ഇന്റർനാഷണല്‍ നിയമാവലി അനുസരിച്ചല്ല റോബിന്‍ പുറത്തുപോയതെന്ന് ആരാധകന്‍-വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ജാസ്മിന്‍ പുറത്ത് പോയതിന് പിന്നാലെ റോബിനും പുറത്താക്കപ്പെട്ടിരിക്കുകയാണ്. ടാസ്കിനിടയില്‍ സഹമത്സരാർത്ഥി റിയാസിനെ കായികപരമായി നേരിടുക വഴി ബിഗ് ബോസ് നിയമം തെറ്റിച്ചുവെന്ന് കാട്ടിയാണ് താരത്തെ പുറത്താക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് പ്രേക്ഷകർക്കിടയില്‍ ഉയർന്ന് വന്നിരിക്കുന്നത്. റോബിന്‍ പുറത്താക്കപ്പെടേണ്ടത് തന്നെയാണെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ അദ്ദേഹം നിയമം തെറ്റിച്ചില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.
'മമ്മൂട്ടിയുടെ നായിക തന്നെയോ ഇത്': വൈറലായി നേഹയുടെ ഗ്ലാമറസ് ചിത്രങ്ങള്‍
ബിഗ് ബോസ് ഇൻ്റർനാഷണൽ നിയമാവലി അനുസരിച്ചല്ല റോബിൻ രാധാകൃഷ്ണൻ പുറത്തായതെന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം ജാസ്മിന്‍ പുറത്ത് പോയത് റോബിനുമായി ബന്ധപ്പെട്ട സംഭവത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ഈ കുറിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ലോകത്തിൽ മുഴുവൻ ബിഗ് ബോസിനു ഒരേ നിയമാവലിയാണ്. ഏത് രാജ്യത്തായാലും ഏത് ഭാഷയിൽ ആയാലും ഒരേ നിയമമാണ് ബിഗ് ബോസ് എന്ന ഷോയ്ക്ക് ഉള്ളത് . എന്നാൽ മലയാളം ബിഗ് ബോസ് അങ്ങനെ അല്ല അവർ ചിലർക്ക് വേണ്ടി പ്രത്യേകമായി നിയമങ്ങളും നിർദ്ദേശങ്ങളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പുറത്തായ റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയോട് ബിഗ് ബോസ് കാണിച്ചത് നീതിയുക്തമല്ലാത്ത ഒരു നടപടിയാണ്. അതിൻ്റെ കാരണങ്ങൾ ഒരോന്നായി വിശദമാക്കാം
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

1- ബിഗ് ബോസ് നിയമാവലിയിൽ കൃത്യമായി പറയുന്ന കാര്യമാണ് ശാരിരികമായി ആക്രമിക്കാൻ പാടില്ല എന്നത് എന്നാൽ റോബിൻ അങ്ങനെ അക്രമിച്ചതായി ആ സംഭവത്തിൻ്റെ നേരിട്ടുള്ള സാക്ഷികൾ ആയ ധന്യ, ലക്ഷ്‌മി പ്രിയ, ബ്ളസ്ലി തുടങ്ങിയ ആരും തന്നെ പറഞ്ഞിട്ടില്ല, എല്ലാവരും പറഞ്ഞത് റിയാസ് പിറകിൽ നിന്നും പിടിച്ചപ്പോൾ തിരിച്ചു തള്ളുകയായിരുന്നു എന്നതാണ്.

2- റോബിൻ അക്രമിച്ചു എന്ന് ആദ്യം പറഞ്ഞ റിയാസ് പിന്നീട് ബിഗ് ബോസിൽ ഉള്ളവരോടും, കൺഫക്ഷൻ റൂമിൽ വെച്ച് ബിഗ് ബോസിനോടും, വീക്കെൻ്റ് എപ്പിസോഡിൽ മോഹൻ ലാലിനോടും നേരിട്ട് പറഞ്ഞിട്ടുണ്ട് റോബിൻ എന്നെ കൈ കൊണ്ട് തള്ളിയപ്പോൾ ആ തള്ളൽ മുഖത്ത് ആയതാണ് എന്ന്. അപ്പോൾ റോബിൻ ഫിസിക്കൽ അസാൽട്ട് ചെയ്തു എന്ന പരാതി ആർക്കും തന്നെ ഷോയിൽ ഇല്ല.

