Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനെ നിങ്ങളൊക്കെ ഇങ്ങനെ ഉരച്ച്.. ഉരച്ച് വെളുപ്പിച്ചോ: പക്ഷെ എല്ലാം ഒരുനാള്‍ പുറത്ത് വരും'-വിമർശനം

ബിഗ് ബോസ് സീസണ്‍ 4 വിജയി ദില്‍ഷയുടെ വിമർശകർക്ക് മറുപടിയുമായി സഹോദരിമാരായ അഷിഖയും ഷിംനയും. എല്ലാവരും പറുന്നത് റോബിന്റേയും ബ്ലെസ്ലിലിയുടേയും ലൈഫ് അവള്‍ ഇല്ലാതാക്കിയെന്നാണ്. സത്യത്തില്‍ എല്ലാവരും കൂടെ അവളുടെ ജീവിതമാണ് ഇല്ലാതാക്കുന്നതെന്നും സഹോദരിമാർമാർ പറയുന്നു.

ഇതൊക്കെ നിങ്ങള്‍ക്ക് മനസ്സിലാവണമെങ്കില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ അവള്‍ കടന്നു പോയ സാഹചര്യത്തിലൂടെ കടന്ന് പോവണം. അല്ലെങ്കില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ അവളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുകയെങ്കിലും വേണമെന്നും അഷിഖയും ഷിംനയും വ്യക്തമാക്കുന്നു.

ഞങ്ങള്‍ക്ക് അധികം പിആർ വർക്കുകളോ യൂട്യൂബ് ചാനലുകളോ

ഞങ്ങള്‍ക്ക് അധികം പിആർ വർക്കുകളോ യൂട്യൂബ് ചാനലുകളോ ഇല്ല. ഇതിനെല്ലാം വാരിയെറിയാന്‍ പണവുമില്ല. ആകെയുള്ളത് കുടുംബത്തിന്റെ ഒത്തൊരുമയാണ്. അതുകൊണ്ട് തന്നെയാണ് എല്ലാ കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടുള്ള ഇത്തരമൊരു വീഡിയോയുമായി ഞങ്ങള്‍ തന്നെ മുന്നോട്ട് വന്നത്. എന്തിനാണ് ദില്‍ഷ മാത്രം എല്ലാം അനുഭവിക്കുന്നത്. അതിന് ഒരിക്കലും അവള്‍ അർഹയല്ലെന്നും ഇരുവരും വ്യക്തമാക്കുന്നു.

അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍, വൈറലായി ചിത്രങ്ങള്‍

വീട്ടില്‍ നിന്ന് സമ്മർദ്ദം ഉണ്ട് , വേഗം കല്യാണം വേണം

വീട്ടില്‍ നിന്ന് സമ്മർദ്ദം ഉണ്ട് , വേഗം കല്യാണം വേണം എന്നായിരുന്നു റോബിന്‍റെ ആവശ്യം. എന്നാല്‍ ദില്‍ഷ പെട്ടെന്ന് ഒരു വിവാഹത്തിന് തയ്യാറായിരുന്നില്ല. ഇന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞ് നാളെ എടുത്ത് ചാടി ചെയ്യേണ്ട കാര്യമല്ല വിവാഹം. രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം കൃത്യമായി ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ് വിവാഹം. താന്‍ വിവാഹം കഴിക്കാന്‍ ഓക്കെയാണ് അവള്‍ക്ക് സ്വയം തോന്നണം.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സ്വന്തം കാലില്‍

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യത്തിലെത്തിയിട്ട് വേണം വിവാഹം കഴിക്കാന്‍. ഒരിക്കലും ഭാവിയില്‍ മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ എന്തരുത്. ഒരു ആറു വയസ്സുകാരിയുടെ അമ്മയാണ് ഞാന്‍. അവള്‍ നാളെ 20 വയസ്സുകാരിയാവുമ്പോള്‍ പെട്ടെന്ന് പോയി വിവാഹം കഴിക്കൂ എന്ന് ഞാന്‍ പറയില്ല. നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നുള്ളതാണ് അവള്‍ക്ക് എനിക്ക് ചെയ്തുകൊടുക്കാന്‍ സാധിക്കുകയെന്നും ദില്‍ഷയുടെ ചേച്ചി ഷിംന പറയുന്നു.

