കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിം ചേഞ്ചറാണോ എന്ന് റിയാസിനോട് മോഹന്‍ലാല്‍, കലക്കന്‍ മറുപടി ഇങ്ങനെ; കൈയടി

Google Oneindia Malayalam News

കൊച്ചി: സംഭവബഹുലമായ 100 ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ കൊടിയിറങ്ങിയിരിക്കുകയാണ്. മലയാളം ബിഗ് ബോസ് ഷോ ചരിത്രത്തിലാദ്യമായി ഒരു വനിത വിജയി ആയി എന്നതാണ് ഇത്തവണത്തെ ശ്രദ്ധേയമായ കാര്യം. ദില്‍ഷയെ കൂടാതെ ബ്ലെസ്ലി, റിയാസ് സലീം എന്നിവരായിരുന്നു ഫൈനല്‍ 3 യില്‍ എത്തിയിരുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് സലിം എത്തിയത്. എന്നാല്‍ റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയും പോയതിന് ശേഷം ഷോയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചത് റിയാസ് സലീമിന്റെ സാന്നിധ്യമായിരുന്നു.

'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു

1

അതിനാല്‍ 100-ാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ റിയാസ് കിരീടം നേടുമെന്ന് ഒരുപാട് പേര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സെക്കന്റ് റണ്ണര്‍ അപ്പാകാനായിരുന്നു റിയാസ് സലീം. എങ്കിലും ഹൃദയം കീഴടക്കിയാണ് റിയാസ് സലീം ഫൈനലില്‍ എത്തിയത് എന്നാണ് പ്രേക്ഷകര്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

2

ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ചും മത്സരത്തെ കുറിച്ചും പറയുകയാണ് റിയാസ് സലീം. ഫൈനല്‍ 2 വില്‍ നിന്ന് പുറത്തായ ശേഷം നടന്‍ മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിയാസ്. ഗെയിം ചേഞ്ചര്‍ ആണ് റിയാസ് എന്ന് പറഞ്ഞാല്‍ എന്താണ് പ്രതികരണം എന്നാണ് മോഹന്‍ലാല്‍ റിയാസിനോട് ചോദിച്ചത്. അതിനുള്ള റിയാസിന്റെ പ്രതികരണം ഇങ്ങനെയാണ്...

3

ഗെയിം ഷോ ആയിട്ട് ഞാന്‍ ബിഗ് ബോസ് കണ്ടിട്ടില്ല. ഇത് റിയാലിറ്റി ടിവി ഷോയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഇവിടെ റിയല്‍ ആയിരുന്നു. പല ആള്‍ക്കാരെയും പോലെ മാസ്‌കിട്ട് കളിച്ച് പ്രേക്ഷക പിന്തുണ നേടാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് റിയാസ് പറയുന്നത്. ഓരോ കാര്യങ്ങള്‍ പറയുമ്പോഴും അത് ആള്‍ക്കാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും റിയാസ് വ്യക്തമാക്കി.

4

എന്നാല്‍ അത് എനിക്ക് പറയണമായിരുന്നു. അത്ര മാത്രം, എന്നാണ് റിയാസ് പറഞ്ഞത്. ബിഗ് ബോസ് ഷോയില്‍ എല്‍ ജി ബി ടി ക്യു പ്ലസ് കമ്മ്യൂണിറ്റിയെ കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. നിരവധി പേരാണ് അതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരുന്നത്.

5

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഗ്രാന്റ് ഫിനാലെയില്‍ നിന്ന് ടോപ് 3 യില്‍ ഒരാളെ പുറത്താക്കിയ സന്ദര്‍ഭം ആകാംക്ഷയും പിരിമുറക്കവും നിറഞ്ഞതായിരുന്നു. ആക്റ്റീവീറ്റി ഏരിയയില്‍ പോയി ബിഗ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു മോഹന്‍ലാല്‍ ഈ സമയം പറഞ്ഞത്.

6

വ്യത്യസ്ത പ്രകാശ വിന്യാസങ്ങളായിരുന്നു ആക്റ്റീവിറ്റി ഏരിയയില്‍ സജ്ജീകരിച്ചിരുന്നത്. ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന ട്രോഫിയും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ആരുടെ ദേഹത്താണോ വെളിച്ചം തെളിയുന്നത് അവര്‍ ട്രോഫിക്ക് അരികിലേക്ക് മുന്നോട്ട് വന്ന് നില്‍ക്കാനാണ് ആവശ്യപ്പെട്ടത്.

7

അങ്ങനെ നില്‍ക്കുമ്പോള്‍ ആരുടെ ദേഹത്താണോ ചുവപ്പ് വെളിച്ചം തെളിയുന്നത് അവര്‍ പുറത്താകും എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. അങ്ങനെയാണ് റിയാസ് സലീം പുറത്തായതായി ബിഗ് ബോസ് അറിയിച്ചത്. മാര്‍ച്ച് 27നായിരുന്നു ബിഗ് ബോസ് നാലാം സീസണിന്റെ ഉദ്ഘാടന ചടങ്ങ്.

8

പല ഘട്ടങ്ങളിലായി 20 മത്സരാര്‍ത്ഥികള്‍ മത്സരിച്ചു. ഇതില്‍ 3 പേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് എത്തിയത്. റിയാസ് സലീമിനെ കൂടാകെ വിനയ് മാധവ്, മണികണ്ഠന്‍ എന്നിവരായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്. മണികണ്ഠന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വൈകാതെ തന്നെ ഷോ വിട്ടിരുന്നു.

9

നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്‌സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആദ്യ എപ്പിസോഡില്‍ ഉണ്ടായിരുന്നത്.

10

ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയും ഷോ വിട്ടത് അപ്രതീക്ഷിതമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയായിരുന്നു.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss

English summary
bigg boss malayalam season 4: this is my game says riyas salim after the eviction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X