'ദിൽഷയെയും ബ്ലസ്ലിയെയും പൊളിച്ച റിയാസ് ബ്രില്യൻസ്..ഇനി അത് പറയാൻ ലക്ഷ്മിപ്രിയ ഒന്ന് മടിക്കും'; കുറിപ്പ്
കൊച്ചി; ബിഗ് ബോസ് സീസൺ 4 ലെ ഇപ്പോഴുള്ള ഏറ്റവും മികച്ച മത്സരാർത്ഥിയാണ് റിയാസ് സലിം എന്ന കാര്യത്തിൽ തർക്കമില്ല. മികച്ച ഗെയിം കാഴ്ച വെയ്ക്കാനും കണ്ടന്റ് ക്രീയേറ്റ് ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്.
എന്നാൽ തന്റെ നിലപാടുകളുടേയും ലൈംഗിക സ്വത്വത്തിന്റേയും പേരിൽ കടുത്ത അധിക്ഷേപവും ചീത്തവിളികളുമാണ് സോഷ്യൽ മീഡിയയിൽ റിയാസിനെതിരെ നടക്കുന്നത്. ഇത്തരം വിമർശനങ്ങൾ ചുട്ടമറുപടി നൽകുകയാണ് ഒരു ബിഗ്ബോസ് ആരാധാകൻ. സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് വായിക്കാം
ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ

ദിൽഷയെയും ബ്ലസ്ലിയെയും ലക്ഷ്മിപ്രിയയെയും ഇത്ര നന്നായി എക്സപോസ് ചെയ്തത് റിയാസിൻ്റെ ബ്രില്യൻസ് തന്നെയാണ്. ഇൻഡിവിജ്വൽ ആയി കളിക്കുന്നു എന്ന് പറഞ്ഞിരുന്ന ബ്ലസ്ലിയെ പൊളിച്ച് ഇപ്പൊ ദിൽഷയുടെ മങ്കി മാത്രമാണെന്ന് കാണിച്ചു തന്നു. പൊട്ടൻ കളിച്ച് നടന്നിരുന്ന താത്വികൻ real ആയിട്ട് അഗ്രസിവ് ആയ ആളാണെന്നും റോബിൻ പോയപ്പോൾ വോട്ട് പിടിക്കാൻ ക്യാരക്ടർ വിട്ട് പോയതാണെന്നും കാണിച്ചു തന്നു(മുൻപൊക്കെ അവനെ വല്ലതും പറഞാൽ പോലും വായിൽ ഉണ്ടമ്പൊരി ആയിരുന്നു എന്ന് ഓർമ വേണം).

ട്രയാങ്കിൾ ലൗ ട്രാക്ക് അല്ലാതെ സ്വന്തം വ്യക്തിത്വം കാണിക്കുന്ന ഒന്നും ചെയ്തിട്ടല്ല ദിൽഷ അവിടെ നിൽക്കുന്നത് എന്ന് പ്രേക്ഷകരെ കാണിച്ചു തന്നു. റോബിൻ്റെ വോട്ടുകൾക്ക് വേണ്ടിയുള്ള ദിൽഷയുടെ കാണിച്ചുകൂട്ടൽ എക്സ്പോസ് ചെയ്തു. റോബിൻ പോയതിന് ശേഷം പുറത്ത് പ്രേക്ഷകർ മനസ്സിലാക്കിയ കാര്യങ്ങളാണ് റിയാസ് അവിടെ പറയുന്നത്.

പാട്രിയാർക്കി യുടെ അപ്പോസ്തല ആയ ലക്ഷ്മി പ്രിയയുടെ ഐഡിയോളജി ചർച്ച ചെയ്ത് എത്ര വൃത്തികെട്ട മനോഭാവം ഉള്ള ആളാണെന്ന് കാണിച്ചു തന്നു. ഇതൊക്കെ റിയാസ് എന്ന വ്യക്തി അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പക്ഷെ ആരും അവിടെ ചോദ്യം ചെയ്യാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളാണ്.

