പഞ്ചസാരയ്ക്ക് വേണ്ടി ബിഗ് ബോസ് വീട്ടിൽ അടി; 'എല്ലാം എന്റെ തെറ്റ്'; ക്ഷമ ചോദിച്ച് ധന്യ
കൊച്ചി: തർക്കവും തല്ലുമെല്ലാം ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ പ്രത്യേകതകളാണ്. ഇക്കഴിഞ്ഞ ദിവസം പഞ്ചസാരയെ ചൊല്ലിയായിരുന്നു ബിഗ് ബോസ് കുടുംബത്തിലെ തർക്കം. ഏറെ കൗതുകം നിറഞ്ഞ വേറിട്ട എപ്പിസോഡാണ് ഇന്നലെ ബിഗ് ബോസ് പ്രേക്ഷകർ കണ്ടത്.
പഞ്ചസാരയ്ക്ക് വേണ്ടിയുളള പെണ്ണുങ്ങളുടെ തർക്കം ബിഗ് ബോസ് പ്രേമികളിൽ ആകാംഷ വർധിപ്പിച്ചു. മത്സരാർത്ഥിയായ സുചിത്രയാണ് പഞ്ചസാര ദോശ ചോദിച്ചത്. എന്നാൽ, തരാൻ കഴിയില്ല എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ഈ മറുപടി വലിയ തർക്കത്തിലേക്ക് വഴിവച്ചു.
തർക്ക വിഷയത്തിൽ ബിഗ് ബോസ് വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് ചർച്ച നടത്തി. ബിഗ് ബോസ് സീസണിലെ ഈ ആഴ്ചത്തെ കിച്ചൻ ടീം ലക്ഷ്മിപ്രിയയും ധന്യയും ആണ്. സുചിത്രയുടെ പഞ്ചസാര വിഷയം തർക്കം ആയപ്പോൾ വിശദീകരണം നടത്താൻ കിച്ചൺ ടീം അംഗങ്ങൾ ചർച്ച ചെയ്തു.

പഞ്ചസാര കഴിഞ്ഞു പോകും എന്ന കാരണത്താൽ കുറച്ചെടുത്ത് കിച്ചൻ ടീം അംഗമായ ധന്യ മാറ്റിവെച്ചു. ഈ നേരത്താണ് സുചിത്രയുടെ എൻട്രി. കിച്ചണിൽ എത്തിയ മത്സരാർത്ഥി ലക്ഷ്മിപ്രിയയോട് പഞ്ചസാര ദോശ ചോദിച്ചു. എന്നാൽ, പഞ്ചസാര ദോശ തരാൻ സാധിക്കില്ല എന്നാണ് ലക്ഷ്മിപ്രിയ മറുപടി നൽകിയത്. ഇവിടുള്ള എല്ലാവർക്കും ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് ബിഗ് ബോസിലെ ഭക്ഷണ സാധനങ്ങൾ.

ഇത് ഇവർക്ക് വീട്ടിൽ കൊണ്ടുപോകാൻ ഉള്ളത് അല്ലല്ലോ എന്നാണ് സുചിത്ര ദേഷ്യ ഭാവത്തിൽ ചോദിച്ചു. സംഭവം തർക്കം ആയി മാറിയപ്പോൾ ബിഗ് ബോസ് കുടുംബത്തിലെ എല്ലാവരും കൂടിയിരുന്ന് ചർച്ച നടത്തേണ്ടി വന്നു.
ഇതിൽമത്സരാർത്ഥിയായ ധന്യ വ്യക്തമാക്കിയത് ഇങ്ങനെ : -
കഴിഞ്ഞ ശനിയാഴ്ച ആയപ്പോഴേക്കും കിച്ചണിൽ പഞ്ചസാര തീർന്നിരുന്നു. അന്ന് പഞ്ചസാര ഇല്ലാതെ ചായ വേണ്ട എന്നാണ് ചിലർ പറഞ്ഞത്. ചായ കുടിക്കാതിരിക്കാനുള്ള അവസ്ഥയിലേക്ക് പോകാതിരിക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത് കുറച്ചു പഞ്ചസാര എടുത്ത് മാറ്റിവയ്ക്കാൻ.

