'റോബിനെ കല്യാണം കഴിക്കാന്‍ വേണ്ടിയാണോ ദില്‍ഷയെ ജയിപ്പിച്ചത്': കലക്കന്‍ മറുപടിയുമായി ഷിംനയും അഷിഖയും
ബിഗ് ബോസ് ഷോയില്‍ നിന്ന് വിന്നറായിട്ടാണ് പുറത്തിറങ്ങിയതെങ്കിലും ദില്‍ഷ നേരിടേണ്ടി വന്നത് വളരെ വലിയ ബുദ്ധിമുട്ടുകളും വിഷമങ്ങളും ആയിരുന്നുവെന്ന് ദില്‍ഷയുടെ സഹോദരിമാർ. ധാരാളം സ്വപ്നങ്ങളുമായിട്ടായിരുന്നു അവള്‍ ഷോയിലേക്ക് പോയത്, എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ അവള്‍ക്ക് നേരെയുണ്ടായ ഒരോരോ കാര്യങ്ങളും എടുത്ത് നോക്കിയാല്‍ അറിയാം ആ കുട്ടി ഒന്നരമാസം എത്രത്തോളം വിഷമിച്ചാണ് നടക്കുന്നതെന്ന്.
എന്നിട്ടും അവള്‍ ഇതൊന്നും പുറത്ത് അറിയിക്കാതിരിക്കുന്നത്, അവള്‍ വിശമിക്കുന്നത് കണ്ട് അച്ഛനും അമ്മയും പ്രയാസത്തിലാവരുത് എന്ന് കരുതിയാണെന്നും സഹോദരിമാരായ ഷിംനയും അഷിഖയും വ്യക്തമാക്കുന്നു.

എന്നാല്‍ ഇപ്പോള്‍ അച്ഛനും അമ്മയുടെ വളരെ വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എന്റെ മക്കളെ കുറിച്ചാണോ ഇങ്ങനെ പറയുന്നതെന്ന വിഷമമാണ് അച്ഛന് ഉള്ളത്. അത് കണ്ടിരിക്കാന്‍ ഞങ്ങള്‍ക്ക് വയ്യാത്തത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോട് കൂടി എല്ലാം ഇവിടെ അവസാനിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും സഹോദരിമാർ അഭിപ്രായപ്പെടുന്നു.

റോബിന് രാധാകൃഷ്ണന്‍ ആരാധകർ പറയുന്നത് അവരാണ് ദില്‍ഷയെ വിജയിപ്പിച്ചതെന്നാണ്. എന്നാല്‍ സത്യത്തില്‍ ദില്‍ഷയെ വിജയിപ്പിക്കലായിരുന്നു അവരുടെ ആവശ്യം. 'നിന്നെ ഞങ്ങള്‍ വിജയിപ്പിച്ചത് ഡോക്ടറെ കല്യാണം കഴിക്കാന്‍ വേണ്ടിയാണ്, നീ കല്യാം ണം കഴിച്ചില്ലെങ്കില്‍ നിന്നെ വെച്ചേക്കില്ലെടീ ഡാഷ് മോളെ, ........... (പച്ചത്തെറി) രണ്ടെണ്ണത്തിനെ ഒക്കത്ത് വെച്ചിട്ടല്ലേ നീ ഇത്രയും ഉണ്ടാക്കിയത്'- എന്നൊക്കെയായിരുന്നു റോബിന്‍ ആരാധകരുടെ കമന്റുകള്‍

ഈ രണ്ടെണ്ണം അവളുടെ പിറകെ നടന്ന് എന്നെ ഇഷ്ടപ്പെടൂ എന്ന് പറയുകയായിരുന്നു. അപ്പോഴൊക്കെ അവള്‍ നോ എന്നല്ലേ പറഞ്ഞത്. അപ്പോള്‍ അവള്‍ എങ്ങനെ തേപ്പുകാരിയാവും. ഇപ്പോള്‍ പ്രപ്പോസ് ചെയ്ത് നടന്ന രണ്ടാളും മാന്യന്‍മാരും നോ പറഞ്ഞ് റിജക്ട് ചെയ്തപ്പോള്‍ തേപ്പുകാരിയും. എന്താണ് ഇവിടെ നടക്കുന്നത്. ഒരു പെണ്ണ് മാത്രമാണോ കുറ്റക്കാരിയാവുന്നതെന്നും സഹോദരിമാർ ചോദിക്കുന്നു.

ഇതുപോലെ മറ്റൊരു സീസണില്‍ ഒരു പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടൂ എന്ന് പറഞ്ഞപ്പോള്‍ ആ ചെറുക്കന് ഒരു കുഴപ്പവും ഇല്ല. എല്ലാ വിധ പിന്തുണയും ലഭിച്ചു. സൈബർ അറ്റാക്ക് തീർത്തും പെണ്‍കുട്ടിക്ക് നേരെയായിരുന്നു. സെയിം കാര്യങ്ങള്‍ വരുമ്പോള്‍ പെണ്‍കുട്ടിക്കള്‍ക്ക് മാത്രമാണ് വിമർശനം നേരിടേണ്ടി വരുന്നത്. സ്ത്രീവാദം ഉയർത്തി കളിക്കുന്നുവെന്ന് നിങ്ങള്‍ ആരോപിക്കുമായിരിക്കാും. പക്ഷെ ഞങ്ങള്‍ സത്യം മാത്രമാണ് പറയുന്നത്.

ദില്‍ഷയ്ക്ക് വോട്ട് വോട്ട് ചെയ്തവരില്‍ ജനുവിനായ ആരേയും ഞങ്ങള്‍ തള്ളിപ്പറയില്ല. പക്ഷെ റോബിന്‍ ഫാന്‍സിനോട് പറയാനുള്ളത്, നിങ്ങള്‍ ദില്‍ഷയ്ക്ക് വേണ്ടിയല്ല, റോബിന് വേണ്ടി തന്നെയാണ് ദില്‍ഷയ്ക്ക് വോട്ട് ചെയ്തത്. അത് എല്ലാവർക്കും മനസ്സിലാവുന്ന കാര്യമാണ്. ആ വീഡിയോ ഇട്ടതിന് ശേഷം ഇനി ദില്‍ഷ ജയിച്ചില്ലെങ്കില്‍ ഡോക്ടറിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമല്ലോയെന്നും ഞാനും ചോദിച്ചിരുന്നുവെന്നും അഷിഖ പറയുന്നു.

15 പേർ അവർക്ക് വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം ഇരുന്നിരുന്നു. രാവിലെ തുടങ്ങി വൈകുന്നേരം ആയിട്ടും വോട്ട് ചെയ്യാനുള്ള നമ്പർ ബാക്കി കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ദില്‍ഷയ്ക്ക് ഓസിയായി ബിഗ് ബോസ് കപ്പ് കിട്ടി എന്നൊന്നും റോബിന്‍ ആരാധകർ പറഞ്ഞ് നടക്കേണ്ട കാര്യമില്ല. അവള്‍ വിജയിക്കുക എന്നുള്ളത് നിങ്ങളുടെ കൂടെ ആവശ്യമായിരുന്നുവെന്നും ഇരുവരും കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications