'ബെസ്സ്ലീ.. അവന്‍ വേറെ ലെവലാണ്: മനസ്സ് നോവിച്ചത് അവനെ ഞങ്ങൾക്കിടയിൽ ഒന്നുകൂടി ശക്തനാക്കുന്നു'
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ കുറേ ദിവസങ്ങളില്‍ പ്രധാനമായും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത് ബെസ്സ്ലീയെന്ന മത്സരാർത്ഥിയെ കേന്ദ്രീകരിച്ചാണ്. താരത്തിന് അനുകൂലമായാലും പ്രതികൂലമായാലും നിരവധി ചർച്ചകളാണ് ബ്ലെസ്സ്ലീയെക്കുറിച്ച് ഉയർന്ന് വരുന്നത്. അതോടൊപ്പം തന്നെ ഏ റ്റവും കൂടുതല്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന രണ്ടോ മൂന്നോ താരങ്ങളില്‍ ഒരാളായു ബെസ്സ്ലീ ഇതിനോടകം മാറിക്കഴിഞ്ഞു. റിയാലിറ്റി ഷോയ്ക്ക് പുറത്ത് താരത്തെ പിന്തുണച്ചുകൊണ്ട് വലിയ തോതിലുള്ള ആരാധക നിരയും ഇതിനോടകം രൂപപ്പെട്ട് കഴിഞ്ഞു.
താരത്തിന് ഷോയില്‍ നിന്നും സഹമത്സരാർത്ഥികളില്‍ നിന്നും നേരിടേണ്ടി വന്ന ബോഡി ഷേമിങ് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ വലിയ വിമർശനമാണ് ആരാധകർ നടത്തുന്നത്. ഏത് താരത്തിന്റെ ആരാധകനാണെങ്കിലും ഇത്തരം രീതിക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു. 'ശെരിക്കും പ്രേക്ഷകർ എല്ലാവരും ഒന്നിച്ചു ഇത്തരത്തിൽ ഉള്ള ബോഡി ഷെയ്മിങിന് എതിരെ പ്രതികരിക്കണം'- എന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ മാനസിക വിഷമവും പേറി ഇന്നും ബ്ലെസ്സ്ലീ ആരോടും പരാതി ഇല്ലാതെ എല്ലാവരോടും അവിടെ ഇടപെടുന്നു. ശെരിക്കും പ്രേക്ഷകർ എല്ലാവരും ഒന്നിച്ചു ഇത്തരത്തിൽ ഉള്ള ബോഡി ഷെയ്മിങ്ങിന് എതിരെ പ്രതികരിക്കണം.ഏതു ആർമി ആണെങ്കിലും ബിഗ്‌ബോസ് ഷോയിലൂടെ തെറ്റായ കാര്യങ്ങൾ കാണുന്നവരിലേക്ക് അടിച്ചേല്പിച്ചാൽ അത് പ്രതികരിക്കണം. തലയിൽ ചുരുണ്ട മുടി വളരുന്നത് പ്രശ്നം ആണോ. പണ്ട് അറിവില്ലാത്ത സമയത്ത് ചുരുണ്ട മുടിയുള്ളവരെ നാട്ടിൽ കാപ്പിരി മുടിയൻ എന്നൊക്കെ വിളിച്ചു കളിയാക്കിയിരുന്നു. അറിവില്ലാത്ത സമയത്ത് ചെയ്ത ആ പ്രവൃത്തി ബോഡി ഷെയ്മിങ് ആണെന് തിരിച്ചറിഞ്ഞത് മുതിർന്നതിനു ശേഷം ആണ്.
ഇത് ബിന്ദുപണിക്കരുടെ മകള്‍ കല്യാണി: വമ്പന്‍ ലുക്ക്: ഏറ്റെടുത്ത് ആരാധകർ

താരൻ ഉണ്ടാകുന്നത് പല മെഡിക്കല്‍ സാഹചര്യങ്ങള്‍ ഒക്കെ കൊണ്ടാണ്. ശെരിക്കും ഇന്നും ഇതിനു കൃത്യമായ മരുന്നുകൾ ഇല്ല. ഉണ്ടെങ്കിൽ ആന്‍ഡി ഡാന്‍ഡ്രഫ് ഷാംപൂ ഒക്കെ നാട്ടിൽ ഇത്രയും വിറ്റു പോകില്ലല്ലോ.. ബ്ലെസ്ലി എന്ന യുവാവിന്റെ ആത്മവിശ്വാസം തകർക്കുന്ന ഏറ്റവും തറ രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് ഡെയ്സി അവിടെ ചോദിച്ചത്. ടാസ്ക് കളിക്കാം,, മത്സരിക്കാം പക്ഷെ എല്ലാത്തിനും ഒരു എത്തിക്സ് വേണം.ഷോ കാണുന്നവർക്ക് നല്ല രീതിയിൽ മാറ്റങ്ങൾ വരേണ്ട കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യാം. നന്നായി കളിക്കുന്ന ഒരു ചെക്കനെ ഇത്രയും അധിക്ഷേപിച്ചു സംസാരിക്കുന്നതിനു പകരം അവന്റെ കൂടെ നിന്ന് പരിഹാരം പറയാൻ ആർക്കെങ്കിലും തോന്നിയോ?? ഇല്ല.