ഒരു വ്യക്തിയോട് നമുക്ക് ഇഷ്ടവും ആരാധനയും

ഒരു വ്യക്തിയോട് നമുക്ക് ഇഷ്ടവും ആരാധനയും ഉണ്ടാവും. എന്നുവെച്ച് ആ വ്യക്തി ചെയ്യുന്ന എന്ത് തെണ്ടിത്തരത്തിനും നിങ്ങള്‍ കൂട്ട് നില്‍ക്കുമോ. ഞങ്ങളുടെ സുഹൃത്തുക്കളുടെയൊക്കെ വ്യാജ ഓഡിയോ സംഭാഷണങ്ങളുണ്ടാക്കി. ദില്‍ഷ അനുഭവിക്കേണ്ടി വന്നതിന്റെ ഒരു പത്ത് ശതമാനമെങ്കിലും ഡീഗ്രേഡിങ് റോബിന്‍ രാധാകൃഷ്ണന് ഉണ്ടായിട്ടുണ്ടോ. പറയാനുള്ള കാര്യങ്ങള്‍ മുന്നില്‍ വന്ന് പറയണം. പിന്നില്‍ നിന്ന് കളിക്കാന്‍ എളുപ്പമാണ്.

വ്യാജ ഐഡിയില്‍ വന്ന് എന്റെ അമ്മയെ എന്തൊക്കെ

വ്യാജ ഐഡിയില്‍ വന്ന് എന്റെ അമ്മയെ എന്തൊക്കെ തെറി വിളിച്ചു. എന്റെ ജോലി തെറിപ്പിക്കാനായി കുറേയധികം ശ്രമം നടക്കുന്നു. ക്ലിനിക്കിലേക്ക് തുരുതുരാ കോളുകളാണ്. എന്നെ കുറിച്ച് എന്ത് അറിഞ്ഞിട്ടാണ് നിങ്ങളീ പറയുന്നത്. ഇനി നിങ്ങള്‍ വിളിച്ച് പറഞ്ഞത് കാരണം എന്റെ ജോലി പോയി എന്നിരിക്കട്ടെ, ഒരിക്കലും കൈകൂപ്പിക്കൊണ്ട് നിങ്ങളുടെ മുമ്പില്‍ വരില്ല. ഞാന്‍ വേറെ ക്ലിനിക്കിട്ട് പണി തുടരും. ഭാഗ്യവശാല്‍ എന്റെ ഡോക്ടർ ഒരു വലിയ ഹീറോയാണ്. ഇത്തരം കോളുകാരോട് അദ്ദേഹം പോയിക്കോളാന്‍ പറഞ്ഞു.

 നിങ്ങള്‍ക്ക് കളിക്കാന്‍ പറ്റുന്നതെല്ലാം നിങ്ങള്‍ കളിച്ചോളൂ

നിങ്ങള്‍ക്ക് കളിക്കാന്‍ പറ്റുന്നതെല്ലാം നിങ്ങള്‍ കളിച്ചോളൂ.. നിങ്ങളുടെ ഡോക്ടർ റോബിന്‍ രാധാകൃഷ്ണനെ സോപ്പിട്ട് ഉരച്ച്.. ഉരച്ച് വെളിപ്പിച്ചോ. പക്ഷെ എത്ര വെളുപ്പിച്ചാലും ഒരിക്കല്‍ എല്ലാം മറ നീക്കി പുറത്ത് വരും. ഒരിക്കലെങ്കിലും ദില്‍ഷയെ ഡീഗ്രേഡ് ചെയ്യല്ലേ എന്ന് റോബിന്‍ വന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വന്ന് ഞങ്ങള്‍ ഇങ്ങനെ പറയില്ലായിരുന്നുവെന്നും ദില്‍ഷ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+