ബിഗ് ബോസ് സീസൺ 4; തീയതി പുറത്ത് വിട്ട് മോഹൻലാൽ..'സംഗതി കളറാകും','ഒരുമിക്കുന്നത് ഇവർ'
കൊച്ചി; ബിഗ് ബോസ് സീസൺ 4 ലോഗോ പുറത്തുവന്നതോടെ പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇത്തവണ ആരാകും മത്സരാർത്ഥികൾ, മോഹൻലാൽ തന്നെ അവതാരകനാകുമോ?,എപ്പോൾ മുതൽ ഷോ ആരംഭിക്കും, എന്തൊക്കെ പുതുമകളായായിരിക്കും ഇക്കുറി ഷോയിൽ ഉണ്ടാകുക തുടങ്ങിയ ചർച്ചകളെല്ലാം ആരാധകർ ഉയർത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ഷോ എന്ന് മുതൽ തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് പരിപാടിയുടെ അണിയറ പ്രവർത്തകർ.

മലയാളത്തിൽ ഏറെ ഹിറ്റായ ഷോയാണ് ബിഗ് ബോസ്. തുടക്കത്തിൽ പരിപാടിയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നില്ലേങ്കിലും വളരെ പെട്ടെന്ന് തന്നെ ഷോ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ മൂന്ന് സീസണുകളാണ് ബിഗ് ബോസിന് ഉണ്ടായിരുന്നത്. ആദ്യ സീസണിൽ സാബു മോൻ അബ്ദു സമദ് ആയിരുന്നു വിജയി. എന്നാൽ രണ്ടാം സീസൺ കൊവിഡ് മൂലം പകുതിയിൽ അവസാനിപ്പിക്കേണ്ടി വന്നു.

മൂന്നാം സീസണും കൊവിഡ് പ്രതിസന്ധിയ്ക്കിടെ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും പിന്നീട് പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. ആദ്യ രണ്ട് ഷോകളിൽ നിന്നും വ്യത്യസ്തമായി അത്ര പരിചിതരായ ആളുകളായിരുന്നില്ല സീസൺ ത്രീയിൽ മത്സരിക്കാനെത്തിയിരുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ അത്ര പിന്തുണ സീസണ് ലഭിച്ചില്ല. എന്നാൽ പോകെ പോകെ മത്സരം കടുത്തു. ഒടുവിൽ ദിവസങ്ങൾ മാത്രം ശേഷിക്കേയായിരുന്നു കൊവിഡ് കാരണം ഷോ പകുതിക്ക് അവസാനിപ്പിച്ചത്.

എങ്കിലും വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തി ആരാധകരുടെ പ്രതീക്ഷ കാക്കാൻ അണിയറ പ്രവർത്തകൿക്ക് സാധിച്ചു. നടന്‍ മണിക്കുട്ടന്‍ ആയിരുന്നു സീസൺ 3 യിൽ വിജയിച്ചത്. സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതും എത്തി. മണിക്കുട്ടന് ലഭിച്ചത് 9,20,01,384 വോട്ടുകള്‍ ആയിരുന്നു. 6,01,04,926 വോട്ടുകള്‍ സായ് വിഷ്ണു നേടി.

മൂന്നാം സീസൺ അവസാനിച്ചതോടെ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. മാർച്ചിൽ അടുത്ത സീസൺ തുടങ്ങുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും യാതൊരു ഔദ്യോഗിക റിപ്പോർട്ടുകളും പുറത്തുവന്നിരുന്നില്ല. ഇതിനിടയിൽ ഷോയുടെ അവതാരകനായി മോഹൻലാലിന് പകരം മറ്റൊരു താരം എന്നുള്ള ചർച്ചകളും ഉയർന്നിരുന്നു.

അതിനിടെ പുതിയ സീസണിന്റെ ലോഗോ ഏഷ്യാനെറ്റ് പുറത്തുവിട്ടതോടെ പ്രേക്ഷകർ ആവേശത്തിലായി.അഭ്യൂഹങ്ങളെല്ലാം തള്ളി മോഹൻലാൽ തന്നെ ഇത്തവണയും ഷോ നടത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ പ്രമോ വീഡിയോയിൽ ഷോ എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കുകയാണ് അവതാരകനായ മോഹൻലാൽ.

മാർച്ച് 27മുതൽ ബി ഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കുമെന്നാണ് വീഡിയോയിൽ മോഹൻലാൽ പറയുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം ഗതി കളറാകും എന്ന ടാ ഗ് ലൈനോടെയാണ് വീഡിയോ.

മത്സാർത്ഥികളുടെ തിരഞ്ഞെടുത്ത് എന്ത് മാനദണ്ഡം അനുസരിച്ചാണെന്നും മോഹൻലാൽ വീഡിയോയിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് വീഡിയോയിൽ ലാൽ പറയുന്നത് ഇങ്ങനെ -'ഒരു അച്ചിൽ വാർത്തത് പോലുള്ള മനുഷ്യർ. എല്ലാം തലകുലുക്കി അനുസരിക്കുന്നവർ, ചിലരുടെയൊക്കെ സ്വപ്നമാണത്. പക്ഷേ നടക്കില്ല. മനുഷ്യന്റെ വ്യത്യസ്തതകളെ ഇല്ലാതാക്കാൻ ആർക്കും ആവില്ല. വ്യത്യസ്തതകളാണ് ഈ ലോകത്തെ കളറാക്കുന്നത്, ജീവൻ നൽകുന്നത്.ഇത്തവണ ബിഗ് ബോസിൽ ഹൗസിൽ ഒരുമിക്കുന്നു വ്യത്യസ്തരായ ശക്തമായ നിലപാടുകൾ ഉള്ളവർ. നൂറു ദിവസം കളർഫുൾ എന്റർടെയിൻമെന്റ്.

എന്തായാലും പ്രമോ വീഡിയോ എത്തിയതോടെ പ്രേക്ഷകർ ആകാംഷയിലാണ്. വരും ദിവസങ്ങളിൽ മത്സരാർത്ഥികളുടെ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിനിടെ ചില പേരുകൾ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തുടരുന്നുണ്ട്. നടനും മോഡലുമായ ജിയ ഇറാനി, സന്തോഷ് പണ്ഡിറ്റ്, രാഹുൽ ഈശ്വർ,മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട ദമ്പതികളായ ജിഷിൻ വരദ, ആർ ജെ സുമി, നടി അശ്വതി, പാലാ സജി എന്നിവരുടെ പേരുകളാണ് ചർച്ചയാകുന്നത്.

അതേസമയം താൻ ഷോയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പാലാ സജി രംഗത്തെത്തിയിട്ടുണ്ട്. തന്നെ ബിഗ് ബോസ് ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം താൻ ഓഫർ വേണ്ടെന്നു വെയ്ക്കുകയായിരുന്നുവെന്നുമാണ് പാലാ സജി അറിയിച്ചത്.
മഞ്ജു വാര്യർ ഒരു രക്ഷയുമില്ല..ലുക്കും ചിരിയും ഒരേ പൊളി. ലുലുവിനെ ഇറക്കി മറിച്ച് ലേഡി സൂപ്പർ സ്റ്റാർ












Click it and Unblock the Notifications