Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ പരിപാടിയില്‍ നിന്നും കരഞ്ഞു കൊണ്ടാണ് ഇറങ്ങിപ്പോന്നത്: ദുരനുഭവം തുറന്ന് പറഞ്ഞ് ശാലിനി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു ശാലിനി വി നായർ. അവതാരകയും മോഡലും ഒക്കെയായ ശാലിനി ഒരു തനി നാട്ടിന്‍പുറത്തുകാരികൂടിയാണ്. ബിഗ് ബോസില്‍ മികച്ച രീതിയിലുള്ള മത്സരം കാഴ്ചവെച്ചിരുന്നെങ്കിലും അധികം മുന്നേറാന്‍ സാധിച്ചിരുന്നില്ല. എങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും ഏറെ ഇഷ്ടമുള്ള ഒരു താരം കൂടിയാണ് ശാലിനി.

Recommended Video

cmsvideo
    Array

    ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള തന്റെ വിശേഷങ്ങള്‍ ഫില്‍മിബീറ്റ് മലയാളത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ശാലിനി. തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങളെക്കുറിച്ചെല്ലാം താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

    ബിഗ് ബോസ് ഷോ കഴിഞ്ഞതിന് ശേഷം നല്ല രീതിയില്‍

    ബിഗ് ബോസ് ഷോ കഴിഞ്ഞതിന് ശേഷം നല്ല രീതിയില്‍ അവസരങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ ചില ഇഴച്ചിലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പം സീസണ്‍ ആരംഭിച്ചതോടെ നിരവധി പരിപാടികളാണ് വരുന്നത്. അഭിമാനത്തിന്റെ കൂടെ ഒരു നിമിഷമാണ് ഇത്. നേരത്തെ പല വേദികളില്‍ നിന്നും മാറ്റി നിർത്തപ്പെട്ട ഒരു അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. മനപ്പൂർവ്വമായിരിക്കില്ലെങ്കിലും നമ്മളെ സംബന്ധിച്ച് വിഷമം ആയിരിക്കുമെന്നും ശാലിനി നായർ പറയുന്നു.

    ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍

     മമ്മൂട്ടിയുടെ ഒരു പടത്തിന്റെ പരിപാടിക്ക് പോയിട്ട്

    ആങ്കറിങ് ചെയ്യാന്‍ നമുക്ക് പകരം കുറച്ച് സെലിബ്രിറ്റിയായ ആളെയായിരിക്കും അവർ പരിഗണിക്കുക. അങ്ങനെ അവസരം നഷ്ടപ്പെട്ടുപോയ സാഹചര്യം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ എടുത്ത് പറയാന്‍ കഴിയുന്ന ഒരു പരിപാടിയുണ്ട്. മമ്മൂട്ടിയുടെ ഒരു പടത്തിന്റെ പരിപാടിക്ക് പോയിട്ട് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. നിറകണ്ണുകളോടെയാണ് അവിടുന്ന് ഇറങ്ങി വന്നത്. ആ സാഹചര്യമൊക്കെ മാറികിട്ടി. ഇപ്പോള്‍ എല്ലായിടത്തും ഒരു അംഗീകാരം കിട്ടുന്നുണ്ട്.

    വീട്ടുകാരും കൂട്ടുകാരും എല്ലാം വളരെ സന്തോഷത്തിലാണ്

    വീട്ടുകാരും കൂട്ടുകാരും എല്ലാം വളരെ സന്തോഷത്തിലാണ്. പത്താംക്ലാസും പ്ലസ്ടുവൊന്നും കഴിഞ്ഞ് ആരുമായും അത്ര ബന്ധം ഉണ്ടായിരുന്നില്ല. എല്ലാവരുമായി വീണ്ടും അടുക്കാന്‍ സാധിച്ചു. അവർക്കെല്ലാം സന്തോഷമാണ്. എല്ലാവരും വിളിച്ച് അഭിനന്ദിച്ചു. നാട്ടുകാരും അങ്ങനെ തന്നെ. തീർച്ചയായും ഏഷ്യാനെറ്റിലെ ബിഗ് ബോസ് മുഖേനയാണ് ഇന്നത്തെ ഈ സ്ഥാനം ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് തന്നെയാണ് എന്നെ മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്തിയതെന്നും ശാലിനി വ്യക്തമാക്കുന്നു.

    ദില്‍ഷയുടേയും റോബിന്റെയും കാര്യത്തില്‍

    ദില്‍ഷയുടേയും റോബിന്റെയും കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല. അത് അവരുടെ കാര്യമാണ്. അക്കാര്യം അവർ തന്നെ സംസാരിക്കട്ടെ. ഷോ ഒക്കെ കഴിഞ്ഞില്ലേ. അവരുടെ വ്യക്തിപരമായ ജീവിതം അവർ അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോവട്ടെ. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഒന്നും തന്നെ പറയാനില്ലെന്നും ഫില്‍മിബീറ്റ് മലയാളത്തോടായി താരം പറഞ്ഞു.

    റിയാസ് സലീമുമായി നല്ല തരത്തിലുള്ള ബന്ധമാണ്.

    റിയാസ് സലീമുമായി നല്ല തരത്തിലുള്ള ബന്ധമാണ്. രണ്ടാഴ്ച മുന്‍പ് റിയാസിനെ കണ്ടിരുന്നു. കുറേ നേരം സംസാരിച്ചു. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് കൂടാറുണ്ട്. റോണ്‍സണും റിയാസും ജാസ്മിനും ഡെയ്സിയും ദില്‍ഷയുമൊക്കെ ഒരുമിച്ച് വയനാട് പോയിരുന്നു. തിരിച്ച് വരുന്ന വഴിക്ക് ബാംഗ്ലൂർക്കും വിളിച്ചിരുന്നു. ഒരു പരിപാടിയുള്ളത് കൊണ്ട് എനിക്ക് പോവാന്‍ സാധിച്ചില്ല.

    ബിഗ് ബോസ് ഹൌസ് ഒരുപാട് മിസ് ചെയ്യുന്നുണ്ട്

    ബിഗ് ബോസ് ഹൌസ് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. രാവിലെത്തെ വെയ്ക്ക് അപ്പ് ഡാന്‍സൊക്കെ അടിപൊളിയായിരുന്നു. എല്ലാവരും കൂടെ ഉണ്ടെങ്കില്‍ അടിപൊളിയാണ്. സ്നേഹം തിരിച്ച് കാണിക്കുന്ന എല്ലാവരും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം നിരവധി അവസരങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. സിനിമയുടെ കാര്യം ആയതുകൊണ്ട് ഷൂട്ടും കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ മാത്രമേ സാധിക്കുകയുള്ളു. ദൈവാനുഗ്രഹം പോലെ നടക്കട്ടേയല്ലേ.

    ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഫ്ലവേഴ്സ് ടിവിയില്‍

    ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഫ്ലവേഴ്സ് ടിവിയില്‍ ഒരു കോടിയെന്ന ഷോ ചെയ്തിരുന്നു. ആ പ്രോഗ്രാമിന് നല്ല രീതിയില്‍ റീച്ച് കിട്ടുകയുണ്ടായി. ബിഗ് ബോസ് ഷോയില്‍ നിന്നുകൊണ്ട് എനിക്ക് ആളുകളിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്ന ചില കാര്യങ്ങള്‍ ഒരു കോടിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഫ്ലവേഴ്സിന്റെ തന്നെ മറ്റൊരു തന്നെ ഷോയും ഉടന്‍ തന്നെ വരുന്നുണ്ടെന്നും ശാലിനി കൂട്ടിച്ചേർക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+