Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തായാലും കലക്കി ഡോക്ടറേ,ദില്‍ഷയ്ക്കുള്ള പൊളി മറുപടി';റോബിന്റെ തീരുമാനത്തിന് ആരാധകരുടെ കയ്യടി....

'ആ തീരുമാനം എന്തായാലും കലക്കി,ദില്‍ഷയ്ക്കുള്ള കറക്റ്റ് മറുപടി'; റോബിന്റെ തീരുമാനത്തിന് ആരാധകരുടെ കയ്യടി....

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് നാളുകളായി, എന്നിട്ടും ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ബിഗ് ബോസിനെക്കുറിച്ചല്ല ചര്‍ച്ച ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെക്കുറിച്ചാണ്.അതും എല്ലാ മത്സരാര്‍ത്ഥികളെയും കുറിച്ചല്ല..ഡോ റോബിനേയും ദില്‍ഷയേയും കുറിച്ച്. എന്തുകൊണ്ടാണ് ഇവരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്ന് ബിഗ് ബോസ് പ്രേക്ഷകരോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

ബിഗ് ബോസിലെ ഏറ്റവും നല്ല സുഹൃത്തുകള്‍, പിന്നീട് റോബിന്‍ ദില്‍ഷയോട് പ്രണയം പറയുന്നു. പുറത്തിറങ്ങിയാല്‍ വിവാഹം നടക്കുമെന്ന ഉറപ്പില്‍ റോബിന്‍ നില്‍ക്കുകയും ചെയ്തു. ബിഗ് ബോസിന്റെ വിന്നറാകുമെന്ന് ഒട്ടുമിക്ക ആളുകളും കരുതിയിരുന്ന റോബിന്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പുറത്തായി. റിയാസിനെ തല്ലിയതിനാണ് റോബിന്‍ പുറത്തായത്.

1

പുറത്ത് എത്തിയ റോബിന്‍ ദില്‍ഷയ്ക്ക് വേണ്ടി സംസാരിക്കുകയും ബ്ലെസ്ലിയെ കുറ്റപ്പെടുത്തുകയും ചെയ്തു. പുറത്ത് ഇതൊക്കെ നടക്കുമ്പോള്‍ ദില്‍ഷ ബ്ലെസ്ലിയുമായി നല്ല സൗഹൃദത്തിലായി. ബ്ലെസ്ലിയും ദില്‍ഷയോട് ഇഷ്ട്ം പറഞ്ഞിരുന്നു. എന്നാല്‍ ഒരു അനിയനെ പോലെയാണ് കാണുന്നത് എന്നാണ് ദില്‍ഷ പറഞ്ഞത്.

2

ബിഗ് ബോസ് വിജയി ആയി ദില്‍ഷ പുറത്തിറങ്ങി, റോബിന്റെയും ദില്‍ഷയുടേയും ആരാധകര്‍ ഏറെ സന്തോഷിച്ചു..ഇനി ഇവരുടെ കല്യാണം ആണെന്ന് കരുതി. ദില്‍-റോബ് ഫാന്‍സ് പ്രിയപ്പെട്ട താരങ്ങളുടെ കല്യാണം ആഘോഷിക്കാന്‍ വരെ തയ്യാറെടുത്ത്. എന്നാല്‍ ഇതൊന്നുമല്ല സംഭവിച്ചത്. ആരും ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്. റോബിനും ദില്‍ഷയും ഉടക്കി...റോബിനെതിരെ ദില്‍ഷ രംഗത്തുവന്നു. ഇനി റോബിനുമായും ബ്ലെസ്ലിയുമായും ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു. ദില്‍ഷ പോയാല്‍ തനിക്ക് പ്രശ്‌നമില്ലെന്ന് റോബിനും പറഞ്ഞു. ഇതുകൊണ്ടൊന്നും പ്രശ്‌നം തീര്‍ന്നില്ല.

'ഞങ്ങള്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്'; റിയാസിനും ജാസ്മിനും റോണ്‍സനും ഒപ്പമുള്ള കിടിലന്‍ ഫോട്ടോയുമായി നിമിഷ

3

ഇപ്പോള്‍ ദില്‍ഷയ്‌ക്കെതിരെ റോബിന്‍ എടുത്ത ഒരു തീരുമാനത്തെ അഭിനന്ദിക്കുകയാണ് റോബിന്റെ ഫാന്‍സ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ റോബിന്‍ ആദ്യം ദില്‍ഷയെ ഫോളോ ചെയ്യുകയും പിന്നീട് അണ്‍ഫോളോ ആക്കുകയും ചെയ്തിരുന്നു. പിന്നീട് മത്സരം കഴിഞ്ഞ് പുറത്തുവന്ന ദില്‍ഷ റോബിനെ കൊണ്ട് തന്നെ വീണ്ടും ഫോളോ ചെയ്യിപ്പിച്ചിരുന്നു. അങ്ങനെ റോബിന്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 14 ആയിരുന്നു. ഇപ്പോള്‍ ആ എണ്ണം 13 ആയി..റോബിന്‍ ദില്‍ഷയെ വീണ്ടും അണ്‍ഫോളോ ചെയ്തു. ഈ തീരുമാനം നന്നായി എന്നാണ് റോബിന്റെ ആരാധകര്‍ പറയുന്നത്. ഇവരുവരും ഇനി ഒരിക്കലും ഒന്നാവില്ലെന്ന സൂചനയാണ് ഇതില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം ആരതി പൊടിയെ റോബിന്‍ ഫോളോ ചെയ്യുന്നുണ്ട്.

4

റോബിനും ദില്‍ഷയും ഇനി ഒരിക്കലും ഒന്നിക്കില്ലെന്ന സൂചന ദില്‍ഷ നേരത്തെ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വിവാഹത്തെ പറ്റി ചിന്തിക്കുന്നില്ലെന്ന് പറഞ്ഞാണ് ദില്‍ഷ ആ ചര്‍ച്ച അവസാനിപ്പിച്ചത്. കഴിക്കുന്ന സമയത്ത് റോബിനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നാണ് ദില്‍ഷ പറഞ്ഞത്. ദില്‍ഷ ബിഗ് ബോസ് വിന്നറാവാന്‍ താന്‍ പല കാര്യങ്ങളും ചെയ്തിരുന്നുവെന്ന് റോബിന്‍ പറഞ്ഞിരുന്നു.

5


എന്നാല്‍ മത്സരിച്ചാണ് വിജയിച്ചതെന്ന് ദില്‍ഷയും പറഞ്ഞു. റോബിന്‍ ഫാന്‍സിന്റെ വോട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് പറയുന്നില്ല, എന്നാല്‍ താന്‍ ഒരിക്കലും തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും ദില്‍ഷ പറഞ്ഞിരുന്നു. ദില്‍ഷയെ റോബിന്‍ അണ്‍ഫോളോ ചെയ്തതോടെ ദില്‍റോബ് ഫാന്‍സ് ആകെ സങ്കടിത്തിലായി. അതേ സമയം റോബിന്റെയും ആരതി പൊടിയുടേയും ജോഡിക്ക് ആരാധകര്‍ ഏറെയാണ്. ഇവരെക്കുറിച്ച് പല ഗോസിപ്പുകളും ഇറങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+