വീടിന് ഉള്ളിലും പുറത്തും എല്ലാവരും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ചർച്ചയ്ക്ക് വെച്ചു. ഒരു ബിഗ് ബോസ്സ് സീസണിലും ആരും ഗെയിം കളിക്കുന്നതിലുപരി സമൂഹത്തിന് കൂടി വേണ്ടി ഇത്ര മാത്രം സംസാരിച്ചിട്ടില്ല. അതിൻ്റെ ഒക്കെ ആകെ തുക എന്താണെന്ന് വെച്ചാൽ ഇന്ന് ദിൽഷ റിയാസിനോട് വഴക്കുണ്ടാക്കിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഇടപെടാതെ നിൽക്കുന്ന ബ്ലസ്ലിയെ കണ്ടൂ, അത് അവളുടെ ഗെയിം ആയത് കൊണ്ട് ഇടപെടുന്നില്ല എന്ന് പറയേണ്ടി വന്നു.

ദിൽഷക്ക് അവളുടെ ഡോട്ടർ പ്രതികാര വെല്ലുവിളികൾക്ക് വലിയ ആയുസ്സില്ലെന്നും എല്ലാവർക്കും(കൂടെ നടന്നിരുന്ന ധന്യക്ക് അടക്കം) അതൊക്കെ മനസ്സിലായി എന്നും ബോധ്യപ്പെട്ടു. പാട്രിയാർക്കി കൊണ്ട് ഇനി ഒരാളോട് മെക്കിട്ട് കേറാൻ ലക്ഷ്മി പ്രിയ ഒന്ന് മടിക്കും. ചോദ്യം ചെയ്യാൻ ആളുള്ളത് കൊണ്ടാണ് ഈ ആഴ്ച ഇത്ര നന്നായി ഗെയിമും ഷോയും മുന്നോട്ട് പോയത്.

റിയാസ് ഇല്ലാതെ ഒരു പ്രോമോ പോലും ഉണ്ടാക്കാൻ പറ്റാത്ത വിധം ഷോ സ്റ്റീലർ ആണ് ഇന്ന് അവൻ. ഇതൊക്കെയാണ് ബിഗ് ബോസ് എന്ന ഷോയിലെ മൈൻഡ് ഗെയിം, അല്ലാതെ ആപ്പിൾ കടിച്ച് ബിജിഎം ഇട്ട് സ്ലോ മോഷൻ നടക്കുന്നതോ ഗെയിം കുളമാക്കി ഒച്ചവെച്ച് അലറുന്നതോ അല്ല.

ഫാനിസം ഇല്ലാതെ ബിഗ് ബോസ് എന്ന ഷോയെ ഇഷ്ടപ്പെടുന്നവർ സപ്പോർട്ട് ചെയ്താൽ മതി റിയാസിനെ. മണ്ടന്മാരുടെ വോട്ട് വേണ്ട എന്ന് പറഞ്ഞ് മണ്ടൻ ഫാൻസിൻ്റെ മണ്ടക്ക് കൊട്ടിയിട്ടുണ്ട് ചെക്കൻ എന്തായാലും.

പുറത്തെ അവസ്ഥ ഒക്കെ കണ്ട് അകത്ത് പോയി അത് പറയാൻ കാണിച്ച ധൈര്യം.റിയാസ് സലിം ഇത് നമ്മൾ എല്ലാവർക്കും അവകാശപ്പെട്ട ലോകമാണ്, സമൂഹത്തിൻ്റെ പൊതുധാരയിലേക്ക് ഇറങ്ങി ചെല്ലാൻ മടിക്കുന്ന നിന്നെ പോലുള്ള ഒരുപാട് പേർക്ക് ഇൻസിപിരേഷൻ ആകും നീ.












Click it and Unblock the Notifications