ആരതിയെ പ്രണയിച്ചത് എന്തുകൊണ്ട്? പ്രണയ കഥ പറഞ്ഞ് റോബിൻ, വിവാഹത്തെ കുറിച്ചും
കൊച്ചി: ബിഗ് ബോസ് മലയാള സീസൺ 4 എന്ന ഒറ്റ പരിപാടിയിലൂടെ കേരളക്കരയുടെ മനസ് കീഴടക്കിയ താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ.അടുത്തിടെ തന്റെ പുതിയ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ആരതി പൊടിയെന്ന പെൺകുട്ടിയാണ് തന്റെ പ്രണയിനി എന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു റോബിൻ പറഞ്ഞത്. ഇപ്പോഴിതാ ആരതിയെ എന്തുകൊണ്ട് പ്രണയിച്ചു എന്ന് വെളിപ്പെടുത്തുകയാണ് താരം. ഒരുപരിപാടിക്കിടെയാണ് റോബിൻ മനസ് തുറന്നത്. വിശദമായി വായിക്കാം
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്

ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായിരുന്ന ദിൽഷയോട് റോബിൻ പ്രണയം പങ്കുവെച്ചിരുന്നു. എന്നാൽ റോബിൻ സുഹൃത്താണെന്നായിരുന്നു ദിൽഷ പറഞ്ഞത്. ഇരുവരും വലിയ സൗഹൃദമാണ് ഷോയിൽ സൂക്ഷിച്ചിരുന്നത്. ഇതോടെ ദിൽഷയും റോബിനും ഷോ കഴിഞ്ഞാൽ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു റോബിന്റെ ആരാധകർ.

പക്ഷെ ഷോ കഴിഞ്ഞപ്പോൾ ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി തനിക്ക് റോബിനുമായി സൗഹൃദം തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് ദിൽഷ വ്യക്തമാക്കുകയായിരുന്നു. ഷോ കഴിഞ്ഞ് തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ റോബിൻ തന്നെ പിന്തുണച്ചില്ലെന്നായിരുന്നു ദിൽഷ ആരോപിച്ചത്.

ഇതിനിടയിലാണ് റോബിന്റെ ജീവിത്തതിലേക്ക് ആരതി എത്തുന്നത്. ഒരു ചാനൽ അഭിമുഖത്തിനിടയിലായിരുന്നു റോബിൻ ആരതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയമാണെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ രണ്ട് പേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇരുവരും പരസ്പരമുള്ള ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കിട്ട് തുടങ്ങി.ഇതോടെ ബന്ധത്തെ കുറിച്ച് ആരാധകർ ചോദിച്ചപ്പോഴായിരുന്നു റോബിൻ പ്രണയം വെളിപ്പെടുത്തിയത്. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.

ആരതിയെ കണ്ടതും തന്നെ ആരതി പരിഗണിക്കുന്നതിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഇപ്പോൾ റോബിൻ-'ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായി കണ്ടയാളാണ് ആരതി. നമ്മുടെ ജീവിതത്തിൽ നമ്മുക്ക് വാല്യു തരുന്ന വ്യക്തി കൂടെ ഉള്ളപ്പോഴാണ് ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ആരതി എന്നെ പരിഗണിക്കുന്നുണ്ട്. എന്റെ സമയത്തെ എന്റെ വികാരങ്ങൾ മാനിക്കുന്നുണ്ട്. അതേ പോലെ തന്നെ ഞാനും അവരെ കൺസിഡർ ചെയ്യുന്നുണ്ട്'

' പെൺകുട്ടികളെ സപ്പോർട്ട് ചെയ്യുമോ ഇല്ലയോ എന്നൊക്കെയുള്ള സംശയം പലർക്കുമുണ്ട്. ആരതി ഒരു സംരംഭകയാണ്, ഡിസൈനറാണ്, സിനിമ ചെയ്യുന്നുണ്ട്. ഒരു പാട്ണർ എന്ന നിലയിൽ ഇതിനെയെല്ലാം ഞാൻ പിന്തുണയ്ക്കുന്നുണ്ട്. പരസ്പരം മനസിലാക്കിയും ബഹുമാനം നൽകിയും മുന്നോട്ട് പോകണം'.
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ

രണ്ട് പേരും ഒരുമിച്ച് വളരണം. അക്കാര്യം പരിഗണിക്കുന്നൊരാളാണ് ഞാൻ. എന്നെ അറിയാത്ത ആളുകളാണ് സ്ത്രീകളെ പിന്തുണയ്ക്കില്ലെന്ന നിലയിലൊക്കെ സംസാരിക്കുന്നത്. അവർക്കുള്ളൊരു മറുപടി ആവട്ടെ ഇത്. ഇതുവരെ ഹാപ്പിയായിട്ടാണ് മുന്നോട്ട് പോകുന്നത്. തീയതിയൊന്നും നിശ്ചയിച്ചിട്ടില്ല. മിക്കവാറും ഫെബ്രുവരിയിലായിരിക്കാനാണ് സാധ്യത കൂടുതൽ' റോബിൻ പറഞ്ഞു.

ആരതിക്കൊപ്പം മോഹൻലാലിനെ കണ്ടതിനെ കുറിച്ചും റോബിൻ പ്രതികരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ പോകാനോ നേരിട്ട് കാണാനോ പറ്റുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഷോയിൽ നിന്ന് തന്നെ പുറത്താക്കിയ ശേഷം പലർക്കും ഒരു ധാരണയുണ്ട് അദ്ദേഹത്തിന് എന്നോട് എന്തോ ദേഷ്യമുണ്ടെന്ന്. എന്നാൽ അങ്ങനെയൊന്നുമല്ല. അദ്ദേഹം തന്നെ ക്ഷണിച്ചു, കണ്ടു, ഒരുമിച്ച് ഫുഡ് കഴിച്ചു,ഹാപ്പിയായിരുന്നു', റോബിൻ പറഞ്ഞു.












Click it and Unblock the Notifications