Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങൾക്ക് അറിയാതെ നിങ്ങൾ കണ്ടിട്ടില്ലാത്ത മറ്റൊരു റോബിൻ കൂടി ഉണ്ട്', ആരാധക കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥികൾ 50 ദിവസം പിന്നിട്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയാവും ടോപ് ഫൈവ് എന്നത് സംബന്ധിച്ച് പ്രേക്ഷകർക്ക് ഇപ്പോൾ തന്നെ ഒരു ധാരണയുണ്ട്. ഡോ. റോബിൻ ഫൈനലിലെത്തും എന്നാണ് ഭൂരിപക്ഷവും കണക്ക് കൂട്ടുന്നത്.

ബിഗ് ബോസിൽ വലിയ പ്രേക്ഷക പിന്തുണയുളള മത്സരാർത്ഥിയാണ് ഡോ. റോബിൻ. അതുപോലെ തന്നെ ഹേറ്റേഴ്സും റോബിനുണ്ട്. പുറത്ത് റോബിന് വേണ്ടി വലിയ തോതിൽ പിആർ വർക്ക് നടക്കുന്നുണ്ട് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. റോബിനെ കുറിച്ചുളള ഒരു ആരാധക കുറിപ്പ് സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ഫാൻ പേജുകളിൽ ശ്രദ്ധ നേടുന്നുണ്ട്.

ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ

ബിഗ് ബോസ് മലയാളം സീസണ്‍ 4

കുറിപ്പ് വായിക്കാം: '' നിങ്ങൾക്ക് അറിയാതെ നിങ്ങൾ കണ്ടിട്ടില്ലാത്ത മറ്റൊരു റോബിൻ കൂടി ഉണ്ട്. ആ രൂപമാണ് ഇപ്പൊ തെളിഞ്ഞു വരുന്നത്. ഡെയ്സിയോടും നിമിഷയോടും ഇന്ന് റിയാസിനോടും എല്ലാം ഇയാൾ പറഞ്ഞത് ഒരൊറ്റ ഡയലോഗ് ആണ്. നിങ്ങള് പോയതിനു ശേഷമേ ഞാൻ ഇവിടെ നിന്ന് പോവൂ. മാസ് ആയി പലർക്കും അത് തോന്നും. എന്നാല് ഇത്ര കൃത്യമായി പുറംലോകവുമായി ബന്ധം ഇല്ലാത്ത ഒരാൾക്ക് പുറത്തെ പൾസ് അറിയാൻ കഴിയുക എന്നത് പ്രാക്ടിക്കലി പോസിബിൾ അല്ല. അതും മൂന്ന് പേരുടെ ഒക്കെ കാര്യത്തിൽ.

2

8 മാസം ആയാൾ പ്ലാൻ ചെയ്തു. പ്രേഡിക്ഷൻ ലിസ്റ്റില് നിന്ന് എല്ലാം കണ്ടസ്റ്റൻസിനെ പറ്റി പഠിച്ചു. മുൻപ് ഉള്ള സീസണുകളിൽ നിന്നും പേർളി ശ്രീനിഷ് പ്രണയവും രജിത് കുമാർ ഒറ്റപ്പെടുത്തൽ സ്ട്രാറ്റർജിയും എല്ലാം പയറ്റി നോക്കുന്നത് നമ്മൾ കണ്ടതാണ്. പിന്നെ ഒരിക്കൽ ലൈവിൽ പറഞ്ഞ ഒരു കാര്യം കൂടി പറയാം റോബിൻ അങ്ങോട്ട് വിളിച്ച് കുറെ റിക്വസ്റ്റ് ചെയ്താണ് ഈ ഷോയിലേക്ക് വന്നത്. അതായത് പുള്ളിയ്ക്ക് ഓഫർ വന്നതല്ല, പുള്ളിയാണ് ഓഫർ അങ്ങോട്ട് കൊടുത്ത് കുറെ കഷ്ടപ്പെട്ട് വന്നത്.

3

അയാൾക്ക് ഈ ഷോ അത്രയ്ക്ക് ആവശ്യമായിരുന്നു. അദ്ദേഹം പുറത്ത് നടത്തിയ പിആർ വർക്ക് ശേരി വയ്ക്കുന്ന രീതിയിലാണ് നിമിഷ ഡെയ്സി ഇന്ന് റിയാസിനോട് നടത്തിയ പുറത്താക്കൽ ഭീഷണി. അയാളെ സപ്പോർട്ട് ചെയ്യുന്ന എല്ലാരും പിആർ എന്നല്ല പറയാൻ വന്നത്. പക്ഷേ ഈ സപ്പോർട്ട് ചെയ്യുന്നവരെ കൺട്രോൾ ചെയ്യുന്ന ആദ്യ ആഴ്ചകളിൽ അയാളെ നല്ല മനുഷ്യനാക്കാൻ ശ്രമിച്ച യൂട്യൂബിൽ മിക ചാനലുകളിലും ആവശ്യമില്ലാതെ അങ്ങേരെ പ്രൊമോട്ട് ചെയ്യുകയും ബാക്കി ഉള്ളവരെ ഡീഗ്രേഡ് ചെയ്യുന്നവരും ചുമ്മാ ചെയ്യുന്നതാണ് എന്ന് വിശ്വസിക്കാൻ ഇപ്പൊൾ ബുദ്ധിമുട്ട് ഉണ്ട്.

4

അയാൾ ഒരുവിധം പ്രേക്ഷകരെ എല്ലാം മാനിപുലേറ്റ് ചെയ്യുന്നതിൽ വിജയിച്ചു. പ്രത്യേകിച്ച് ടാസ്‌ക്കുകളിലെ പെർഫോമൻസോ സ്വഭാവമഹിമ വച്ചോ ഇങ്ങേരു വലിയ സംഭവമായി തോന്നിയിട്ടില്ല. ഒരു ഡോക്ടറിന് ഇവിടെ കിട്ടുന്ന കുറച്ചു മാസത്തെ ശമ്പളം മതിയാവുമല്ലോ ഒരു നല്ല പിആർ വർക്കിന് ഒക്കെ നൽകാൻ. അയാളും അയാളുടെ പിആർ ടീംസും ലക്ഷ്യം വച്ച മണ്ടരായ ഒരു കൂട്ടം ആൾക്കാരെ അല്ലെങ്കിൽ മണ്ടരാക്കാൻ കഴിയുന്ന ആള്കാരെ കണ്ടെത്തുന്നതിൽ അവര് വിജയിച്ചു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+