നവീൻ മാനസികമായി തകർന്നു എന്ന് തോന്നിയപ്പോൾ, അശ്വിൻ പോയപ്പോ അദ്ദേഹത്തിന് കൂടെ നിന്നു ഗെയ്മിലേക്ക് തിരികെ കൊണ്ട് വരാൻ ശ്രെമിക്കുന്ന ബ്ലെസ്ലിയെ നമ്മൾ കണ്ടതാണ് അതാണ് ക്വാളിറ്റി..അവൻ ഫാഷൻ, മോഡലിംഗ്, ആക്ടിങ് രംഗത്ത് നിൽക്കുന്ന ആളല്ല. സാധാരണക്കാരനായ ജീവിതത്തിൽ ജയിക്കാൻ വേണ്ടി കൃത്യമായ കാഴ്ചപ്പാടോടെ നീങ്ങുന്ന ഒരു യുവാവ് ആണ്. അവനെ വളർത്തണം എന്ന് പറയില്ലാ. പക്ഷെ ഒരു ഗെയിംമിന്റെ പേരിൽ ഇങ്ങനെ തളർത്തരുത്. നിമിഷയോട് ഇന്നു അവൻ പറയുന്നുണ്ട്. ഇത്രയും മുടി വളരുന്നത് ഇപ്പോളാണ് എന്ന്.*

അവിടെയുള്ളവർ പലരും സെലിബ്രിറ്റി ഇമേജ് ഉള്ളവരാണ്. പല കോസ്മെറ്റിങ് ഉപയോഗിക്കുന്നവർ ആണ്. കുളിക്കാതെ, പല്ല് തേക്കാതെ മുഷിഞ്ഞ വസ്ത്രം ധരിച്ചു നടക്കുന്ന ആളൊന്നുമല്ല ബ്ലെസ്സ്ലീ. അങ്ങനെ എങ്കിൽ വൃത്തിയില്ല എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാം.പക്ഷെ പലരും ചർച്ച ചെയ്യുന്നത് കണ്ടാൽ അവൻ വൃത്തിഹീനമായി അവിടെ ജീവിക്കുന്നു എന്നു തോന്നും. ഡെയ്സി എന്ത് കൊണ്ട് ഇത്തരത്തിൽ ഒരു കളി കളിക്കുന്നു എന്നു എല്ലാവർക്കും അറിയാം.. പക്ഷെ വിവരം ഉള്ളവർ ആരും അവിടെ പ്രതികരിച്ചു കാണുന്നില്ല.

അവൻ സാധാരണക്കാരിൽ ഒരാൾ ആണ്, അപ്പോൾ വിയർക്കും മുടി വലിയ ഭംഗി കാണില്ല, തലയിൽ തരാൻ കാണും. പക്ഷെ വിലകൂടിയ കോസ്മെറ്റിക് ഉപയോഗിച്ച് നടക്കുന്ന നിങ്ങളെക്കാൾ കൂടുതൽ മനുഷ്യത്വം ഉള്ളവൻ ആണ് ബ്ലെസ്സ്ലീ. പലരും അത് മനസിലാക്കുന്നില്ല. ഇന്നലെ രാത്രി ഉറങ്ങാതെ അവൻ കരഞ്ഞത് കാണാൻ പ്രേക്ഷകർ ഉണ്ട്.. അവനു മുടി മുറിക്കാൻ ട്രിമ്മർ, anti dandruff medicine ഒക്കെ ചോദിച്ചു അവൻ കരഞ്ഞപ്പോൾ അവന്റെ മനസ്സ് നോവിച്ചത് അവനെ ഞങ്ങൾക്കിടയിൽ ഒന്നുകൂടി ശക്തനാക്കുകയെ ഉള്ളൂ..*
പ്ലാസ്റ്റിക് കവർ കൊണ്ട് മുടി മറച്ചു അവൻ തുടങ്ങിയ ഈ ദിവസം,, നിങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന നിങ്ങളിൽ ഒരാളുടെ മനസ്സ്.. ഞങ്ങൾ പ്രേക്ഷകർ കാണുന്നുണ്ട്. അത് മനസിലാക്കുമ്പോഴേക്കും നിങ്ങൾ ബിഗ്‌ബോസ് വീടിനു പുറത്തു എത്തിയിരിക്കും. എന്നും എപ്പോഴും ബ്ലസിലിയോടൊപ്പം












Click it and Unblock the Notifications