Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഷോയിൽ ട്വിസ്റ്റ് മാത്രം! ; തകർപ്പൻ ടാസ്‍ക്കുകൾ; നോമിനേഷന്‍ ഫ്രീ കാര്‍ഡിന്റെ അവകാശി ?

കൊച്ചി: വീറും വാശിയും നിറഞ്ഞ മത്സരമാണ് ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഏറ്റവും വലിയ പ്രത്യേകത. ഓരോ മത്സരാർത്ഥിയും ഇഞ്ചോടിഞ്ചുളള മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ ആഴ്ചയിലും ഉള്ള നോമിനേഷനും ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഭാഗമാണ്. ഈ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കുക എന്നതാണ് ഓരോ മത്സരാർത്ഥിയുടെയും ലക്ഷ്യം.

ഇതിനുവേണ്ടി ആവേശകരവും കൗതുകവും നിറഞ്ഞ ടാസ്ക്കുകൾ ബിഗ് ബോസ് വീടിന്റെ ഭാഗമാണ്. മത്സരാർഥികൾ പരസ്പരം നോമിനേറ്റ് ചെയ്യപ്പെടുന്ന നോമിനേഷൻ പട്ടികയിൽ ആണ് ബിഗ് ബോസ് പ്രേക്ഷകർ വോട്ട് ചെയ്യേണ്ടത്.

ബിഗ് ബോസ് സീസൺ 4 കണ്‍ഫെഷന്‍ റൂമില്‍ വച്ച് സംഭവിക്കുന്നതാണ് നോമിനേഷൻ. ഈ നോമിനേഷൻ ഒരു മത്സരാർത്ഥിക്കും ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല. അതേസമയം, ചില സമയങ്ങളിൽ ഇത്തരം നോമിനേഷനുകൾ നിന്ന് മത്സരാർഥികൾക്ക് ഒഴിവാക്കാനുളള അവസരം ബിഗ് ബോസ് നൽകും.

1

മത്സരാർത്ഥികളിൽ ഒരാൾക്ക് കിട്ടുന്ന നോമിനേഷൻ - ഫ്രീ കാർഡിലൂടെ ആണ് ഈ അവസരം മത്സരാർത്ഥിക്ക് ലഭിക്കുക. ഇന്നലെ നടന്ന എപ്പിസോഡിലും നോമിനേഷൻ ഫ്രീ കാർഡ് പ്രേക്ഷകർ കണ്ടു. എല്ലാ സീസണുകളിലും ഉള്ള നോമിനേഷൻ ഫ്രീ കാർഡ് ബിഗ് ബോസ് അവതരിപ്പിച്ചത് ഇന്നലെയായിരുന്നു എന്ന പ്രത്യേകതയുണ്ട്. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നോമിനേഷന് മത്സരാർത്ഥികൾ വിധേയരാകേണ്ടതാണ്.

2

ഇന്നലെ നടന്ന എപ്പിസോഡിൽ വീക്കിലി ടാസ്‍കില്‍ മികച്ച പ്രകടനം കാഴ്ചവച്ച 7 മത്സരാർഥികളെ ബിഗ് ബോസ് ആക്ടിവിറ്റി ഏരിയയിൽ വച്ച് ഒരു സംവാദത്തിലേക്ക് ക്ഷണിച്ചു. ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ, സൂരജ്, റോണ്‍സണ്‍, ജാസ്‍മിന്‍, നിമിഷ തുടങ്ങിയ മത്സരാർത്ഥികളെ ആണ് ബിഗ് ബോസ് സംവാദത്തിലേക്ക് സെലക്ട് ചെയ്തത്. ഇതിന് പിന്നാലെ ബിഗ് ബോസിന്റെ വക ഒരു പ്രഖ്യാപനമുണ്ടായി. ബിഗ് ബോസിന്റെ ഈ സംവാദത്തിൽ പങ്കെടുത്ത് വിജയിക്കുന്ന മികച്ച മത്സരാർത്ഥിയ്ക്കാകും അടുത്ത വാരത്തിലെ ക്യാപ്റ്റൻ ആകാനുള്ള അവസരം.

3

ഇതായിരുന്നു ബിഗ് ബോസിന്റെ പ്രഖ്യാപിച്ചത്. ഇതിനു പുറമേ ഒരു കാര്യം കൂടി ബിഗ് ബോസ് പറഞ്ഞു. എട്ടു മുതൽ പത്തു വരെ ഉള്ള ആഴ്ചയിൽ ഉപയോഗിക്കാൻ കഴിയുന്ന നോമിനേഷൻ ഫ്രീ കാർഡ് വിജയിക്കുന്ന മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകും. ബിഗ് ബോസിന്റെ ഈ രണ്ട് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വലിയ രീതിയിലുള്ള ചൂടേറിയ സംവാദം ബിഗ് ബോസ് പ്രേക്ഷകർ കണ്ടു. വീറും വാശിയും ഉള്ള മത്സരം ആയിരുന്നുവെങ്കിലും ഇത് പ്രേക്ഷകരിൽ ഏറെ കൗതുകം കൊള്ളിച്ചു. സംവാദത്തിൽ നിന്നും ആദ്യം പുറത്തായത് മത്സരാർത്ഥിയായ ലക്ഷ്മി പ്രിയയാണ്.

ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ

4

രണ്ട് ബസറുകള്‍ക്കിടയില്‍ നടക്കുന്ന സംവാദത്തില്‍ ഓരോ മത്സരാര്‍ഥിയെയും മറ്റു മത്സരാര്‍ഥികള്‍ ഏകകണ്ഠമായി പുറത്താക്കണമായിരുന്നു എന്നതാണ് ടാസ്ക്ക്. സംവാദത്തിൽ നിന്ന് ലക്ഷ്മി പ്രിയക്ക് പുറത്തുപോയതിന് പിന്നാലെ സുചിത്ര, ധന്യ, റോണ്‍സണ്‍ എന്നിവരും സംവാദത്തില്‍ നിന്ന് പുറത്തായിയിരുന്നു. അതേസമയം, ജാസ്‍മിന്‍, നിമിഷ, സൂരജ് എന്നിവരാണ് ഈ ​ഗെയിമില്‍ അവശേഷിച്ചത്.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
    5

    അതേസമയം, വ്യത്യസ്ത സ്വഭാവക്കാരായ മത്സരാർത്ഥികളുമായി ജന ശ്രദ്ധ പിടിച്ചു പറ്റുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ 4. 6 ആഴ്ചകൾ പിന്നിട്ടു ഷോ തുടങ്ങിയിട്ട്. എന്നാൽ, ആറ് മത്സരാർഥികൾക്കാണ് ഇതിനോടകം ബിഗ് ബോസ് കുടുംബത്തിൽ നിന്നും വിട പറയേണ്ടി വന്നത്. ആവേശകരവും രസകരവും ആയ മത്സരത്തിന് ഒപ്പം നോമിനേഷനും ബിഗ് ബോസിന്റെ ഭാഗമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+