3- റോബിൻ ഈ കാര്യങ്ങൾ എല്ലാം തന്നെ ചെയ്തത് ടാസ്കിൻ്റെ സമയത്താണ്. ടാസ്കിൻ്റെ ഭാഗമായി പരസ്പരം തള്ളുകയും പിടിവലി ഉണ്ടാവുകയും മുറിവ് പറ്റുകയുമൊക്കെ ചെയ്യുന്നത് ഫിസിക്കൽ അസാൽട്ടായി ഇതുവരെ ഒരു ബിഗ് ബോസ് ഷോയിലും കണക്കാക്കിയിട്ടില്ല. കഴിഞ്ഞ ബിഗ് ബോസിൽ ഡോ. രജിത്ത് കുമാറിൻ്റെ കൈ വിരൾ പോലും ടാസ്കിൻ്റെ ഭാഗമായി ഒടിഞ്ഞിരുന്നു. എന്നിട്ടും ആർക്കെതിരേയും നടപടിയോ വാണിങ്ങോ ഉണ്ടായിരുന്നില്ല.
4- ഫിസിക്കൽ അസാൽട്ട് എന്ന് വെച്ചാൽ പരസ്പരം തല്ലുണ്ടാക്കുക മാത്രമല്ല ഒരു വ്യക്തിക്ക് അപകടമുണ്ടാവണമെന്ന ഉദ്ദേശത്താൽ എന്ത് ചെയ്താലും അതും അതിൽ ഉൾപ്പെടും. ചെറിയ ക്ളോസ്ഡ് റൂമിൽ അടച്ചിരിക്കുന്ന വ്യക്തിയെ അപായപ്പെടുത്തണമെന്ന തരത്തിൽ ഒരു ആഫ് ബോട്ടിൽ റൂം ഫ്രഷ്_നറും അത്യന്തം അപകടകരമായ കീടനാശിനിയായ "ഹിറ്റ്" അടിക്കുകയും ചെയ്യുകയും അത് സമ്മതിക്കുകയും ചെയ്ത ജാസ്‌മിൻ, റോൺസൺ എന്നിവർക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

5- ജാസ്‌മിൻ ഷോയിൽ നിന്നും പോയത് സ്വന്തം താല്പര്യ പ്രകാരം മാത്രമാണ് അത് ബിഗ്ബോസിൻ്റെ തീരുമാനം ആയിരുന്നില്ല. മാനസീകമായി വളരെയധികം വീക്ക് ആവുകയും അക്രമാസക്തമാവുകയും ചെയ്തതിൻ്റെ ഭാഗമായി ഡോക്ട്ടർമാരുടെ നിർദ്ദേശമനുസരിച്ചാണ് ജാസ്‌മിൻ പോയത് അല്ലാതെ അത് റോബിനുമായി ബന്ധപ്പെട്ട സംഭവവുമായി അല്ല.
ഇത്തരത്തിൽ ബിഗ് ബോസ് ഇൻ്റർനാഷണൽ നിയമാവലി അനുസരിച്ചല്ല റോബിൻ രാധാകൃഷ്ണൻ പുറത്തായത്. ബിഗ്ബോസ് മലയാളത്തിൻ്റെ പ്രത്യേക അഡ്ജസ്റ്റിങ്ങ് നിയമാവലി അനുസരിച്ചാണ്. സാധാരണ ബിഗ് ബോസ് പോലെ അല്ല നിർമ്മാതാക്കളെയും ഡയറക്ട്ടറേയുമൊക്കെ പലർക്കും സ്വാധീനിക്കാൻ കഴിയുന്ന പ്ളാൻഡ് ഷോ മാത്രമാണു ഇത്.

ഈ പോസ്റ്റ് കൊണ്ട് എന്നെ ആരും ആരുടേയും പി ആർ ഫാൻ ആക്കി വരണമെന്നില്ല. ബിഗ്ബോസ് ലൈവ് സ്ഥിരമായി കാണുന്ന അതിൻ്റെ എഡിറ്റഡ് എപ്പിസോഡ് അധികം കാണാത്ത, തമിഴ്, മലയാളം, ഹിന്ദി ഷോകൾ കാണുന്ന ആരേയും വ്യക്തിപരമായി യാതൊരു താല്പര്യവുമില്ലാത്ത, ഇതുവരെ ആർക്കും വോട്ട് ചെയ്യാത്ത, ഈ ഗ്രൂപ്പിൽ ഒറ്റ പോസ്റ്റ് പോലും ഇടാത്ത വ്യക്തിയാണ് ഞാൻ. പക്ഷേ പ്രേക്ഷകൻ എന്ന നിലയിൽ ഇത്തരം തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ പറ്റില്ല












Click it and Unblock the Notifications