ബിഗ് ബോസിനുള്ളില്‍ എനിക്ക് തെളിയിക്കാന്‍ സാധിച്ചത് അതാണ്; വ്യക്തിപരമായി നഷ്ടം ഉണ്ടായി: റോണ്‍സണ്‍ വിന്‍സന്റ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് സിനിമാ-സീരിയില്‍ രംഗത്ത് നിന്നും വന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു റോണ്‍സണ്‍ വിന്‍സെന്റ്. ഒരു മത്സരാർത്ഥി എന്ന നിലയില്‍ താരം രൂപപ്പെടുത്തിയ മത്സര രീതിക്കെതിരെ പ്രേക്ഷകരില്‍ നിന്നും സമ്മിശ്രമായ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ താരത്തിലെ വ്യക്തിക്ക് നൂറില്‍ നൂറ് മാർക്കായിരുന്നു ആരാധകർ നല്‍കിയിരുന്നത്.

ഗ്രാന്‍ഡ് ഫിനാലെ വരെ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഏകദേശം 90 ദിവസത്തോളം താരത്തിന് ഷോയില്‍ നില്‍ക്കാന്‍ സാധിച്ചു. ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെയും കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം തന്റെ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. സമയം മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോണ്‍സണ്‍ വിന്‍സന്റ്.

ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരേയുള്ള സീസണുകളില്‍

ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരേയുള്ള സീസണുകളില്‍ ഏറ്റവും മികച്ച സീസണ്‍ നാലാം സീസണായിരുന്നുവെന്നാണ് റോണ്‍സണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. വളരെ ശക്തരും തികച്ചും വ്യത്യസ്തമായ 20 മത്സരാര്‍ത്ഥികളായിരുന്നു ഇത്തവണ ബിഗ്‌ബോസില്‍ എത്തിയത്. ഇതിലൂടെ ബിഗ് ബോസ് ഷോയെക്കുറിച്ച് ആളുകള്‍ക്കുണ്ടായിരുന്നു കാഴ്ചപ്പാട് മാറ്റി മറിക്കാന്‍ സാധിച്ചുവെന്നും റോണ്‍സണ്‍ വ്യക്തമാക്കുന്നു.

സാരിയിലെത്തിയാല്‍ പിന്നെ ഒരു പ്രത്യേക ലുക്കാണ്; ഒരു രക്ഷയുമില്ല സാറേ, ശ്രദ്ധേയമായി രമ്യ നമ്പീശന്റെ പുതിയ ചിത്രം

സമൂഹത്തിലേക്ക് ഒരുപാട് നല്ല സന്ദേശങ്ങള്‍ എത്തിക്കാന്‍

സമൂഹത്തിലേക്ക് ഒരുപാട് നല്ല സന്ദേശങ്ങള്‍ എത്തിക്കാന്‍ സീസണ്‍ ഫോറിലെ നിരവധി മത്സരാർത്ഥികള്‍ക്ക് സാധിച്ചു. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ ബിഗ് ബോസ് എനിക്ക് ഒരുപാട് നഷ്ടങ്ങളും സമ്മാനിച്ചിട്ടുണ്ട്. കാരണം എന്റെ ആരോഗ്യം തന്നെയായിരുന്നു എനിക്ക് ഏറെ പ്രധാനപ്പെട്ടത്. വളരെ കഷ്ടപ്പെട്ടിട്ടും ആത്മാര്‍ത്ഥമായി വര്‍ക്ക് ഔട്ട് ചെയ്തിട്ടും ഒക്കെയാണ് ഞാന്‍ എന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ബിഗ് ബോസ് വീട്ടിനുള്ളില ദിനങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു.

92 ദിവസത്തോളം ബിഗ് ബോസ് വീടിനുള്ളില്‍ നില്‍ക്കാന്‍

92 ദിവസത്തോളം ബിഗ് ബോസ് വീടിനുള്ളില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഞാനോ എന്റെ കുടുംബാംഗങ്ങളോ വിചാരിച്ചിരുന്നില്ല. തല്ലും വഴക്കുമൊക്കെയായി ഒരോ ദിവസവും കണ്ടന്റ് നല്‍കല്‍ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള എല്ലാവരോടുമായി നല്ലൊരു ബന്ധം പുലർത്തിക്കൊണ്ട് ബിഗ് ബോസില്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ഞാന്‍ തെളിയിച്ചെന്നും താരം വ്യക്തമാക്കുന്നു.

ബിഗ് ബോസ് എന്നെ സംബന്ധിച്ച് ഒരു സ്കൂളാണെന്ന് ഞാന്‍

ബിഗ് ബോസ് എന്നെ സംബന്ധിച്ച് ഒരു സ്കൂളാണെന്ന് ഞാന്‍ തന്നെ ലാലേട്ടനോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ക്ഷമ പഠിക്കാന്‍ വേണ്ടിയായിരുന്നു വീട്ടുകാർ എന്നെ ഷോയിലേക്ക് വിട്ടത്. പിന്നീട് ശരിക്കും അതില്‍ ഞെട്ടിപ്പോയത് വീട്ടുകാർ തന്നെയാണ്. കാരണം എന്നോട് പറഞ്ഞത് രണ്ടാഴ്ചയെങ്കിലും അവിടെ നിന്നിട്ട് വരാനായിരുന്നു. അത്രയും ദിവസം പൂര്‍ത്തിയാക്കിയാല്‍ എനിക്കൊരു സമ്മാനം തരുമെന്നും അവർ വാഗ്ദാനം ചെയ്തിരുന്നു.

രണ്ടാഴ്ച കഴിഞ്ഞുള്ള ഒരോ എലിമിനേഷനിലും

രണ്ടാഴ്ച കഴിഞ്ഞുള്ള ഒരോ എലിമിനേഷനിലും ഞാന്‍ പുറത്താവുമെന്ന് അവർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 92 ദിവസങ്ങള്‍ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെത്താന്‍ എനിക്ക് സാധിച്ചു. അപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയൊരു സമ്മാനമായിരുന്നു എനിക്കായി അവിടെ കാത്തിരുന്നത്.

എല്ലാവരും അകത്തുള്ളവരുമായി മത്സരിച്ചപ്പോള്‍ ഞാന്‍ മത്സരിച്ചത്

എല്ലാവരും അകത്തുള്ളവരുമായി മത്സരിച്ചപ്പോള്‍ ഞാന്‍ മത്സരിച്ചത് പുറത്തുള്ളവരുമായാണ്. ബിഗ് ബോസ് ഹൌസിനുള്ളില്‍ പരമാവധി എല്ലാവരോടുമായി സന്തോഷത്തോടേയും സൌഹൃദത്തിലൂടെയും മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. അതിലൂടെ എന്നെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ ആസ്വദിക്കാനും മറ്റുള്ളവരെക്കൂടി അതിന്റെ ഭാഗമാക്കാനും സാധിച്ചെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ റോണ്‍സണ്‍ വിന്‍സന്റ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+