് നോക്കണം വയ്യാതെ കിടക്കുന്ന ആള്‍, അയാളുടെ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്ത് എനിക്ക് തരുന്നു. ആക്ച്വലി ഇത് ചുമ്മാതാണ്. ഇവന് ഒരു അസുഖവുമില്ല. ഇതൊക്കെ കണ്ട് ഒരു അമ്മ എന്നെ വിളിച്ചിരുന്നു. എന്നിട്ട് പറഞ്ഞു റോബിന്‍ മോനോട് പറയണം ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നൊക്കെ.

ഗോട്ട് വെല്‍ സൂണ്‍
ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് വേറെ പണിയില്ലേ. അവനൊരു കുഴപ്പവുമില്ല. അവന്‍ അവിടെ ഫ്‌ളാറ്റില്‍ ഉണ്ട് എന്ന് പറഞ്ഞു. സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ സ്റ്റോറിയിലൊന്നും ഇംഗ്ലീഷ് ക്യാപ്ഷന്‍ വെക്കാറില്ല. എനിക്ക് ഇംഗ്ലീഷ് അത്ര അറിഞ്ഞൂട. എന്നാല്‍ ഇവന്‍ ആ സ്റ്റോറിയില്‍ ഇപ്പോഴും കിടക്കുന്നുണ്ട് ഗോട്ട് വെല്‍ സൂണ്‍ എന്ന്. ഇത് ടൈപ്പ് ചെയ്ത് അയച്ച് തന്നത് പോലും അവനാണ്. എന്നിട്ട് പറഞ്ഞു എന്തെങ്കിലും തംസ് അപ്പ് കൂടി വെക്കാന്‍.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്

അവന്‍ വെറും ഫ്രോഡാ
ഇതൊക്കെ കണ്ട് ഇവരെല്ലാം എന്നെ വിളിച്ചപ്പോള്‍ എനിക്ക് സത്യത്തില്‍ ഭയങ്കര വിഷമം തോന്നി. കാരണം രാത്രി 10 മണിക്കും 12 മണിക്കും ഒക്കെ വിളിച്ചിട്ട് മോനെ അവന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞു നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ അവന്‍ വെറും ഫ്രോഡാണെന്ന്. ചുമ്മാ അവന്‍ പറ്റിക്കുന്നതാണെന്ന്. ഈ സാധനമെല്ലാം സ്‌ക്രീന്‍ഷോട്ട് എടുത്ത് അവന്റെ കൈയിലെത്തി

ഞാന്‍ തിരിച്ച് പണിഞ്ഞാല്‍
എന്നെ പിറ്റേന്ന് രാവിലെ വിളിച്ചിട്ട് പറഞ്ഞു ചേട്ടാ ചേട്ടന്‍ എന്നെ കുറിച്ച് പുറത്ത് ഇങ്ങനെ പറയരുത്, ചേട്ടന്‍ എന്റെ കൂടെ നില്‍ക്കണം എന്നൊക്കെ പറഞ്ഞു. എനിക്ക് അത് അത്ര പന്തിയായി തോന്നിയില്ല. അതിന് ശേഷം ഞാന്‍ ഫോട്ടോകളൊക്കെ പതിയെ ഡിലീറ്റ് ചെയ്തു. അവന്‍ എനിക്ക് തന്ന പണി തിരിച്ച് കൊടുത്തിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ അവന്‍ കിടന്ന് വാങ്ങിക്കേണ്ടി വന്നേനെ. ഞാന്‍ വലിഞ്ഞ് തുടങ്ങിയപ്പോള്‍ ഇവന്‍ നൈസായിട്ട് എന്നെ ബ്ലോക്ക് ചെയ്യാന്‍ തുടങ്ങിയത്.












Click it and Unblock the Notifications