Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ കുടുംബത്തെ പറഞ്ഞാൽ കേട്ടിരിക്കില്ല'; കലിപ്പിൽ റോബിൻ, ശ്രീലക്ഷ്മിക്ക് മറുപടി

കൊച്ചി: ബിഗ് ബോസ് മലയാള സീസൺ 4 എന്ന ഒറ്റ പരിപാടിയിലൂടെ കേരളക്കരയുടെ മനസ് കീഴടക്കിയ താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ.അടുത്തിടെ തന്റെ പുതിയ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ആരതി പൊടിയെന്ന പെൺകുട്ടിയാണ് തന്റെ പ്രണയിനി എന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു റോബിൻ പറഞ്ഞത്. ഇപ്പോഴിതാ ആരതിയെ എന്തുകൊണ്ട് പ്രണയിച്ചു എന്ന് വെളിപ്പെടുത്തുകയാണ് താരം. ഒരുപരിപാടിക്കിടെയാണ് റോബിൻ മനസ് തുറന്നത്. വിശദമായി വായിക്കാം

ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്

1


കഴിഞ്ഞ ദിവസം റോബിനെതിരെ ആക്റ്റിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ രംഗത്തെത്തിയിരുന്നു. റോബിനെ പോലുള്ള ആളുകളെ എന്ത് ചെയ്തിട്ടാണ് ഇത്തരത്തിലുള്ള പരിപാടികളിലേക്ക് ക്ഷണിക്കുന്നതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ ചോദ്യം. ഇപ്പോഴിതാ ശ്രീലക്ഷ്മിക്ക് മറുപടി നൽകിയിരിക്കുകയാണ് റോബിൻ. കരുനാഗപ്പള്ളിയിൽ ഒരു പരിപാടിക്കിടെയായിരുന്നു റോബിൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.

2

'റോബിൻ രാധാകൃഷ്ണനെ ഒക്കെ എന്തിനാണ് നാട്ടുകാരായ നാട്ടുകാരും കോളേജുകാരും സ്കൂളുകാരുമൊക്കെ ഗസ്റ്റ് ആയി വിളിക്കുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്. നാണം കെട്ട ജനത', എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച സ്റ്റോറി. എന്നാൽ താൻ ആരെങ്കിലും ആയത് കൊണ്ടാണ് ശ്രീലക്ഷ്മി തനിക്കെതിരെ പോസ്റ്റിട്ടതെന്നാണ് റോബിന്റെ മറുപടി.

3

റോബിൻ പറഞ്ഞത്- 'ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സൈബർ അറ്റാക്ക് നേരിടുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ ഞാൻ അതൊന്നും മൈന്റ് ചെയ്യാറില്ല. കാരണം അത്തരക്കാർക്ക് ഞാൻ വലിയ വില കൊടുക്കാറില്ല.കഴിഞ്ഞ ദിവസം ശ്രീലക്ഷ്മി അറക്കൽ എന്നയാളുടെ സ്റ്റോറി കണ്ടിരുന്നു. റോബിൻ രാധാകൃഷ്ണനെ എന്തിനാണ് ആളുകൾ സ്കൂളിലേക്കും കോളേജിലേക്കുമെല്ലാം വിളിക്കുന്നതെന്നും എന്നെ പിന്തുണക്കുന്നവർ നാണം കെട്ടവരാണെന്നും പറഞ്ഞതായി കണ്ടു'

4


'എന്നെ പറഞ്ഞാൽ ഞാൻ കേൾക്കും എന്നാൽ എന്നെ ഇഷ്ടപ്പെട്ടവരെ പറഞ്ഞാൽ ഞാൻ വെറുതെ വിടില്ല. ഡോ റോബിൻ രാധാകൃഷ്ണൻ ആരാണെന്ന് ചോദിച്ച അവരോട് എനിക്ക് പറയാനുള്ളത്, ഞാൻ എന്തെങ്കിലും ആയത് കൊണ്ടാണ് താങ്കൾ എന്നെ സ്റ്റോറിയിൽ മെൻഷൻ ചെയ്തത്. ഞാൻ ഒരു പച്ചയായ മനുഷ്യനാണ്'

5


'ശ്രീലക്ഷ്മി മനസിലാക്കേണ്ട കാര്യം സ്നേഹം അല്ലെങ്കിൽ സ്നേഹിക്കപ്പെടുക എന്നതാണ്. അതിന്റെ മൂല്യം എന്താണെന്ന് താങ്കൾക്ക് അറിയുമോ എന്ന് എനിക്ക് അറിയില്ല.പക്ഷേ ഞാൻ അത് മനസിലാക്കുന്നുണ്ട്, അനുഭവിക്കുന്നുണ്ട്, അതിനുള്ള യോഗം വേണം.ഇതിന് മറുപടിയായി ശ്രീലക്ഷ്മി എന്തെങ്കിലും വീഡിയോ ഇടാൻ ഉദ്ദേശിക്കുന്നുണ്ടങ്കിൽ അതിന് മറുപടി പറയാനുള്ള സമയം ഇല്ല, ഉദ്ദേശിക്കുന്നും ഇല്ല'.

6


'സമൂഹിക പ്രതിബദ്ധത ഉള്ള ആളാണെങ്കിൽ മറ്റ് നിരവധി വിഷയങ്ങൾ ഉണ്ട് പ്രതികരിക്കാൻ. അക്കാര്യങ്ങളിൽ പോയി പ്രതികരിക്കൂ. എന്റെ ആർമി എന്നത് എന്റെ ഫാമിലിയാണ്. അതിനെ ചൊറിയാൻ വേണ്ടി നിക്കരുത്', റോബിൻ പറഞ്ഞു. അതിനിടെ ഷോയിൽ വെച്ച് തന്റെ പ്രണയിനിയായ ആരതി പൊടിയെ കുറിച്ചും റോബിൻ മനസ് തുറന്നു.

7


തന്നെ പരിഗണിക്കുന്ന, തനിക്ക് വേണ്ടി സമയം കണ്ടെത്തുന്ന വ്യക്തിയാണ് ആരതി പൊടിയെന്നും തങ്ങൾ പരസ്പരം പിന്തുണച്ച് കൊണ്ട് മുന്നോട്ട് പോകുകയാണെന്നും റോബിൻ വ്യക്തമാക്കി. ആരതിയെ അപ്രതീക്ഷിതമായാണ് ജീവിതത്തിൽ കണ്ടുമുട്ടിയത്. ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് ബന്ധം മുന്നോട്ട് പോകുന്നതെന്നും റോബിൻ പറഞ്ഞു.

8


താൻ പെൺകുട്ടികളെ പിന്തുണയ്ക്കാത്ത ആളാണെന്ന ധാരണ പലർക്കും ഉണ്ട്. എന്നാൽ അങ്ങനെയല്ല. ആരതിയൊരു സംരഭകയാണ്. അവർക്ക് വേണ്ട എല്ലാ പിന്തുണയും താൻ നൽകുന്നുണ്ട്. പരസ്പരം ബഹുമാനിച്ചും മനസിലാക്കിയുമാണ് താൻ മുന്നോട്ട് പോകുന്നതെന്നും റോബിൻ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+