വാ തുറന്നാൽ അസഭ്യ വാക്കുകള്‍!; 'ഇത് ലാസ്റ്റ് വാണിംഗ്'; മത്സരാര്‍ഥികൾക്ക് മോഹൻലാലിന്റെ മുന്നറിയിപ്പ്
കൊച്ചി : ശക്തമായ പോരാട്ടം കാഴ്ചവെച്ച് ബിഗ് ബോസ് മലയാളം സീസൺ 4 ആവേശകരമായി മുന്നേറുകയാണ്. ഷോ ആരംഭിച്ച് 7 ആഴ്ചകൾ പിന്നിടുമ്പോൾ വ്യത്യസ്തമായ അനുഭവങ്ങളാണ് ഓരോ പ്രേക്ഷകർക്കും ബിഗ് ബോസ് മലയാളം സീസൺ 4 നൽകുന്നത്.
ദിവസം കഴിയുംതോറും മത്സരാർത്ഥികൾ ഇഞ്ചോടിഞ്ച് വിട്ടു കൊടുക്കാതെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ഇന്നലെ നടന്ന എപ്പിസോഡിൽ ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളോടും രൂക്ഷമായ ഭാഷയിലാണ് മോഹൻലാൽ പ്രതികരിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ വൈൽഡ് കാർഡ് എൻട്രികളിലൂടെ രണ്ട് പുതിയ മത്സരാർത്ഥികളാണ് ബിഗ് ബോസ് കുടുംബത്തിലേക്ക് എത്തിയത്. ഇതിന് പിന്നാലെ, വലിയ രീതിയിലുള്ള സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും ബിഗ് ബോസ് വീട് വേദിയായി മാറിയിരുന്നു.

ഇതിനുപുറമേ വീക്കിലി ടാസ്ക്കായി കോടതി ടാസ്ക്ക് കൂടി ബിഗ് ബോസിൽ എത്തി. ഇത് ചില മത്സരാർഥികൾക്ക് ഇടയിലുള്ള എതിർപ്പുകളെ വളർത്തുകയാണ് ചെയ്തത്. വീക്കിലി ടാസ്കിൽ നിന്നും ആരംഭിച്ച സംഘർഷം ജയിൽ നോമിനേഷനിലേക്കും ഇതിനുപിന്നാലെ ജയിലിനുള്ളിലേയ്ക്കും വരെ നീണ്ടു എന്നതാണ് വാസ്തവം. മത്സരാർത്ഥികൾ ആയ ഡോ. റോബിൻ റിയാസ് സലീം എന്നിവർക്കിടയിൽ നടന്ന സംഘർഷം ഏറെ കൗതുകത്തോടെയാണ് ബിഗ് ബോസ് പ്രേക്ഷകർ കണ്ടു നിന്നത്.

യാതൊരു രീതിയിലും ഇരുവരുടെയും സംഘർഷം തടയാൻ കഴിഞ്ഞിരുന്നില്ല. പിടിച്ചുമാറ്റാൻ പോയ ജാസ്മിൻ പോലും പതറുന്ന കാഴ്ചയാണ് പ്രേക്ഷകർ കഴിഞ്ഞവാരം കണ്ടത്. അതേസമയം, പതിവിൽ നിന്നും ഏറെ വിപരീതമായി മത്സരാർത്ഥികളോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ചു വന്നിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇന്നലെ നടന്ന എപ്പിസോഡിൽ ആയിരുന്നു മോഹൻലാൽ ഈ രീതിയിൽ പ്രതികരിച്ചത്.

കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് കുടുംബത്തിൽ ഉണ്ടായ സംഘർഷത്തെ കുറിച്ച് ചോദിച്ചായിരുന്നു മോഹൻലാൽ ആദ്യം പ്രതികരിച്ചത്. കഴിഞ്ഞ വാരം നടന്ന സംഘർഷത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നത് റിയാസ്, റോബിൻ, ജാസ്മിൻ എന്നിവർ ആയിരുന്നു. അൽഭുതകരമായ സംഘർഷത്തെ കുറിച്ച് ആദ്യം ഇവരോട് തന്നെയായിരുന്നു മോഹൻലാൽ ചോദിച്ചത്. റിയാസിനോട് മോഹൻലാൽ ആദ്യം ചോദിച്ചത് ഇങ്ങനെ. ; - വീടിനുള്ളിൽ മലയാളത്തിന് പകരം എന്തുകൊണ്ട് ഇംഗ്ലീഷ് ഉപയോഗിക്കുന്നു എന്നായിരുന്നു ചോദ്യം.
മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ

അതേസമയം, ഇനി വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം എന്ന് മോഹൻലാലിനോട് റിയാസ് മറുപടി പറഞ്ഞു. ബിഗ് ബോസ് സീസൺ മലയാളം 4 മലയാളികളായ പ്രേക്ഷകർ കുടുംബസമേതം കാണുന്ന റിയാലിറ്റി ഷോയാണ്. അതിനാൽ തന്നെ, ഈ ഷോയിൽ അസഭ്യം വാക്കുകൾ ഉപയോഗിക്കുന്നത് യാതൊരു രീതിയിലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പും മത്സരാർത്ഥിയായ റോബിന് മോഹൻലാൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഇക്കാര്യം ബിഗ് ബോസ് വേദിയിൽ ഇന്നലെ മോഹൻലാൽ വീണ്ടും ഓർമിപ്പിച്ചു.

ഇത് അവസാന മുന്നറിയിപ്പ് ആയിരിക്കും എന്നായിരുന്നു മോഹൻലാൽ റോബിനോട് വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് ആളുകൾ ആസ്വദിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ മലയാളം 4. അതിനാൽ തന്നെ അസഭ്യ വാക്കുകൾ ഉപയോഗിച്ചതിന് റോബിനും റിയാസിനും മോഹൻലാൽ ശിക്ഷ നൽകുകയും ചെയ്തു. ഇനി ബിഗ് ബോസ് പറയുന്നതുവരെ റോബിനും റിയാസിനും ആരെയും നോമിനേറ്റ് ചെയ്യാൻ സാധിക്കില്ല .

ജയിലിനുള്ളിൽ ചെയ്യാനും ഇരുവർക്കും ടാസ്ക് നൽകി. എന്നാൽ, ബിഗ് ബോസ് നൽകിയ ടാസ്ക് ഇരുവരും ചേർന്ന് ഉഴപ്പുന്ന മട്ടിലായിരുന്നു. ഒരേ നൂലില്‍ ഇരുവരും ചേര്‍ന്ന് മാല കോര്‍ക്കാനായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്. മൂന്ന് ദിവസം ഇരുവരും ജയിലില്‍ കിടക്കണമെന്നും അവിടെ കിടന്ന് പറഞ്ഞ പ്രകാരം തന്നെ മാല കോര്‍ത്ത് തനിക്ക് തരണമെന്നും ആണ് മോഹന്‍ലാല്‍ ശിക്ഷ നൽകിയത്.












Click it and Unblock the Notifications