കുറച്ചു പഞ്ചസാര മാത്രമേ കിച്ചണിൽ ഉള്ളൂ എന്ന് കാണുമ്പോൾ അതനുസരിച്ച് എല്ലാവരും ഉപയോഗിക്കും. ഞാൻ മാറ്റിവെച്ച പഞ്ചസാര കുറവ് വരുമ്പോൾ ഉപയോഗിക്കാം എന്നാണ് കരുതിയത്. അത് എന്റെ തീരുമാനമായിരുന്നു. എന്നാൽ, കാരമെല്‍ ദോശ ഇനിയുണ്ടാക്കേണ്ട എന്നത് ലക്ഷ്മിപ്രിയയുടെ അഭിപ്രായമായിരുന്നു. അതിനാലാണ് കിച്ചണിൽ പഞ്ചസാര ഇല്ലെന്ന് കള്ളം പറഞ്ഞത്. ഇനി ഇത്തരത്തിൽ സാധനങ്ങൾ മാറ്റി വയ്ക്കില്ല. മാറ്റി വെച്ചത് എന്റെ തെറ്റാണെന്നും അതിൽ ക്ഷമ ചോദിക്കുന്നു എന്നും ധന്യ വ്യക്തമാക്കി.
ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ

അതേസമയം, ധന്യയ്ക്ക് പിന്തുണയുമായി ഡോ. റോബിൻ രംഗത്ത് വന്നു. ഈ സംഭവത്തിൽ ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു റോബിന്റെ പ്രതികരണം. കിച്ചണിൽ നിന്നും പഞ്ചസാര മാറ്റി വെച്ചതിൽ ധന്യയുടെ ഭാഗത്ത് താൻ തെറ്റൊന്നും കാണുന്നില്ല. ബിഗ് ബോസ് വീട്ടിലെ എല്ലാവർക്കും വേണ്ടിയാണ് ധന്യ പഞ്ചസാര മാറ്റി വെച്ചതെന്ന് റോബിൻ പറഞ്ഞു. അതേസമയം ജാസ്‍മിനും ധന്യയ്ക്ക് പിന്തുണ നൽകി.

അതേസമയം, ഇക്കാര്യത്തില്‍ സുചിത്രയുടെ അഭിപ്രായം ജാസ്‍മിൻ ആരാഞ്ഞു. താൻ ആദ്യം ദോശ ചോദിച്ചപ്പോള്‍ ലക്ഷ്‍മി പ്രിയ തന്നില്ല. തുടർന്ന് ലക്ഷ്മി പ്രിയ കൊണ്ടുവന്നപ്പോള്‍ താൻ അത് കഴിച്ചില്ല എന്നും വ്യക്തമാക്കി. ഈ വിഷയം ഞാൻ ക്യാപ്റ്റനായ അഖിലിനോടും പറഞ്ഞിരുന്നതാണ്. തനിക്ക് വേണ്ടാന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ദോശ ചോദിച്ചു.
Recommended Video

എന്നാല്‍, ലക്ഷ്‍മി പ്രിയയുടെ പ്രതികരണം ഞെട്ടിച്ചു. ആരും തിന്നണ്ട എന്ന് പറഞ്ഞ് ദോശ പിന്നി കളയുകയായിരുന്നു ലക്ഷ്‍മി പ്രിയ ചെയ്തതെന്ന് സുചിത്ര വെളിപ്പെടുത്തി. ഭക്ഷണത്തെ ദൈവത്തെ പോലെ കരുതണം എന്നാണ് ലക്ഷ്‍മി പ്രിയ പറഞ്ഞത്. ഏങ്ങനെയുളള ഒരാള്‍ അങ്ങനെ ചെയ്‍തത് ശരിയായില്ല എന്ന് ജാസ്‍മിൻ കൂട്ടിച്ചേർത്തു. എന്നാൽ, സുചിത്രയോട് ദോശ തരില്ല എന്ന് പറഞ്ഞതില്‍ താൻ ക്ഷമ ചോദിക്കുന്നതായി ലക്ഷ്‍മി പ്രിയ പിന്നാലെ അറിയിച്ചു.












Click it and Unblock the Notifications