Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷയോട് ഇപ്പോഴും പ്രണയമുണ്ടോ? ആത്മാര്‍ത്ഥമായിരുന്നോ; ബ്ലസ്ലീ തുറന്ന് പറയുന്നു

കൊച്ചി:ബിഗ് ബോസ് ഷോയില്‍വെച്ച് മത്സരാർത്ഥികള്‍ തമ്മില്‍ പ്രണയമുണ്ടാവുന്നത് അസാധാരണ സംഭവമല്ലെന്ന് വിവിധ ഭാഷകളില്‍ വന്ന ബിഗ് ബോസ് നമുക്ക് ഇതിനോടകം കാണിച്ച് തന്നു. മത്സരാർത്ഥികള്‍ തമ്മില്‍ ഷോയില്‍ വെച്ച് പരിചയപ്പെടുകയും അത് പ്രണയമായി വളർന്ന് വിവാഹ ജീവിതത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ടായി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാർത്ഥികളായ പേർളീ മാണിയും ശ്രീനിഷും. നാലാം സീസണിലും പ്രണയം ഉണ്ടായിരുന്നെങ്കിലും അത് കൂടുതല്‍ സങ്കീർണ്ണമായിരുന്നു. ദില്‍ഷയെന്ന മത്സരാർത്ഥിയോട് പ്രണയാഭ്യർത്ഥനയുമായി രംഗത്ത് എത്തിയത് റോബിനും ബ്ലെസ്ലിയുമായിരുന്നു. ബെസ്ലീയുടെ പ്രണയാഭ്യർത്ഥന ഷോയില്‍ നിന്ന് തന്നെ നിരസിച്ച ദില്‍ഷ അദ്ദേഹവുമായി വളരെ നല്ല സുഹൃത്ത് ബന്ധത്തിലൂടെയായിരുന്നു മുന്നോട്ട് പോയത്. ഇപ്പോഴിതാ ഈ ബന്ധത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബ്ലെസ്ലീ.

1

ദില്‍ഷയോട് പ്രണയമാണെന്ന് എല്ലാവരുടേയും മുന്നില്‍ വെച്ച് തന്നെയാണ് പറഞ്ഞത്. അത് ശരിക്കുമുളള പ്രണയമാണോ, അതോ മത്സരത്തിന്റെ ഭാഗമായിട്ടാണോ എന്നുള്ളത് ഒരു നിഗൂഢതയായി തന്നെ നില്‍ക്കട്ടെയെന്നാണ് മാറ്റിനി ലൈവിന്റെ കട്ടന്‍ വിത്ത് ഇമ്മട്ടിയെന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ട് ബ്ലെസ്ലീ പറയുന്നത്. ദില്‍ഷയോട് ശരിക്കും പ്രണയമാണോയെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

2

ദില്‍ഷയോടൊപ്പം ഞാന്‍ നടന്ന വീഡിയോ ഓക്കെ മാനിപ്പുലേറ്റ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. ആ സംഭവങ്ങളുടെ മുന്‍പായി നടന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. പുറത്ത് എന്താണ് നടക്കുന്നതെന്ന് ഉള്ളില്‍ എനിക്ക് അറിയില്ല. ഇനിയിപ്പോള്‍ ഞാന്‍ കാരണം എന്തെങ്കിലും സംഭവിച്ചോ, അല്ലെങ്കില്‍ ഞാന്‍ കാരണം തെറ്റായ എന്തെങ്കിലും കാര്യങ്ങള്‍ പുറത്ത് പോയോ എന്നൊരു ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് ആ ദിവസങ്ങളില്‍ സങ്കടപ്പെട്ടത്.

3


എന്നെ അനുകരച്ച് ആളുകള്‍ തെറ്റായ ഒരു കാര്യം ചെയ്യരുതെന്ന് അവിടെ നില്‍ക്കുന്ന ഓരോ ദിവസവും എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഞാനെന്തോ ആയിക്കോട്ടെ, പക്ഷെ ആ 100 ദിവസം ആള്‍ക്കാർ എന്നെ നോക്കുവാണ്. എന്നാല്‍ ഇത്തരം ചില കാര്യങ്ങള്‍ നടന്നപ്പോള്‍ എനിക്ക് ആകെ വിഷമമായി. എന്റെ കയ്യില്‍ നിന്ന് തന്നെ ഇത്തരം ഒരു സന്ദേശം പോയല്ലോ എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ അങ്ങനെ ചെയ്തു എന്നല്ല, അവർക്ക് അങ്ങനെ ചിന്തിക്കേണ്ടി വന്നല്ലോയെന്നാണ്.

4

തെറ്റായ ഒരു ഉദ്ദേശത്തോട് കൂടി കയ്യില്‍ പോലും തൊട്ടിട്ടില്ല. ഞാന്‍ മാത്രമല്ല, ആ കുട്ടിയും അങ്ങനെ ചിന്തിച്ചിട്ടില്ല. പുറത്ത് വന്ന പല വീഡിയോസും സ്പീഡും കൂട്ടിയും കുറച്ചുമൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളത്. ആരാണോ ചെയ്തതെന്ന് എനിക്ക് അറിയില്ല. അത്തരം എന്തെങ്കിലും ചിന്ത വെച്ചിട്ടല്ല കൈ കൊടുക്കുന്നതൊക്കെ. ഞങ്ങള്‍ രണ്ട് പേരും നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷെ ആള്‍ക്കാർ തെറ്റായ രീതിയില്‍ എടുത്തോണ്ടാണ് സങ്കടം വന്നതെന്നും ബ്ലെസ്ലീ പറയുന്നു.

5

ചിലർക്കൊക്കെ ഈ വീഡിയോയുടെ യാഥാർത്ഥ്യം അറിയില്ല. എല്ലാം വീഡിയോയും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഒരു വീഡിയോ കണ്ടിരുന്നു. എന്നാല്‍ അതൊന്നും അങ്ങനെ തന്നെ സംഭവമേയല്ല. ദില്‍ഷ എന്നെ ഇപ്പോഴും ഒരു സഹോദരനായിട്ട് തന്നെയാണ് കാണുന്നത്. റോബിനുമായിട്ടും നല്ല ബന്ധമായിരുന്നു. റോബിന്‍ എനിക്ക് മെസേജ് അയച്ചിരുന്നു. പക്ഷെ ഞാനത് കണ്ടിരുന്നില്ല. ഇറങ്ങിയപ്പോള്‍ തിരക്കിലായിരുന്നു.

6

അതേസമയം, റോബിനെ വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ദില്‍ഷയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. കല്യാണം കഴിക്കുന്ന സമയത്ത് ഏതെങ്കിലും രീതിയില്‍ റോബിനെ പരിഗണിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തിന് അത് കല്യാണം കഴിക്കുമ്പോഴല്ലേ എന്നായിരുന്നു ദില്‍ഷയുടെ മറുപടി.

7

'കല്യാണം കഴിക്കാന്‍ ഒരാളെ ഇഷ്ടമാണെന്ന് പറയുന്നതില്‍ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.ഞാന്‍ ഇപ്പോള്‍ എന്റെ കരിയറിലാണ് കോണ്‍സണ്‍ട്രേറ്റ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് പെട്ടെന്നൊരാളെ കല്യാണം കഴിക്കുക എന്നത് സാധിക്കില്ല'- എന്നും ബിഗ് ബോസ് വിജയി ആയ ദില്‍ഷ വ്യക്തമാക്കി.

ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+